പരോളിലിറങ്ങിയ ജയിൽപുള്ളി തൂങ്ങിമരിച്ചനിലയിൽ
text_fieldsകൃഷ്ണൻ നായർ
പോത്തൻകോട്: കൊലക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ, പരോളിലിറങ്ങിയ ജയിൽപുള്ളിയെ ആളൊഴിഞ്ഞ സ്ഥലത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ചേങ്കോട്ടുകോണം സ്വാമിയാർമഠം ചീനിവിള വീട്ടിൽ കൃഷ്ണൻ നായർ (64) ആണ് മരിച്ചത്.
പോത്തൻകോട്ട് താമസിക്കുന്ന മകെൻറ വീട്ടിലാണ് ഇയാൾ കഴിഞ്ഞിരുന്നത്. രണ്ടു മാസം മുമ്പാണ് പരോൾ അനുവദിച്ചതിനെ തുടർന്ന് നാട്ടിലെത്തിയത്. എന്നാൽ, കോവിഡ് കാരണം പരോൾ കാലാവധി നീട്ടുകയായിരുന്നു. 2012ൽ കാട്ടായിക്കോണം മഠവൂർപ്പാറ സ്വദേശി സതി വാക്കുതർക്കത്തിനിടെ, കുത്തേറ്റു മരിച്ച കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്നു.കഴിഞ്ഞ ദിവസം വൈകീട്ടാണ് ചേങ്കോട്ടുകോണം സ്വാമിയാർ മഠത്തിനു സമീപത്തെ ഗാന്ധി സ്മാരകത്തിലെ പുളിമരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: വിജയകുമാരി. മക്കൾ: ഉമേഷ്, വൃന്ദ. പോത്തൻകോട് പൊലീസ് കേസെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.