പൂക്കോട് തടാകം നവീകരിക്കുന്നു; കോടികൾ ചെലവഴിക്കും
text_fieldsകൽപറ്റ: പൂക്കോട് തടാക സംരക്ഷണ സമിതിയും വയനാട് പ്രകൃതി സംരക്ഷണ സമിതിയും അടക്കം പരിസ്ഥിതി സംഘടനകളുടെ നിരന്തര ഇടെപടലുകളും ൈഹേകാടതിയിൽ നൽകിയ ഹരജികളിലെ ഉത്തരവുകളും മൂലം സംരക്ഷിക്കപ്പെട്ട പൂക്കോട് തടാകത്തിൽ ടൂറിസം വികസനത്തിനായി കോടിക്കണക്കിന് രൂപ ചെലവഴിക്കാൻ നീക്കം.
ചളിയും പായലും നീക്കി തടാകം ശുചീകരിക്കുന്നതിന് കേന്ദ്ര കൺസൾട്ടൻസി അണിയറയിൽ നീക്കം തുടങ്ങി. അടിസ്ഥാന സൗകര്യങ്ങള്‍ എന്ന നിലയിൽ സംസ്ഥാന ടൂറിസം വകുപ്പ് ഒമ്പതു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതില്‍ എട്ടുകോടിയും പായലും ചളിയും നീക്കുന്നതിനും നവീകരണത്തിനുമാണ് ഉപയോഗിക്കുക.
ഇതിനുപിന്നിൽ വൻ അഴിമതിയാണ് ലക്ഷ്യമെന്നും തടാക പരിസരങ്ങളിൽ ഒരു നിർമാണ പ്രവർത്തനവും അനുവദിക്കില്ലെന്നും പൂക്കോട് തടാക സംരക്ഷണ സമിതി സെക്രട്ടറി അബു പൂക്കോട് പറഞ്ഞു. ജില്ല ഭരണകൂടത്തിെൻറ ഒത്താശയോടെ കോടതി ഉത്തരവ് അവഗണിച്ച് ഡി.ടി.പി.സി അടക്കം പലപ്പോഴും ഇവിടെ അനധികൃത നിർമാണത്തിന് രംഗത്തുവന്നിട്ടുണ്ട്. ഹൈകോടതി അനുമതിയില്ലാതെ തടാകത്തിലോ പരിസരങ്ങളിലോ നിർമാണങ്ങൾ നടത്താനാവില്ല. തടാകസംരക്ഷണം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാറിനെയും സമീപിക്കുമെന്ന് അബു പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വാട്ടര്‍ ആൻഡ് പവര്‍ കണ്‍സള്‍ട്ടന്‍സി സര്‍വിസസ് ലിമിറ്റഡിനാണ് തടാക ശുചീകരണ ചുമതലയെന്ന വിവരം പുറത്തുവന്നിട്ടുണ്ട്.സാങ്കേതിനാനുമതി കിട്ടുന്ന മുറക്ക് പ്രവൃത്തികൾ തുടങ്ങുമെന്ന് ഡി.ടി.പി.സി വ്യക്തമാക്കിയിട്ടുണ്ട്. കേരള ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്‍സി ഓര്‍ഗനൈസേഷനാണ്(കിറ്റ്‌കോ) മറ്റു പ്രവൃത്തികള്‍ നടത്തുക. തടാകക്കരയിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനും പകരം കെട്ടിടങ്ങള്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്.
നടപ്പാതകള്‍ നവീകരിക്കും. ബാറ്ററിയില്‍ ഓടുന്ന വണ്ടികള്‍ തടാകവളപ്പില്‍ ഏര്‍പ്പെടുത്തും. തടാക പരിസരത്ത് ശുചിമുറി കെട്ടിടം നിര്‍മിക്കും. തളിപ്പുഴയിലും ആധുനിക സൗകര്യങ്ങളോടെ ശുചിമുറി പണിയും. ഈ പ്രവൃത്തികള്‍ക്കുമാത്രം 1.2 കോടി രൂപ ചെലവഴിക്കും.
ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനു കീഴിൽ ഇവിടെ നടക്കുന്ന ടൂറിസം പ്രകൃതിദത്ത തടാകത്തിന് ഒരു ശാപമായി മാറിയതായി ദീർഘകാലമായി പ്രവർത്തിക്കുന്ന തടാക സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു. തടാകത്തിനും ചുറ്റും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ കുമിഞ്ഞുകൂടിയിട്ടുണ്ട്.
തടാകത്തിന് മുകളിൽ കുന്നുകളിലെ കൃഷിയും നിര്‍മാണങ്ങളും തടാകത്തിന് ഭീഷണിയായി തുടരുന്നു. കോവിഡ് ഭീഷണിയിൽ പൂക്കോട് വിനോദസഞ്ചാരകേന്ദ്രം കഴിഞ്ഞ ഏപ്രില്‍ മുതല്‍ അടച്ചിട്ടിരിക്കുകയാണ്.
രേഖ പുറത്തുവിടണം; ചർച്ച വേണം–പ്രകൃതി സംരക്ഷണ സമിതി
സുൽത്താൻ ബത്തേരി: കേരളത്തിലെ പ്രധാന ശുദ്ധജല തടാകമായ പൂക്കോടുമായി ബന്ധപ്പെട്ട പുതിയ നവീകരണ പ്രവൃത്തി സംബന്ധിച്ച പദ്ധതി രേഖകൾ പുറത്തുവിടണമെന്നും പരിസ്ഥിതി പ്രവർത്തകർ, വിദഗ്ധർ അടക്കം പൊതുസമുഹത്തിനുമുന്നിൽ ചർച്ചക്ക് വെക്കണമെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡൻറ് എൻ. ബാദുഷ ആവശ്യപ്പെട്ടു. പൂക്കോടിെൻറ പേരിൽ ഇതുവരെ നടന്ന പ്രവൃത്തികളെല്ലാം തടാകത്തിെൻറ നാശത്തിനാണ് വഴിവെച്ചത്.
ഇൗ സാഹചര്യത്തിൽ അടിസ്ഥാന സൗകര്യം, നവീകരണം, നിർമാണം എന്നിവ സംശയത്തോടെ മാത്രമേ കാണാൻ കഴിയൂ. വയനാട്ടിലും പുറത്തുമുള്ള പരിസ്ഥിതി പ്രവർത്തകർ നിരന്തരം ഇടപെട്ടും നിയമ യുദ്ധം നടത്തിയുമാണ് തടാകം സംരക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.