Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഗദ്ദറിന്റെ സംസ്‌കാര...

ഗദ്ദറിന്റെ സംസ്‌കാര ചടങ്ങിനിടെ ‘സിയാസത്ത്’ മാനേജിങ് എഡിറ്റർ ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
ഗദ്ദറിന്റെ സംസ്‌കാര ചടങ്ങിനിടെ ‘സിയാസത്ത്’ മാനേജിങ് എഡിറ്റർ ഹൃദയാഘാതം മൂലം മരിച്ചു
cancel

ഹൈദരാബാദ്: വിപ്ലവ കവി ഗദ്ദറിന്റെ സംസ്‌കാര ചടങ്ങിനിടെ ‘ദി സിയാസത്ത് ഡെയ്‌ലി’ മാനേജിങ് എഡിറ്റർ സഹീറുദ്ദീൻ അലി ഖാൻ (62) ഹൃദയാഘാതം മൂലം അന്തരിച്ചു. തിങ്കളാഴ്ച അൽവാലിൽ ഗദ്ദറിന്റെ അന്ത്യ കർമങ്ങൾക്കിടെ അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.

തുടർന്ന് സുചിത്ര സർക്കിളിലെ റഷ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗദ്ദറും സഹീറുദ്ദീനും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് കുടുംബ വൃത്തങ്ങൾ പറഞ്ഞു.

അനീതികൾക്കെതിരെ പാട്ടുകളിലൂടെ പ്രതികരിച്ച വിപ്ലവ, നാടോടി ഗായകനും മുൻ നക്സലൈറ്റുമായ ഗുമ്മഡി വിട്ടൽ റാ എന്ന ഗദ്ദർ (77) വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഹൈദരാബാദിലെ അപ്പോളോ സ്പെക്ട്ര ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. പഴയ ഹൈദരാബാദ് സംസ്ഥാനത്തെ മേഥക്ക് ജില്ലയിലെ തൂപ്രാന്‍ ഗ്രാമത്തില്‍ 1946ല്‍ ശേഷയ്യയുടെയും ലാച്ചുമമ്മയുടെയും മകനായി ദരിദ്ര ദലിത് കര്‍ഷക കുടുംബത്തിലായിരുന്നു ജനനം. ഭാര്യ: വിമല. മക്കൾ: സൂരയ, വെണ്ണെല, പരേതനായ ചന്ദ്ര.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Zaheerudin Ali KhanThe Siasat Daily
News Summary - Zaheerudin Ali Khan of The Siasat Daily passes away
Next Story