Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightTrivandrumchevron_rightകാറപകടത്തിൽ പരിക്കേറ്റ...

കാറപകടത്തിൽ പരിക്കേറ്റ യുവാവ്​ മരിച്ചു

text_fields
bookmark_border
കാറപകടത്തിൽ പരിക്കേറ്റ യുവാവ്​ മരിച്ചു
cancel

വർക്കല: കാറപകടത്തിൽ ഗുരുതര പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വർക്കല ജനതാമുക്ക് പുല്ലാന്നിക്കോട് ജാനകി മന്ദിരത്തിൽ ശ്രീകുമാറിന്‍റെയും ഷീബയുടെയും മകൻ ശ്രീമോൻ (25) ആണ് മരിച്ചത്.

ഒക്ടോബർ 30ന് രാത്രി പാപനാശം തിരുവാമ്പാടി റോഡിലായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് മറിയുകയായിരുന്നു. കാർ ഓടിച്ചിരുന്ന ഇടവ ചിറയിൽ തെക്കേത്തൊടി വീട്ടിൽ നബീൽഷാ സംഭവദിവസം തന്നെ മരണപ്പെട്ടിരുന്നു. കാറിന്‍റെ മുൻ സീറ്റിലായിരുന്ന ശ്രീമോൻ ഗുരുതര പരിക്കേറ്റ്​ അബോധാവസ്ഥയിൽ ചികിത്സയിലായിരുന്നു. ശ്രീഹരിയാണ് സഹോദരൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathcar accident
News Summary - youth died in car accident
Next Story