Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2024 10:39 AM GMT Updated On
date_range 7 Jan 2024 10:39 AM GMTകണ്ണൂർ ചാൽ ബീച്ചിൽ യുവാവ് കടലിൽ മുങ്ങിമരിച്ചു
text_fieldsbookmark_border
കണ്ണൂർ: അഴീക്കോട് ചാൽ ബീച്ചിൽ കടലിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. മുണ്ടേരി ഏച്ചൂർ കോട്ടം റോഡ് ബൈത്തുൽ ഫത്താഹിൽ മുനീസ് (24) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ ചാൽ ബീച്ചിനടുത്ത് കള്ളക്കടപ്പുറം കടലിൽ കുളിക്കുന്നതിനിടെ മുനീസും സുഹൃത്ത് തൈസലും ഒഴുക്കിൽപ്പെടുകയായിരുന്നു.
ലൈഫ് ഗാർഡുമാർ ഇരുവരെയും രക്ഷപ്പെടുത്തി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുനീസ് മരിച്ചു. തൈസലിനെ വിദ്ഗധ ചികിത്സക്കായി ചാലയിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. പി.സി. മുഹമ്മദിന്റെയും കദീജയുടെയും മകനാണ് മുനീസ്. സഹോദരങ്ങൾ: മുഹ്സിന, ശാമില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story