കോവിഡ് ബ്രിഗേഡിൽനിന്ന് പിരിച്ചുവിട്ട യുവാവ് തൂങ്ങിമരിച്ച നിലയിൽ
text_fieldsതിരുവനന്തപുരം: കോവിഡ് ബ്രിഗേഡിൽ നിന്ന് പിരിച്ചുവിട്ട യുവാവ് മരിച്ച നിലയിൽ. മണ്ണന്തല ചെഞ്ചേരി ലെയ്നിൽ സി.ആർ.എ 156 പണയിൽവീട്ടിൽ ജിൻസ് ജോസഫിനെയാണ് (39) ശനിയാഴ്ച രാവിലെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
കോവിഡ് ബ്രിഗേഡിെൻറ ഭാഗമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ടുവർഷമായി സുരക്ഷാ ജീവനക്കാരനായി ജോലിചെയ്തുവരുകയായിരുന്നു. കഴിഞ്ഞമാസം ജോലിയിൽ നിന്നും പിരിച്ചുവിട്ടു. മെഡിക്കൽ കോളജിൽ ജോലി നോക്കിയ വകയിൽ ജിൻസിന് 45000 ത്തോളം രൂപ കിട്ടാനുണ്ടെന്നും നിരവധി തവണ അധികൃതരെ സമീപിച്ചിട്ടും ഫലം കാണാത്തതിൽ ദുഃഖിതനായിരുന്നുവെന്നും സഹപ്രവർത്തകർ പറഞ്ഞു.
നിത്യവൃത്തിക്കായി കൂലിക്ക് ഓട്ടോ ഓടിച്ചിരുന്നെങ്കിലും മാന്യമായ വരുമാനം ലഭിച്ചിരുന്നില്ല.പരേതനായ ജോസഫിെൻറയും വസന്തകുമാരിയുടെയും മകനാണ് ജിൻസ് ജോസഫ്. പിതാവ് ജോസഫ് കഴിഞ്ഞയാഴ്ചയാണ് മരിച്ചത്. മണ്ണന്തല പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.