കാണാതായ യുവതിയുടെ മൃതദേഹം വിഴിഞ്ഞം കടലിൽ കണ്ടെത്തി
text_fieldsവിഴിഞ്ഞം: പൂന്തുറയിൽനിന്ന് കഴിഞ്ഞദിവസം കാണാതായ യുവതിയുടെ മൃതദേഹം വിഴിഞ്ഞം കടലിൽനിന്ന് കണ്ടെത്തി. തീരദേശ പൊലീസ് കരക്കെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
പൂന്തുറ ടി.സി 69/624-സെൻറ് തോമസ് നഗർ ചെറു രശ്മിയിൽ ഷീജ സ്റ്റീഫെൻറ (22) മൃതദേഹമാണ് ഞായറാഴ്ച ഉച്ചയോടെ വിഴിഞ്ഞം അടിമലത്തുറ തീരത്തിന് സമീപംകടലിൽ കണ്ടെത്തിയത്. മാതാവ് മേരി സെലിൻ പത്ത് വർഷം മുമ്പും പിതാവ് സ്റ്റീഫൻ ഓഖി ദുരന്തത്തിൽപെട്ടും മരിച്ചതോടെ ഷീജ ഉൾപ്പെടെയുള്ള മൂന്ന് സഹോദരങ്ങൾ കുഞ്ഞമ്മയുടെ നിയന്ത്രണത്തിലാണ് വളർന്നത്.
മാതാപിതാക്കളുടെ മരണവും ബി.ടെക് വിജയിക്കാനാകാത്തതും ഷീജയെ മാനസികമായി തളർത്തിയെന്ന് ബന്ധുക്കൾ പൂന്തുറ പൊലീസിന് മൊഴിനൽകി. ഹോസ്റ്റൽ പഠനത്തിന് ശേഷം ആറ് മാസം മുമ്പാണ് യുവതി കുഞ്ഞമ്മയുടെ വീട്ടിൽ തിരിച്ചെത്തിയത്. ശനിയാഴ്ച രാത്രിയോടെ ആത്മഹത്യകീറിപ്പ് എഴുതിെവച്ചശേഷം വീട്ടിൽനിന്ന് കാണാതാവുകയിരുന്നു. വിവരമറിഞ്ഞ് പൊലീസും നാട്ടുകാരും നടത്തിയ പരിശോധനയിലും കണ്ടെത്താനായില്ല.
ഞായറാഴ്ച ഉച്ചയോടെ വിഴിഞ്ഞം കടലിൽ യുവതിയുടെ മൃതദേഹം ഒഴുകി നടക്കുന്ന വിവരം മത്സ്യത്തൊഴിലാളികൾ തീരദേശ പൊലീസിനെയും മറൈൻ എൻഫോഴ്സ്മെൻറിനെയും അറിയിച്ചു.
തീരദേശ പൊലീസിെൻറ ബോട്ടിൽ തുറമുഖത്ത് കൊണ്ടുവന്ന മൃതദേഹം ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞു. പൂന്തുറ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് അറിയിച്ചു. കാഞ്ഞിരപള്ളിയിലെ കൂവപള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിൽ നിന്ന് ബി.ടെക് പഠനം പൂർത്തിയാക്കിയതായി ബന്ധുക്കൾ പറഞ്ഞു. പൂന്തൂറ പൊലീസ് കേസെടുത്തു. സഹോദരങ്ങൾ: സ്റ്റെഫി, വിജിത, സുജിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.