കരിവെള്ളൂർ: സി.പി.എം കൂക്കാനം സെൻട്രൽ ബ്രാഞ്ചംഗം കെ. കൃഷ്ണൻ (കൊങ്ങപ്പള്ളി - 69) നിര്യാതനായി. വാഹന അപകടത്തെതുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൂക്കാനം എ.കെ.ജി വായനശാല പ്രസിഡന്റ്, കൂക്കാനം കായിക ഗ്രാമം പ്രസിഡന്റ്, കൂക്കാനം ജനകീയ ശ്മശാനം സെക്രട്ടറി, കർഷകസംഘം കരിവെള്ളൂർ നോർത്ത് വില്ലേജ് വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചുവരികയായിരുന്നു. സി.പി.എം കരിവെള്ളൂർ ലോക്കൽ കമ്മിറ്റി അംഗം, പഞ്ചായത്തംഗം, കൂക്കാനം ക്ഷീര സഹകരണ സംഘം പ്രസിഡന്റ്, കൂക്കാനം ജി.യു.പി. സ്കൂൾ പി.ടി.എ പ്രസിഡന്റ്, കരിവെള്ളൂർ സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു. ഭാര്യ: കെ. ശാന്ത (ഓരി). മക്കൾ: ഷൈജു (കാന്റീൻ, നെസ്റ്റ് കോളജ്, കൂക്കാനം), ബൈജു (സി.പി.എം കൂക്കാനം സെൻട്രൻ ബ്രാഞ്ച് അംഗം, കരിവെള്ളൂർ സർവിസ് സഹകരണ ബാങ്ക്). മരുമക്കൾ: സബിത (കുഞ്ഞിമംഗംലം), സ്മൃതി (ചെറുപുഴ). സഹോദരങ്ങൾ: നാരായണി, ജാനകി (ഓരി), പത്മിനി, ചന്ദ്രൻ (കൂക്കാനം).