Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2020 1:49 PM IST Updated On
date_range 14 Nov 2020 1:49 PM ISTകാട്ടുപന്നിയുടെ കുത്തേറ്റ് തൊഴിലാളി മരിച്ചു
text_fieldsbookmark_border
മഞ്ചേശ്വരം: കുബണൂരില്‍ കാട്ടു പന്നിയുടെ കുത്തേറ്റ് കോൺക്രീറ്റ് തൊഴിലാളി മരിച്ചു. കുബണൂര്‍ ശാന്തിമൂലയിലെ ബാബു-കല്യാണി ദമ്പതികളുടെ മകന്‍ കെ. രാജേഷ്(40) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ ജോലിസ്ഥലത്തേക്ക് നടന്നു പോവുന്നതിനിടെ കുബണൂര്‍ സ്‌കൂളിന് സമീപം വെച്ച് പന്നിയുടെ കുത്തേല്‍ക്കുകയായിരുന്നു.
പരിസരവാസികള്‍ രാജേഷിനെ ഉടന്‍ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: സുഹാസിനി. മകന്‍: കവിത് രാജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story