Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2022 9:17 PM IST Updated On
date_range 10 Feb 2022 9:17 PM ISTകുടിവെള്ള പൈപ്പ് നന്നാക്കാൻ വനത്തിൽ കയറിയ വയോധികൻ കുഴഞ്ഞ് വീണ് മരിച്ചു
text_fieldsbookmark_border
മാനന്തവാടി: കുടിവെള്ള പൈപ്പ് നന്നാക്കാനായി വനത്തിൽ കയറിയ വയോധികൻ കുഴഞ്ഞ് വീണ് മരിച്ചു. പഞ്ചാരക്കൊല്ലിയിലെ ഇല്ലിക്കൽ ഹൗസിൽ കുഞ്ഞിമുഹമ്മദാണ് (ബാപ്പു-62) മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. വീടിനു സമീപത്ത് നിന്നും ഏകദേശം അഞ്ച് കിലോമീറ്റർ ദൂരത്തിലുള്ള വനത്തിലാണ് കുഴഞ്ഞ് വീണത്.
മാനന്തവാടി അഗ്നിരക്ഷാ സേന എത്തി രക്ഷാപ്രവർത്തനം നടത്തി പുറത്തെത്തിച്ചെങ്കിലും മരിച്ചു. വനപ്രദേശത്തോട് ചേർന്നുള്ള മിക്ക വീടുകളിലും കിലോമീറ്റർ നീളത്തിൽ പൈപ്പിട്ട് കാട്ടരുവികളിൽ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. വെള്ളം ലഭിക്കാത്തതിനെ തുടർന്ന് പൈപ്പിന് കേടുപാടുകൾ പറ്റിയോ എന്ന് പരിശോധിക്കാനാണ് മുഹമ്മദ് വനത്തിലെത്തിയത്. ഭാര്യ: റുഖിയ. മക്കൾ: ബേനസീർ, സബീന, നബ്നാസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story