Obituary
ചെങ്ങന്നൂർ: പുലിയൂർ ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിലെ മുതിർന്ന കുടുംബംഗമായ ടി.കെ. കരുണാകരൻ (87) നിര്യാതനായി.
ഹരിപ്പാട്: കരുവാറ്റ സെലി ഭവനത്തിൽ പരേതനായ വാസുവിന്റെ ഭാര്യ അംബുജാക്ഷി (86) നിര്യാതയായി. മക്കൾ: സലി, ലാൽ, സുലേഖ, ബേബി. മരുമക്കൾ: സുഗത, ഗിൽഡ, പ്രശാന്തൻ, അജി.
സ്വരാജ്: മുക്കൻതോട്ടത്തിൽ ജോസഫ് (77) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ബിനോയ്, പരേതനായ ബിനു ജോസ്. മരുമക്കൾ: ജാൻസി, ബീന. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് സ്വരാജ് സെന്റ് പോൾ ചർച്ച് സെമിത്തേരിയിൽ.
തോപ്രാംകുടി: ഉദയഗിരി പുതുപ്പറമ്പിൽ വർഗീസ് മാത്യു (അപ്പച്ചൻ -79) നിര്യാതനായി. ഭാര്യ: മലപ്പുറം മാരിപ്പുറത്ത് ലീലാമ്മ. മക്കൾ: ബിനോയി, ബിൻസ്, ബിബിൻ. മരുമക്കൾ: മിനി, അനീറ്റ, ഷീജ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ഉദയഗിരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
ഏഴല്ലൂർ: കാര്യാമഠത്തിൽ ജേക്കബ് പൈലി (77) നിര്യാതനായി. ഭാര്യ: റീത്താമ്മ ജോസഫ്. മക്കൾ: ഫെബിൻ, ഐവിൻ. മരുമക്കൾ: സിനി, ടിന്റു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
കരിമണ്ണൂർ: കുഴിക്കാട്ടുമ്യാലിൽ ജോർജ് ജോസഫ് (64) അമേരിക്കയിൽ നിര്യാതനായി. കരിമണ്ണൂർ കമ്പിപ്പാലം കുഴിക്കാട്ടുമ്യാലിൽ പരേതനായ കെ.സി. ജോസഫിന്റെ മകനാണ്. മാതാവ്: മേരി. ഭാര്യ: പാലാ മണ്ണൂപറമ്പിൽ സാലിയമ്മ. മക്കൾ: അനു, അജയ്. മരുമകൻ: നിനോയി മാത്യു (ചങ്ങനാശ്ശേരി). സംസ്കാരം തിങ്കളാഴ്ച അമേരിക്കയിൽ.
കുമളി: മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പൊൻരാജിന്റെ ഭാര്യ കമലം (70) നിര്യാതയായി. മക്കൾ: അളകർ, അശോക് കുമാർ, മാരിയപ്പൻ, മുരികേശ്വരി. സംസ്കാരം ഞായറാഴ്ച 2.30ന് ചെങ്കര പൊതുശ്മശാനത്തിൽ.
വള്ളിപ്പാറ: വെട്ടികപ്പുറത്ത് വി.കെ. ശിവൻ(കുഞ്ഞേട്ടൻ-71) നിര്യാതനായി. ഭാര്യ: ഇടമറ്റം കുന്നപിള്ളിൽ കുടുബാംഗം അമ്മിണികുട്ടി. മക്കൾ: അനൂപ് ശിവൻ, അനന്തു ശിവൻ. മരുമക്കൾ: ശ്രീജ അനൂപ് (നഴ്സ്,സൗദി),അപർണ അനന്തു. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ.
തോപ്രാംകുടി: ദൈവംമേട് മാറാമറ്റത്തിൽ വർഗീസ് തോമസ്( കുറുവച്ചൻ-65) നിര്യാതനായി.ഭാര്യ: പെരുമ്പള്ളിൽ കുടുംബാംഗം ലിസി. മക്കൾ: ലിഡിയ, റൂബൻ ( ഇരുവരും യൂ.കെ). മരുമക്കൾ: തോട്ടത്തിൽ ആൾഡ്രിൻ, മുല്ലപ്പള്ളിൽ ഡോണ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തോപ്രാംകുടി സെന്റ് മരിയഗൊരേത്തി പള്ളി സെമിത്തേരിയിൽ.
മുട്ടം: വടക്കേകൂവള്ളൂർ പരേതനായ സന്തോഷിന്റെ മകൻ നിഖിൽ സന്തോഷ് (21) നിര്യാതനായി. മാതാവ് രാധിക. സഹോദരി: നീനു
മൈലക്കൊമ്പ്: താലിപ്പൊലിമറ്റത്തിൽ രാജേന്ദ്രൻ(കാളിയാർ രാജൻ-68) നിര്യാതനായി. ഭാര്യ: തോപ്രാംകുടി പുതുപ്പറമ്പിൽ അൽഫോൻസ.