Obituary
മാനന്തവാടി: ആദ്യകാല കോൺഗ്രസ് നേതാവും പോരൂർ സർവോദയം യു.പി സ്കൂൾ മുൻ പ്രധാനാധ്യാപകനുമായ മുതിരേരി ഏറാച്ചേരി നാരായണൻ നമ്പൂതിരി മാസ്റ്റർ (87) നിര്യാതനായി. മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, കോൺഗ്രസ് തവിഞ്ഞാൽ മണ്ഡലം പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: എം. രാധാദേവി (മുൻ അധ്യാപിക സർവോദയം യു.പി സ്കൂൾ പോരൂർ, മുൻ ഗ്രാമപഞ്ചായത്ത് അംഗം തവിഞ്ഞാൽ). മക്കൾ: ശ്രീജ നാരായണൻ (എച്ച്.എം.ജി.എൽ.പി.എസ് പാലൂർ, ഇ. വിനോദ് (ഗവ. പ്രസ് കണ്ണൂർ). മരുമക്കൾ: ഡോ. നാരായണ ഭട്ടതിരിപ്പാട് (കോട്ടയ്ക്കൽ ആര്യവൈദ്യശാല), ധന്യ വിനോദ് (ഗവ. താലൂക്ക് ആശുപത്രി ഒറ്റപ്പാലം).
കോട്ടത്തറ: സി.പി.എം വയനാട് ജില്ല മുൻ സെക്രട്ടറി പരേതനായ എം. വേലായുധന്റെ ഭാര്യ മന്ദലത്ത് യാശോദ അമ്മ (67) നിര്യാതയായി. മക്കൾ: അജിത്പാൽ, ആശ (കേരള ബാങ്ക്, പനമരം). മരുമക്കൾ: ശ്രീജ (വയനാട് മെഡിക്കൽ കോളജ്), ബിനു കേണിച്ചിറ.
പടിഞ്ഞാറത്തറ: 16ാം മൈൽ പാറമൊട്ടമ്മൽ പി.ടി. കൃഷ്ണൻ നായർ (97) നിര്യാതനായി. ഭാര്യ: പരേതയായ മാളു അക്കമ്മ. മക്കൾ: വിജയകുമാർ, സാവിത്രി (കെ.എസ്.എഫ്.ഇ പടിഞ്ഞാറത്തറ), എം. പ്രദീപ് കുമാർ. മരുമക്കൾ: എം.സി. ലത, വി.പി. രാധിക, പരേതനായ എം. രഘുനാഥ്. സഞ്ചയനം തിങ്കളാഴ്ച.
മീനങ്ങാടി: കൃഷ്ണഗിരി ജൂബിലി ജങ്ഷൻ കരുവേലിൽ കെ.കെ. അനിൽ മാസ്റ്റർ (56) നിര്യാതനായി. ഭാര്യ: ഗ്രേസി. മകൾ: കാർത്തിക. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
മക്കിയാട്: വഞ്ഞോട് കൊന്നിയോട് ആനത്താനത്ത് ഏലിയാമ്മ (77) നിര്യാതയായി. നടവയൽപറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: സ്കറിയ ആനത്താനത്ത്. മക്കൾ: ബിജു, ബിനു (മലഞ്ചരക്ക് വ്യാപാരി, കാഞ്ഞിരങ്ങാട്): സിസ്റ്റർ ഐറിൻ (എം.എസ്.എം.ഐ കോൺവന്റ് സുൽത്താൻ ബത്തേരി), ബിൻസി.
മരുമക്കൾ: ഷൈനി കാളിച്ചിറ, ധന്യ മൂഞ്ഞനാട്ട്, ജോസ് പോൾ ആഞ്ഞിലക്കൽ (തേനേരി, കാക്കവയൽ). സഹോദരങ്ങൾ: സിസ്റ്റർ സിസിൽ (എം.എസ്.എം.ഐ കോൺവന്റ് പെരുവണ്ണാമുഴി), ത്രേസ്യാമ്മ, ജോർജ്, ആനി, സിസ്റ്റർ ഗോൻ സഹ (ഡി.എസ്.എസ് കോൺവന്റ് ചെതലയം, പുൽപള്ളി), ഡേവിഡ്, പരേതനായ ജോസഫ്.
