റിട്ട. പി.ഡബ്ല്യൂ.ഡി ചീഫ് എൻജിനിയർ എം. രാമചന്ദ്രൻ നിര്യാതനായി
text_fieldsതിരുവനന്തപുരം : പൊതുമരാമത്ത് വകുപ്പിൽ ചീഫ് എൻജിനിയറായി വിരമിച്ച എം. രാമചന്ദ്രൻ (60) നിര്യാതനായി. നീലേശ്വരം പള്ളിക്കര 'ഫാർമഗുഡി'യിൽ സി. ബാലകൃഷ്ണൻ നായരുടെയും തമ്പായി അമ്മയുടെയും മകനാണ്.
തിരുവനന്തപുരം വഞ്ചിയൂരിൽ മാതൃഭൂമി ഓഫീസിനടുത്തായിരുന്നു താമസം. വെള്ളിയാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു.
എൽ.ഐ.സിയിൽ എൻജിനിയറായ ജയലക്ഷ്മിയാണ് ഭാര്യ. മെഡിക്കൽ വിദ്യാർഥികളായ അക്ഷയ്, അദ്വൈത് എന്നിവർ മക്കൾ. കാസർകോട് ഗവ. കോളജ് പ്രിൻസിപ്പൽ ഡോ. എം. രമ, ചണ്ഡിഗഡ് മൈക്രോബിയൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ശാസ്ത്രജ്ഞയായ ഡോ. രതി മടത്തിൽ, പരേതനായ മത്തിൽ രാധാകൃഷ്ണൻ എന്നിവർ സഹോദരങ്ങളാണ്. അഡ്വ. രാധാകൃഷ്ണൻ പെരുമ്പളയുടെ ഭാര്യാ സഹോദരനാണ്.
കോഴിക്കോട് ആർ. ഇ. സി.യിൽ നിന്നും സിവിൽ എൻജിനിയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയ രാമചന്ദ്രൻ കുറച്ചു കാലം ഗോവയിൽ എൻജിനിയറിങ് കോളജ് അധ്യാപകനായിരുന്നു. പിന്നീട് കേരള സർവീസിൽ ജോലി സ്വീകരിച്ച അദ്ദേഹം പി.ഡബ്ല്യു.ഡി. യിൽ പൊലീസ് ഹൗസിങ്ങ് കോർപറേഷൻ ചീഫ് എൻജിനിയറായാണ് വിരമിച്ചത്.
സർവ്വീസിൽ നിന്നും വിരമിച്ച ശേഷം കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ഗവേഷണം പൂർത്തിയാക്കി ഒരു മാസം മുമ്പ് പ്രബന്ധം സമർപ്പിച്ച് ഫലം കാത്തിരിക്കേയാണ്ആ കസ്മിക മരണം. സംസ്ക്കാരം തിരുവനന്തപുരം പുതുക്കോട്ട ശ്മശാനത്തിൽ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.