പാലുവള്ളി നിസാർ മൗലവി അന്തരിച്ചു
text_fieldsതിരുവനന്തപുരം: ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പാലുവള്ളി നിസാർ മൗലവി (51) അന്തരിച്ചു. അർബുദബാധയെ തുടർന്ന് രണ്ടര വർഷമായി ചികിത്സയിലായിരുന്നു. കിഴുനിലയിലെ വസതിയിൽ തിങ്കളാഴ്ച പുലർച്ചെ 4.50 ഓടെയായിരുന്നു അന്ത്യം. തോട്ടുപുറം പാലുവള്ളി ജുമാമസ്ജിദിൽ ഖബറടക്കം നടന്നു.
മേക്കോണ്‍ മുഹമ്മദ് കുഞ്ഞ് മൗലവി (മേക്കോണ്‍ ഉസ്താദ്) യില്‍ നിന്നും മതപഠനം പൂര്‍ത്തിയാക്കിയ നിസാർ മൗലവി പൂവാര്‍, പൊഴിയൂര്‍, ബാലരാമപുരം തുടങ്ങിയ മഹല്ലുകളില്‍ പ്രധാന അധ്യാപകനായി സേവനം അനുഷ്ഠിച്ചു. പൂവാർ മുസ്ലിം ജമാഅത്തിൽ 11 വർഷത്തോളം 11 വർഷത്തോളം പ്രധാനാധ്യാപകനായിരുന്നു. ഇമാംസ് കൗൺസിലിന്‍റെ തുടക്കം മുതൽ സംഘടനയിൽ സജീവമായിരുന്നു. മദ്രസക്കോ പള്ളിക്കോ ഉള്ളില്‍ ഒതുങ്ങിക്കൂടാതെ സാമൂഹിക ശാക്തീകരണ രംഗത്തും സജീവമായി. പിതാവ്: മുഹമ്മദ് സാലി, മാതാവ്: റുഖിയാ ബീവി. ഭാര്യ: റസീന. മക്കള്‍ : മുഹമ്മദ് ഉനൈസ് മൗലവി, മുഹമ്മദ് ഉവൈസ്, ഇര്‍ഫാന. മരുമകന്‍ : അല്‍ഷാബ് ബഷീര്‍. സഹോദരങ്ങള്‍: ഷിഹാബുദ്ദീന്‍, അബ്ദുല്‍ ജബ്ബാര്‍ മൗലവി (ദക്ഷിണ കേരള ഇസ് ലാം മത പരീക്ഷ ബോര്‍ഡ് ജനറല്‍ കണ്‍വീനര്‍), നാസര്‍ മൗലവി, ഫതഹുദ്ദീന്‍, നിസാം, ജുമൈല ബീവി, ജുനൈദ ബീവി.
എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്‍റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി, ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍, പാങ്ങോട് മന്നാനിയ്യ കോളജ് പ്രിന്‍സിപ്പല്‍ ഷാഫി മാന്നാനി, ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി സക്കീര്‍ ഹുസൈന്‍ മൗലവി, ഷാജഹാന്‍ മൗലവി, കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റ് ഇലവുപാലം ശംസുദ്ധീന്‍ മൗലവി, എ.ഇബ്രാഹിം മൗലവി, ഇ.സുല്‍ഫി, സഫീര്‍ ഖാന്‍ മാന്നാനി, ഷീറാസി മൗലവി, ഹസന്‍ ബസരി മൗലവി, ഷമീം അമാനി ആറ്റിങ്ങല്‍, ഫിറോസ് ഖാന്‍ മൗലവി, ശറഫുദ്ദീൻ മൗലവി പള്ളിക്കല്‍ തുടങ്ങിയവര്‍ അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.