വിഷം കഴിച്ച് അമ്മ മരിച്ചു; മക്കൾ ഗുരുതരാവസ്ഥയിൽ
text_fieldsശാസ്താംകോട്ട: രണ്ട് മക്കൾക്ക് വിഷം നൽകിയ ശേഷം വിഷം കഴിച്ച മാതാവ് മരിച്ചു.
പോരുവഴി അമ്പലത്തുംഭാഗം മേലൂട്ട് കോളനിയിൽ ശ്രീജിത്ത് ഭവനിൽ ശ്രീജിത (30) ആണ് മരിച്ചത്. മക്കളായ അനുജിത്ത് (ഒമ്പത്), അനുജിത (ആറ്) എന്നിവർ ഗുരുതരാവസ്ഥയിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കുടുംബകലഹമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
ചൊവ്വാഴ്ച രാത്രി 10 ഓടെ മക്കൾക്കൊപ്പമുള്ള സെൽഫി ശ്രീജിത 'അവസാന സെൽഫി' എന്ന അടിക്കുറിപ്പോടെ വാട്സ്ആപ് സ്റ്റാറ്റസ് ഇട്ടിരുന്നു. സമീപത്ത് താമസിക്കുന്ന സഹോദരൻ ഇതുകണ്ട് വിവരം തിരക്കാനായി എത്തുമ്പോൾ ശ്രീജിതയും മക്കളും ഛർദിച്ച് അവശരായി കിടക്കുന്നതാണ് കാണുന്നത്.
ഈ സമയം ഭർത്താവ് അനിൽകുമാർ ഉറക്കത്തിലായിരുന്നു. മൂവെരയും ഉടൻ ശാസ്താംകോട്ട താലൂക്ക് ആശുപതിയിലും അവിടെ നിന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ബുധനാഴ്ച വൈകീട്ടോടെ ശ്രീജിത മരിച്ചു. കുട്ടികളിൽ ഒരാളുടെ നില അതിഗുരുതരമാണ്.
അനിൽകുമാർ സ്ഥിരമായി ശ്രീജിതയുമായി വഴക്കിടാറുണ്ടെന്നും മർദിക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു. ശൂരനാട് പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.