Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sept 2021 7:30 PM IST Updated On
date_range 20 Sept 2021 9:08 PM ISTവാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
text_fieldsbookmark_border
നേമം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നെടുമങ്ങാട് നെട്ട ഹൗസിംഗ് ബോർഡിന് സമീപം സർഗ്ഗം വീട്ടിൽ ബാഹുലേയൻ-വത്സല ദമ്പതികളുടെ മകൻ അമൽ ബാഹുലേയൻ (36) ആണ് മരിച്ചത്.
സെപ്റ്റംബർ 19-ന് രാത്രി 8 മണിയോടുകൂടി നെടിയവിളയിലായിരുന്നു അപകടം. റോഡ് പണിക്കായി ഇറക്കിയിരുന്ന മെറ്റലിൽ ബൈക്ക് കയറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് തലക്കേറ്റ ക്ഷതമാണ് മരണകാരണമായത്.
ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെ 1.15-നായിരുന്നു മരണം. ആർക്കിടെക്റ്റ് ആണ് അമൽ. കാർത്തികയാണ് ഭാര്യ. മക്കൾ: മാനവ്, മാധവി. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story