Obituary
ഉരുവച്ചാൽ: കുഴിക്കൽ എൽ.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ പരേതനായ എ. ശങ്കരൻ നമ്പൂതിരിയുടെ ഭാര്യ പെരിഞ്ചേരി മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം അഴകത്തില്ലത്ത് എ. സാവിത്രി അന്തർജനം(89) നിര്യാതയായി. മക്കൾ: നളിനി അന്തർജനം (തൃശൂർ), ശ്രീധരൻ നമ്പൂതിരി (മുംബൈ), ജയരാജൻ നമ്പൂതിരി (കുറ്റ്യാടി), ഉണ്ണികൃഷണൻ നമ്പൂതിരി, പരേതയായ നിർമ്മല. മരുമക്കൾ: ഗീത, സാവിത്രി, ശ്രീജ, പരേതയായ ഉമാദേവി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ട് വളപ്പിൽ.
ഉളിക്കൽ: അറബി ആദ്യകാല കുടിയേറ്റ കർഷകൻ ജോസഫ് (എപ്പ്ച്ചൻ -95) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: കുഞ്ഞുമോൻ, മോളി, തമ്പി, സൂസമ്മ, പരേതയായ ഡെയ്സി. മരുമക്കൾ: തങ്കമ്മ (കോളയാട് ), ചിന്നമ്മ (കേളകം), തങ്കച്ചൻ (നീലേശ്വരം), പരേതരായ ബാബു (കോളിതട്ട് ), സണ്ണി (ആനപ്പന്തി). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് അറബി സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.
പയ്യന്നൂർ: കിഴക്കേ കണ്ടങ്കാളിയിലെ അറക്കളവൻ പ്രദീപൻ (60) നിര്യാതനായി. ഭാര്യ: സിന്ധു (തൃശൂർ അടാട്ട്). മക്കൾ: ആകാശ്, പരേതയായ അക്ഷയ. പിതാവ്: പി.ആർ. ഭാസ്കരൻ. മാതാവ്: എ. നാരായണി. സഹോദരങ്ങൾ: മോഹനൻ, പ്രകാശൻ പരേതയായ പ്രീത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കണ്ടങ്കാളി സമുദായ ശ്മശാനത്തിൽ.
പാനൂർ: പാലത്തായി പറമ്പത്ത് പള്ളി (107) നിര്യാതനായി. ഭാര്യ: പരേതയായ അയിശു. മക്കൾ: യൂസഫ്, മുഹമ്മദ് അലി, ഖദീജ, സൈനബ, പരേതയായ സുബൈദ. മരുമക്കൾ: അബ്ദുല്ല (കല്ലിക്കണ്ടി), കുഞ്ഞബ്ദുല്ല (കൈവേലിക്കൽ), മൂസ (തൂവ്വക്കുന്ന്), ആയിഷ (കല്ലിക്കണ്ടി), മൈമൂനത്ത് (ചെറുപറമ്പ്). സഹോദരങ്ങൾ: പരേതരായ മൊയ്ദീൻ, പോക്കർ, മൊയ്ദീൻകുട്ടി, ഖദീജ.
കൂത്തുപറമ്പ്: മൂര്യാട് കുറ്റിക്കാട് നക്കാവിൽ ഹൗസിൽ എൻ. കുമാരൻ ഡ്രൈവർ (73) നിര്യാതനായി. ഭാര്യ: കെ.കെ. ഗൗരി. മക്കൾ: മഗേഷ്, രേഷ്മ. മരുമകൻ: വി. സുനിൽ. സഹോദരങ്ങൾ: നാരായണി, പരേതരായ മാധവി, ദേവി, ബാലൻ, അച്യുതൻ.
കൂത്തുപറമ്പ്: മൗവ്വേരി കൈപ്പച്ചേരി ഹൗസിൽ വളയങ്ങാടൻ ജാനു (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: സരസ്വതി, വത്സല, മനോഹരൻ (ഫുഡ്ബാൾ കോച്ച്), അനിൽകുമാർ. മരുമക്കൾ: ദാമോദരൻ പനോളി (മൗവ്വേരി), ഗംഗാധരൻ (കായലോട്), സീന (പാട്യം), ഷിൽന (നരവൂർ). സഹോദരങ്ങൾ: രാഗിണി, പരേതയായ നാരായണി.
