Obituary
നെടുമങ്ങാട്: വള്ളക്കടവ് വയ്യാമൂല മടത്തുവിളാകത്തുവീട്ടില് എസ്. പുഷ്പകുമാരി (66)നിര്യാതയായി. ഭര്‍ത്താവ്: ജി. രാജഗോപാലൻ നായര്‍. മക്കള്‍: പി.ആര്. അഭിലാഷ് (വിങ് കമാന്‍ഡര്‍, ഐ.എഫ്.എസ്, ആക്കുളം), പി.ആര്. അശ്വതി (നഴ്സിങ് ഓഫിസര്‍, എസ്.എ.ടി). മരുമക്കള്‍: എ.ആര്. ശരണ്യ, എം.ജി. ശങ്കര്‍ (ആര്.സി.സി). സഞ്ചയനം ചൊവ്വാഴ്ച 8.30ന് മുണ്ടേല കുടുംബവീട്ടില്‍.
കല്ലമ്പലം: കുടവൂർ ആലുംമൂട്ടിൽ അബ്ദുൽ സത്താർ - നസീമ ബീവി ദമ്പതികളുടെ മകൻ സുനീർ (46) അബുദാബിയിൽ നിര്യാതനായി. മൃതദേഹം ബുധനാഴ്ച രാവിലെ എട്ടിന് നാട്ടിലെത്തിക്കും. ഭാര്യ: അനീസ. മക്കൾ: റംസാന ഫാത്തിമ, റിസ്വാന സുനീർ.
പോത്തൻകോട്: മേലേമുക്ക് ജങ്ഷനിൽ അൽ-കല്ലറ വീട്ടിൽ പരേതനായ കല്ലറ മുസ്തഫയുടെ മകൻ സുജിത് മുസ്തഫ (40) നിര്യാതനായി. മാതാവ്: നഫീസ ബീവി. ഭാര്യ: ജീവ. മകൾ: ഫാത്തിമ സുഹ്റ.
തിരുവനന്തപുരം: വലിയവേളി ആറ്റുകാൽ ഹൗസ് (81/787) പി. ഫ്രാൻസിസ് (74) നിര്യാതനായി. ഭാര്യ: മോളി ഫ്രാൻസിസ്. മക്കൾ: ജെസോ ആന്റണി, ബാബുപോൾ ഫ്രാൻസിസ്, ലിനു ഫ്രാൻസിസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വലിയവേളി സെന്റ് തോമസ് ചർച്ച് സെമിത്തേരിയിൽ.
വെള്ളറട: കാരക്കോണം ആനന്ദ് നിവാസില്‍ രാമപുരം വി.കെ. ശിവാനന്ദന് (87 -റിട്ട. ഐ.ടി.ഐ സ്റ്റാഫ്) നിര്യാതനായി. ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റി അംഗം, കാംകോ മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം, എസ്.എന്‍.ഡി.പി യോഗം നെയ്യാറ്റിന്‍കര യൂനിയന്‍ മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവർത്തിച്ചു. ഭാര്യ: ഡി. ചന്ദ്രിക (റിട്ട. അധ്യാപിക). മക്കള്‍: പ്രദീപ് ആനന്ദ്, അഡ്വ. പ്രമോദ് ആനന്ദ്, പരേതനായ പ്രസീന്‍ ആനന്ദ്. മരുമക്കള്‍: രശ്മി ആനന്ദ്, ഹിമ ചന്ദ്രന്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.
കല്ലമ്പലം: നാവായിക്കുളം പ്രമോദ് മന്ദിരത്തിൽ ആർ. ശ്രീധരൻ പിള്ള (76) നിര്യാതനായി. ഭാര്യ: സി. ചന്ദ്രിക അമ്മ. മക്കൾ: പ്രമോദ് കുമാർ, ശ്രീജ, ശ്രീന, റീന. മരുമക്കൾ: ഭാവന, ശ്രീകുമാർ, പ്രകാശ്, ബിജു. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
കിളിമാനൂർ: കൊടുവഴന്നൂർ കണ്ണമത്ത് മൂലയിൽകോണം പ്ലാവിള വീട്ടിൽ എം. ഗംഗാധരൻ (71) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: ബിന്ദു, അപ്ന. മരുമക്കൾ: എസ്.പി. വിനുകുമാർ, വി. സജീവ്. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.
മലയിൻകീഴ്: പാലോട്ടുവിള ലക്ഷ്മിയിൽ പി. ശശി (74) നിര്യാതനായി. ഭാര്യ: എ. ലളിതാംബിക. മകൻ: ശ്രീറാം. മരുമകൾ: സി.കെ. ആര്യ ചന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
വർക്കല: ചെറുന്നിയൂർ കല്ലുമലകുന്ന് ഒലിപ്പുവിള വീട്ടിൽ സത്യപാലൻ (72 -റിട്ട. മെക്കാനിക്കൽ സൂപ്പർ വൈസർ, കെ.എസ്.ആർ.ടി.സി) നിര്യാതനായി. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചു. ഭാര്യ: ശോഭന (ആശ വർക്കർ). മക്കൾ: സജിത, സരിത. മരുമക്കൾ: സുരേഷ് കുമാർ, അംബു.
മണക്കാട്: ചെന്നൈ ന്യൂ കോളേജ് തമിഴ് വിഭാഗം മുൻ മേധാവി കല്ലാട്ട്മുക്ക് നീലാറ്റിൻകര എൻ.കെ.ആർ.എ -73 സിയിൽ പ്രഫ. കുളച്ചൽ ഷാഹുൽ ഹമീദ് (90) നിര്യാതനായി. മുതിർന്ന മുസ്ലിം ലീഗ് നേതാവും പ്രാസംഗികനുമായിരുന്നു. ഭാര്യ: പരേതയായ ബിൽക്കീസ്. മക്കൾ: സെയ്ദ് മുഹമ്മദ് അൻവർ (ചെന്നൈ), അൻസർ മൂഹിദീൻ (ചെന്നൈ), അസർ അഹ്മദ്, ഹമീദ അസീമ (ചെന്നൈ).
ഞാറയിൽകോണം: കിഴക്കനേല പൊയ്കവിളയിൽ നിസാറുദീൻ (60) നിര്യാതനായി. ഭാര്യ: റസീന. മക്കൾ: നബീൽ, നിഹ്മ, മരുമകൻ: സൽമാൻ.
കല്ലമ്പലം: നാവായിക്കുളം വൈരമല ഉദയ ഭവനിൽ പരേതനായ മുരുകനാചാരിയുടെയും പൊന്നമ്മാളിന്റെയും മകൻ ഉദയകുമാർ (52) നിര്യാതനായി. ഭാര്യ: എസ്. സരിതകുമാരി. മക്കൾ: അശ്വതി, ആദിത്യൻ.