Obituary
അലനല്ലൂർ: കൊമ്പാക്കൽ കുന്ന് പരേതനായ ഇളയോടത്ത് മുഹമ്മദിന്റെ ഭാര്യ ഖദീജ (67) നിര്യാതയായി. മക്കൾ: ശിഹാബുദ്ദീൻ സാദിഖ് (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂർ യൂനിറ്റ് എക്സിക്യൂട്ടിവ് അംഗം), സൈതലവി, ഹംസ, ഹമീദ്, ഫാത്തിമ, സുബൈദ. മരുമക്കൾ: ഫാത്തിമ (കുടക്), ഖദീജ (കാപ്പ്), സുഹറ (അമ്മിണിക്കാട്), ജഹീസ (പാലക്കടവ്), ഉണ്ണിനുപ്പു (കണ്ണംകുണ്ട്), പരേതനായ സത്താർ. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് തെയ്യോട്ട് ചിറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം കിഴക്കേത്തറ പൂപുറ്റ വീട്ടിൽ സാവിത്രി അമ്മ (75) നിര്യാതനായി. ഭർത്താവ്: പരേതനായ രാമകൃഷ്ണൻ നായർ. മക്കൾ: ഗോപൻ, ബിന്ദു. മരുമക്കൾ: സൗമ്യ, പരേതനായ സോമകുമാർ നായർ.
മുണ്ടൂർ: എഴക്കാട് ചേരേങ്കിൽ ആർ.കെ. നിവാസിൽ സി. രാമകൃഷ്ണൻ എഴുത്തച്ഛൻ (77) നിര്യാതനായി. ജില്ല സഹകരണ ബാങ്ക് മുൻ മാനേജർ, എഴുത്തച്ഛൻ സമാജം മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്, കർഷക സംഘം മുൻ പഞ്ചായത്ത് ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പരേതരായ ചെറുകുട്ടി എഴുത്തച്ഛന്റെയും ദേവകിയുടെയും മകനാണ്.
ഭാര്യ: കെ.എസ്. കമലം. മക്കൾ: രമേഷ് എഴുത്തച്ഛൻ (സ്പെഷൽ കറസ്പോണ്ടന്റ് മലയാള മനോരമ, പാലക്കാട്), സി.ആർ. ബിന്ദു (തപാൽ വകുപ്പ്). മരുമക്കൾ: വി.ആർ. സജി രാജി (ഫൗണ്ടർ ദേവിക പ്ലസ് പോയന്റ്), വിനോദ് കുമാർ (സെക്രട്ടറി, തിരുവില്വാമല സർവിസ് സഹകരണ ബാങ്ക്).
പുതുക്കോട്: മണപ്പാടം കാവുങ്കൽപാടത്ത് താമസിക്കുന്ന കാരപൊറ്റ ബഷീർ (50) നിര്യാതനായി. ഭാര്യ: സലീന. മക്കൾ: ബാദുഷ, ബർഷാദ്. ഖബറടക്കം ചൊവ്വാഴ്ച ഒമ്പതിന് പുത്തിരിപ്പാടം ഖബർസ്ഥാനിൽ.
പട്ടാമ്പി: കൊപ്പത്തെ ആദ്യകാല സി.പി.എം നേതാവ് മണ്ണേങ്ങോട് രാജ് ഭവനിൽ ഡോ. ടി. ഗോപിനാഥൻ (78) കോഴിക്കോട് കോട്ടൂളിയിൽ നിര്യാതനായി. അടിയന്തരാവസ്ഥ കാലത്ത് സി.പി.എം കൊപ്പം ലോക്കൽ സെക്രട്ടറിയായിരുന്നു.
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ സ്ഥാപക നേതാവും റിട്ട. ആയുർവേദ മെഡിക്കൽ ഓഫിസറുമാണ്. എം.എം.എ.ഐ സംസ്ഥാന ജനറൽ സെക്രട്ടറി, രസതന്ത്ര ഫാർമസ്യൂട്ടിക്കൽ പ്രൈവറ്റ് ലിമിറ്റഡ് മുൻ മാനേജിങ് ഡയറക്ടർ, കോഴിക്കോട് ആയുർവേദ സൊസൈറ്റി ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: പി.കെ. വിജയകുമാരി. മക്കൾ: ഡോ. പി.ജി. രാജി (ഗവ. ആശുപത്രി തലശ്ശേരി), ഡോ. പി.ജി. രാജു (കോഓപറേറ്റിവ് ആശുപത്രി കോഴിക്കോട്). മരുമക്കൾ: ഡോ. ശരത്ത് (മിംസ് ഹോസ്പിറ്റൽ കോഴിക്കോട്), ഡോ. പ്രയാഗി (കോഴിക്കോട്). സഹോദരങ്ങൾ: ടി.പി. കുഞ്ഞൻ, ടി.പി. ഗോവിന്ദൻ, ടി.പി. രവീന്ദ്രൻ, ടി.പി. രാജഗോപാലൻ, പരേതനായ ടി.പി. മോഹനൻ.
