മാധ്യമ പ്രവർത്തകനും കേരള മീഡിയ അക്കാദമി അധ്യാപകനുമായ കെ. അജിത് അന്തരിച്ചു
text_fieldsതിരുവനന്തപുരം: മാധ്യമ പ്രവർത്തകനും കേരള മീഡിയ അക്കാദമി ടിവി ജേണലിസം കോഴ്‌സ് കോർഡിനേറ്ററുമായ നന്ദൻകോട് കെസ്റ്റൻ റോഡിൽ ഗോൾഡൻഹട്ടിൽ കെ. അജിത് (56) അന്തരിച്ചു. എറണാകുളം കാക്കനാട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിലും ഏഷ്യാനെറ്റ് ന്യൂസിലും പ്രവർത്തിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ എട്ടു മുതൽ പത്തുവരെ കാക്കനാടെ മീഡിയ അക്കാദമി ക്യാമ്പസിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് അക്കാദമിയുടെ തിരുവനന്തപുരത്തെ സബ് സെൻ്ററിലും പൊതുദർശനമുണ്ടാകും. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് തൈക്കാട് ശാന്തികവാടത്തിൽ. ഭാര്യ: ശോഭ അജിത് (ടെലികാസ്റ്റിങ് ഓപ്പറേറ്റർ, ഏഷ്യാനെറ്റ്).
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു
കെ. അജിത്തിന്‍റെ നിര്യാണത്തിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ അനുശോചിച്ചു. ദൃശ്യമാധ്യമങ്ങളുടെ തുടക്കകാലത്ത് മാധ്യമ രംഗത്ത് സജീവമായിരുന്ന അജിത് ശ്രദ്ധേയമായ നിരവധി വാർത്തകൾ ചെയ്തിട്ടുണ്ട്. സമൂഹത്തിൽ പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങളും പാരിസ്ഥിതിക വിഷയങ്ങളും മുഖ്യധാരയിലേക്ക് എത്തിക്കാൻ ഏറെ ശ്രദ്ധയും സൂഷ്മതയും പുലർത്തിയ മാധ്യമ പ്രവർത്തകനായിരുന്നു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.