മയ്യിൽ: അരിമ്പ്രയിലെ ചെന്നകണ്ടത്തിൽ കുഞ്ഞിരാമൻ (72) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: പ്രീത, പ്രമോദ്, പ്രസീത. മരുമക്കൾ: ഷംന, രാജീവൻ, പരേതനായ കൃഷ്ണൻ. സഹോദരങ്ങൾ: മാധവി, പരേതരായ കണ്ണൻ, ദമയന്തി, രോഹിണി.
ഇരിക്കൂർ: പൊതുപ്രവർത്തകൻ കിണാക്കൂൽ വയലിപ്പാത്ത് ഷൗക്കത്തലി ഹാജി (79) നിര്യാതനായി. ഇരിക്കൂർ ഡയനാമോസ് സ്പോർട്സ് ക്ലബ് രക്ഷാധികാരിയാണ്. ജനതാദൾ ജില്ല ഭാരവാഹി, ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി പി.ടി.എ വൈ. പ്രസിഡന്റ്, കമാലിയ യു.പി സ്കൂൾ പി.ടി.എ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: പുതിയപുരയിൽ ഫാത്തിമ. മക്കൾ: ഷബീർ അലി (ദമ്മാം), അൻവർ അലി, ആമിർ അലി (ഇരുവരും കുവൈത്ത്), ജാബിർ അലി (ദമ്മാം ഇരിക്കൂർ എൻ.ആർ.ഐ ഫോറം), അഡ്വ. പി.പി. മുബശ്ശിർ അലി (ഹൈകോടതി), മൻസൂർ അലി (മസ്കത്ത്), ഷഹർബാൻ (ദമ്മാം). മരുമക്കൾ: കെ.ടി. അബ്ദുൽ റൗഫ്, ഹസീന, റുബയ്യ, മുഹ്സിന, ഷാഹിന, ജസീല, ഷബീല.
മുഴപ്പിലങ്ങാട്: ഏളവന കുറുവാൻ കുന്നത്ത് അബ്ദുൾ ഖാദർ (75) നിര്യാതനായി. ഭാര്യ: എ.സി. ഷാഹിദ. മക്കൾ: ഷാനിദ് (ദുബൈ), ഷർമിന (യു.കെ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് മമ്മാകുന്നിലെ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.
തലശ്ശേരി: ചിറക്കുനി മൃഗാശുപത്രിക്ക് സമീപം സൂരജ് നിവാസിൽ എം. സുധാകരൻ (70) നിര്യാതനായി. പരേതരായ കിരാലി വാസുവിന്റെയും സരോജിനിയുടെയും മകനാണ്. ഭാര്യ: അജിത. മക്കൾ: സുജിത, സൂരജ്. മരുമകൻ: ദിനേശ്ബാബു. സഹോദരങ്ങൾ: സുലോചന, സുധീന്ദ്രൻ (സി.പി.എം മേലൂർ ഗുംട്ടി ബ്രാഞ്ച് അംഗം), സുഭാഷിണി, സുരേഷ് ബാബു, സുകുമാരൻ.
മയ്യഴി: ചെമ്പ്രയിലെ അശ്വതിയിൽ നാണു (76) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കൾ: ബ്രിജില, ബ്രിജിന, ബ്രിപിന. മരുമക്കൾ: സനീഷ്, സുധീപ്, ധനി.
പഴയങ്ങാടി: പുതിയങ്ങാടി ലായിൻ പള്ളിക്ക് സമീപത്തെ അബ്ദുൽസലാം തളിക്കാരൻ (60) നിര്യാതനായി. ഭാര്യ: പി.പി. റസിയ. മക്കൾ: സഹല, സുഹൈല, നഫീസത്തുസബ. മരുമക്കൾ: സകരിയ (ഖത്തർ), ബദറുദ്ദീൻ (ദുബൈ), ആദിൽ (അബുദാബി). സഹോദരിമാർ: റംലത്ത്, അയിഷ, റസിയ.