വിവാഹത്തിന് വന്ന വീട്ടമ്മ സെപ്റ്റിക് ടാങ്കിൽ വീണുമരിച്ചു; രക്ഷിക്കാനെത്തിയ ഭർത്താവിന് പരിക്ക്
text_fieldsകുലശേഖരം: വിവാഹ സൽക്കാരത്തിന് വന്ന വീട്ടമ്മ ഓഡിറ്റോറിയത്തിലെ സെപ്റ്റിക് ടാങ്കിൽ വീണ് മരിച്ചു. മുതലാർ സ്വദേശി സുജില(48) ആണ് മരിച്ചത്. ഭർത്താവ് മോഹൻദാസ് (50) പരുക്കുകളോടെ ചികിത്സയിലാണ്.
തിരുവട്ടാറിന് സമീപം ഒട്ടലിവിളയിൽ സാമൂഹിക ക്ഷേമ കെട്ടിടത്തിലാണ് സംഭവം. വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ച് കൈ കഴുകാൻ പോകുന്നതിനിടെ സെപ്റ്റിക് ടാങ്കിൽ വീഴുകയായിരുന്നു. കെട്ടിടത്തിൽ സെപ്റ്റിക് ടാങ്കിന് സമീപമാണ് കൈ കഴുകാനുള്ള സൗകര്യം ഉള്ളത്. സുജില ടാങ്കിന് മുകളിൽ ചവിട്ടിയപ്പോൾ കോൺഗ്രീറ്റ് സ്ലാബ് തകർന്ന് ടാങ്കിനുള്ളിൽ വീണു. അവരെ രക്ഷിക്കാർ ഭർത്താവ് വന്നപ്പോൾ മറ്റൊരു സ്ലാബ് തകർന്ന് സുജിലയുടെ പുറത്ത് വീണു. ഒപ്പം ഭർത്താവും വീണു.
ഇരുവരെയും രക്ഷിക്കാൻ കുലശേഖരത്ത് നിന്ന് വന്ന അഗ്നിശമന സേന വിഭാഗത്തിന്റെ വാഹനം വഴിയിൽ അപകടത്തിൽപ്പെട്ടു. തുടർന്ന് തക്കലയിൽ നിന്ന് അഗ്നിശമന സേന എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. രണ്ടുപേരെയും തക്കല സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുജില മരിച്ചു. രണ്ട് മക്കളുണ്ട്. തിരുവട്ടാർ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.