Obituary
മാള: പഴുക്കര പടിയത്ത് പരേതനായ ഗോപാലൻ നായരുടെ ഭാര്യ തങ്കമ്മ (89) നിര്യാതയായി. മകൾ: ഇന്ദിര. മരുമകൻ: മധു.
എറിയാട്: അറപ്പപുറത്ത് കല്ലുങ്ങൽ മുഹമ്മദിന്റെ ഭാര്യ ആമി (77) നിര്യാതയായി. മക്കൾ: നാസർ, ഷാജി, റസിയ, നൂർജഹാൻ. മരുമക്കൾ: സഗീർ, സക്കീർ, റമീന, സീനത്ത്.
കൊടകര: മുരുക്കുങ്ങല്‍ കിഴക്കേയില്‍ ചേറുവീട്ടില് ദേവസി മകന് റപ്പായി (79) നിര്യാതനായി. ഭാര്യ: മേരി. മക്കള്‍: ഷാജി, സിജോ, പരേതനായ ഷൈജന്‍. മരുമക്കള്‍: സതീഷ്, മീനു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മുരുക്കുങ്ങല്‍ സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയില്‍.
പന്നിത്തടം: ഇയ്യാൽ കാരേങ്ങൽ വീട്ടിൽ മുസ്തഫ (45) നിര്യാതനായി. പന്നിത്തടം കിസ്വ ടെയിലർ ഷോപ്പ് ഉടമയാണ്. ഭാര്യ: ഫസീല. മക്കൾ: സിയാൻ, സന, സിയ.
ചാലക്കുടി: മേലൂർ കരുവാപ്പടി ചെങ്ങിനിമറ്റം വീട്ടിൽ പരേതനായ കൊച്ചുപൈലന്റെ മകൻ സ്റ്റീഫൻ (62) നിര്യാതനായി. മാതാവ്: താണ്ടു. ഭാര്യ: റീന. മക്കൾ: സ്റ്റെഫിന, സ്റ്റെജിൻ. മരുമക്കൾ: റിജോ, ദിവ്യ. സഹോദരൻ: സി.കെ. പോൾ (ദീപിക ലേഖകൻ). സംസ്കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് മേലൂർ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.
പുത്തൻചിറ: പടിഞ്ഞാറെ മഹല്ല് ചാണേലിപ്പറമ്പിൽ അബ്ദുൽ റഹ്മാന്റെ ഭാര്യ ആരിഫ (67) നിര്യാതയായി. മക്കൾ: റീന, റിനു (ഖത്തർ). മരുമക്കൾ: അൻവർഷാ, സെമി.
തൃശൂർ: വടക്കേ ബസ് സ്റ്റാൻഡ് പി.ജി സെന്ററിനടുത്ത് കാടുവീട്ടിൽ ഡോ. കുമാരന്റെയും ജാനകിയുടെയും മകൾ ഡോ. ലളിത ബാബുരാജ് (77) നിര്യാതയായി. ഭർത്താവ്: പരേതനായ ഡോ. പി. ബാബുരാജ്. മക്കൾ: ഡോ. ഹരികൃഷ്ണൻ (ജൂബിലി മിഷൻ), ഡോ. ലക്ഷ്മി (ദുബൈ). മരുമക്കൾ: ഡോ. ഐശ്വര്യ (അമല മെഡിക്കൽ കോളജ്), ഡോ. മധു ജിത്ത് (ദുബൈ). സഹോദരങ്ങൾ: അഡ്വ. കെ.കെ. ഗോപിനാഥൻ, കെ.കെ. ജയശ്രീ (റിട്ട. പ്രിൻസിപ്പൽ). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ശാന്തിഘട്ടിൽ.
തൃപ്രയാർ: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. കഴിമ്പ്രം കുറുപ്പത്ത് സുകുമാരന്റെ ഭാര്യ സുമതിയാണ് (64) മരിച്ചത്. കഴിഞ്ഞ ഡിസംബർ 29ന് രാത്രി 11.30ന് എടമുട്ടം പാലപ്പെട്ടി വളവിന് തെക്ക് ദേശീയപാതയിലുണ്ടായ ഓട്ടോക്കു പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ചുണ്ടായ അപകടത്തിലാണ് സുമതിക്ക് പരിക്കേറ്റത്.
കഴിമ്പ്രം ബീച്ച് ഫെസ്റ്റിവൽ കണ്ട് മടങ്ങവേ മകളുടെ കുട്ടികളെ ചെന്ത്രാപ്പിന്നി 17ലുള്ള വീട്ടിലേക്ക് എത്തിക്കാൻ ഓട്ടോയിൽ പോകവേയാണ് അപകടമുണ്ടായത്.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മക്കൾ: വിനോദ്, വിനീത. മരുമക്കൾ: പ്രിയങ്ക, നിധീഷ്.
എടത്തിരുത്തി: കല്ലുംകടവ് വൈപ്പാടത്ത് കുഞ്ഞിക്കാദറിന്റെ മകൻ ബഷീർ (65) നിര്യാതനായി.
ഭാര്യ: താഹിറ. മക്കൾ: ഷമീർ, ജെസ്നി. മരുമക്കൾ: സൈനബ, സുൽഫിക്കർ.
മാന്ദമംഗലം: കൊളാംകുണ്ട് മുട്ടകുളം പോള്‍ (കുരിയച്ചന്- 75) നിര്യാതനായി. ഭാര്യ: ട്രിസ. മക്കള്‍: സോളി, സാജന്, പരേതയായ സീന. മരുമക്കള്‍: ജോസ്കുഞ്ഞ്, ലീന. സംസ്കാരം ചൊവ്വാഴ്ച 9.30ന് മാന്ദാമംഗലം ജോണ്‍ വിയാനി പള്ളി സെമിത്തേരിയില്‍.