ആലത്തൂർ: ബാങ്ക് റോഡ് രാരത്ത് ഇന്ദുവിഹാറിൽ ആർ. മുരളീധരൻ (63) നിര്യാതനായി. ഭാര്യ: ഡോ. സംഗീത. മകൻ: ഡോ. അഭിലാഷ്. സഹോദരങ്ങൾ: ശ്രീധരൻ, രാമൻകുട്ടി, വിജയകുമാർ, ഇന്ദിര നായർ.
കുനിശ്ശേരി: പനയംപാറ ഇരപ്പിക്കൽ വീട്ടിൽ കല്യാണി (79) നിര്യാതയായി. സഹോദരങ്ങൾ: മുരുകേശൻ, രുഗ്മിണി, ലക്ഷ്മി, പരേതരായ വെള്ളക്കുട്ടി, കാളായി.
കല്ലടിക്കോട്: ഇടക്കുർശ്ശി പുതുപ്പറമ്പിൽ വീട്ടിൽ വർഗീസ് (71) നിര്യാതനായി. ഭാര്യ: പരേതയായ മേരിക്കുട്ടി. മക്കൾ: ജോബിൻ, ജിബിൻ. സഹോദരങ്ങൾ: ത്രേസ്യാമ്മ, ബെനഡിക്ട്, ജോസ്, പരേതരായ മേരി, തോമസ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് സെന്റ് പൊന്നംകോട് ആന്റണീസ് ഫൊറോന ചർച്ച് സെമിത്തേരിയിൽ.
വടക്കഞ്ചേരി: മുത്തൂറ്റ് ഫിനാൻസ് റിട്ട. ചീഫ് മാനേജർ പാളയം ചേരത്തോട് വള്ളനാട്ട് വീട്ടിൽ പരേതനായ ജോസഫിന്റെ മകൻ ബേബി ജോസഫ് (64) നിര്യാതനായി. മാതാവ്: കുടമാളൂർ എടയന്ത്രത്ത് കുടുംബാംഗം പരേതയായ ത്രേസ്യാമ്മ. ഭാര്യ: പട്ടിക്കാട് കണ്ണമ്പുഴ കുടുംബാംഗം ബീന. മക്കൾ: ആനന്ദ്, അനഘ. മരുമക്കൾ: ജോമിഷ് സെബാസ്റ്റ്യൻ (കുന്നത്തുപുരയിടം പാലാ), അഞ്ജു കളപ്പുരക്കൽ പാലാ. സഹോദരങ്ങൾ: ജാൻസി, ലിസി, സിസ്റ്റർ ആനീസ് (എൽസി), ലീന, സണ്ണി, സജി, ബിജു, ജോണി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന പള്ളിയിൽ.
പട്ടാമ്പി: കരിമ്പുള്ളി പരേതനായ പൂമരത്തിൽ ഗോപാലകൃഷ്ണൻ നെടുങ്ങാടിയുടെയും കിഴക്കേത്തൊടി രത്നഭായ് കോവിലമ്മയുടെയും മകൾ ഡോ. ജി. ഗീത നന്ദകുമാർ (62) നിര്യാതയായി.
ഭർത്താവ്: നന്ദകുമാർ (റിട്ട. ബി.എ.ആർ.സി). മകൻ: അനൂപ് (ന്യൂസിലൻഡ്). മരുമകൾ: ദിവ്യ. സഹോദരിമാർ: ലത (നാസിക്), ശോഭ (കോഴിക്കോട്).
വണ്ടാഴി: വടക്കുമുറി പന്നാങ്കോട് വീട്ടിൽ വി.സി. ഹരിദാസ് (58) നിര്യാതനായി.
പിതാവ്: പരേതനായ ചേന്തി. മാതാവ്: കല്യാണി. ഭാര്യ: വത്സല.
മക്കൾ: ഹരിഷ്മ, ഹരിഷ്ണ, ഹർഷ. മരുമക്കൾ: സിനേഷ്, മനു, സജിൽ. സഹോദരങ്ങൾ: സ്വാമിനാഥൻ, ശിവൻ, ശശി, ബാബു, പരേതനായ പ്രഭാകരൻ.
പുലാപ്പറ്റ: ഓട്ടുപറമ്പിൽ വീട്ടിൽ വാസു (83) നിര്യാതനായി. ഭാര്യ: കല്യാണിക്കുട്ടി. മക്കൾ: ഉഷ, സുരേഷ്, അജേഷ്, പ്രമോദ്, സജേഷ്, രാജേഷ്, ശ്രീജേഷ്. മരുമക്കൾ: സിന്ധു, വിനിത, രജനി, ഷീജ, അനിത, നീതു, പരേതനായ കുട്ടികൃഷ്ണൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.