പിണങ്ങോട്: തേവണയിൽ (ആനന്ദഭവൻ) ടി. ജനാർദനൻ (ഉണ്ണി -70) നിര്യാതനായി. ഭാര്യ: എം.കെ. ഇന്ദിര. മക്കൾ: സൗമ്യ (സ്പെഷൽ കോടതി മാനന്തവാടി), രമ്യ. മരുമക്കൾ: പ്രിയേഷ് (സീനിയർ ഓഡിറ്റർ, സഹകരണ വകുപ്പ്), ഹരീഷ്.
സുൽത്താൻ ബത്തേരി: പുത്തൻകുന്ന് മാക്കുറ്റി പീടികകണ്ടിയിൽ രാമദാസ് (82) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: പ്രജിത്ത്, നിഷാന്ത്, ഷൈമ, റീഷ്മ. മരുമക്കൾ: പരേതനായ സുനി, ഷാജി, ഇന്ദിര, സ്മിത.
സുൽത്താൻബത്തേരി: പൂതാടി താമരച്ചിറ കുഞ്ഞൻ (60) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സുധീഷ് (പൊലീസ് കൽപറ്റ), അജേഷ്, പരേതനായ അജിത്.
വെള്ളമുണ്ട: സി.പി.എം മുതിർന്ന നേതാവും മുൻ വെള്ളമുണ്ട ലോക്കൽ കമ്മിറ്റിയംഗവുമായ വെളിയത്ത് വി. ജോസഫ് (പാപ്പൻ ചേട്ടൻ -77) നിര്യാതനായി. ഭാര്യ: ആനി ജോസഫ്.
മക്കൾ: ജോർജ്, ജോസ്നി. മരുമക്കൾ: ഹെവ്നി ജോർജ്, എബിൻ.
കൽപറ്റ: എമിലി കൊളങ്ങോട്ടിൽ കദീജ (62) നിര്യാതയായി.മാതാവ്: ആയിഷ മാട്ടായി. പിതാവ്: പരേതനായ അബ്ദുല്ലകുട്ടി. ഭർത്താവ്: പാറക്കൽ മുഹമ്മദ്. മക്കൾ: നജ്മ, നസീറ, സാഹിറ.മരുമക്കൾ: ഉമ്മർ കൊരുവിൽ കൽപറ്റ, മുബാറക് പയ്യൂർവളപ്പിൽ കൽപറ്റ, ബഷീർ പള്ളിയാൽ മാനന്തവാടി.
മാനന്തവാടി: നിരവിൽ പുഴപിലാക്കാവിൽ പരേതനായ അപ്പുവിന്റെ ഭാര്യ നാരായണി അമ്മ (89) നിര്യാതയായി.
മക്കൾ: ഇ.പി. ശിവദാസൻ മാസ്റ്റർ (ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം, ടീബോഡ് മെംബർ), പരേതനായ ഇ.പി. വിജയൻ, വത്സല, ഷൈലജ. മരുമക്കൾ: സംഘമിത്ര, വത്സല, സി.കെ. സുരേഷ്, ശ്രീധരൻ.
സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പിലാക്കാവ് കുടുംബ ശ്മശാനത്തിൽ.
മാനന്തവാടി: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തിലെ മാനന്തവാടി പ്രൊവിൻസിലെ കാവുമന്ദം അൽഫോൻസ ഭവനാംഗമായ സി. എമരൻസ്യ (93) നിര്യാതയായി.താമരശ്ശേരി, കോടഞ്ചേരി പുലയൻ പറമ്പിൽ കുടുംബാംഗമാണ്. ഇട്ടിയവീര -മറിയം ദമ്പതികളുടെ മകളാണ്. മലാപ്പറമ്പ്, കാരയ്ക്കമല, അരിഞ്ചർമല, സീതാമൗണ്ട് എന്നീ ഭവനങ്ങളിൽ സുപ്പീരിയറായും കോടഞ്ചേരി, കുന്നോത്ത്, കല്ലോടി, ദ്വാരക, കരിമ്പിൽ, പറളിക്കുന്ന്, കൊമ്മയാട് എന്നീ ഭവനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സഹോദരങ്ങൾ: തോമസ്, പരേതരായ ജോസഫ്, മറിയം, റോസാ, മൈക്ൾ, ഇട്ടിയാവിര, ഏലി, അച്ചാമ്മ.