Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightTrivandrumchevron_rightമധ്യവയസ്​ക വീടിനുള്ളിൽ...

മധ്യവയസ്​ക വീടിനുള്ളിൽ മരിച്ച നിലയിൽ

text_fields
bookmark_border
sreelatha death
cancel
camera_alt

ശ്രീലത

നേമം: മധ്യവയസ്കയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് സ്റ്റേഷൻ പരിധിയിൽ മലയം ചൂഴാറ്റുകോട്ട വിപിൻ നിവാസിൽ ശ്രീലത (55) ആണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചക്ക്​ ശേഷം 2.30 നായിരുന്നു സംഭവം. രണ്ടുദിവസം മുമ്പ് പനി ബാധിച്ചതിനെ തുടർന്ന് വീട്ടിൽ വിശ്രമത്തിൽ കഴിഞ്ഞുവരികയായിരുന്നു. ഇന്നലെ ഉച്ചക്ക്​ ഭർത്താവ് ജോലി കഴിഞ്ഞ് വീട്ടിൽ എത്തുമ്പോഴാണ് ഇവരെ ബോധരഹിതയായി കണ്ടെത്തുന്നത്.

നേമം ശാന്തിവിള താലൂക്ക് ആശുപത്രിയിലെത്തിച്ച ശേഷമാണ്​ മരണം സ്ഥിരീകരിച്ചത്. ഓട്ടോ ഡ്രൈവറായ വിജയകുമാറാണ് ഭർത്താവ്. മക്കൾ: വിപിൻ, വിജിത്ത്. മരുമകൾ: ശ്രീഭദ്ര. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് മലയിൻകീഴ് പൊലീസ് കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Found DeadNemom
News Summary - women found dead inside home
Next Story