Obituary
വാണിമേൽ: ചീക്കോന്നിലെ തൈക്കണ്ടി മീത്തൽ ഡ്രൈവർ ഹമീദ് (68) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മൻസീർ, ഷർലി, ഷർമിന. മരുമക്കൾ: ജസീല (കുനിങ്ങാട്), കുഞ്ഞബ്ദുല്ല (കായക്കൊടി), നൗഷാദ് (കള്ളാട്). സഹോദരങ്ങൾ: മജീദ്, ആസ്യ, സൈനബ.
കക്കട്ടിൽ: പാതിരിപ്പറ്റയിലെ പഴയകാല കോൺഗ്രസ് പ്രവർത്തകനും മഹല്ല്കമ്മിറ്റി ഭാരവാഹിയുമായ പൊയിലിൽ കുഞ്ഞാലി (88) നിര്യാതനായി. ഭാര്യ: പാത്തൂട്ടി നരിക്കാട്ടേരി. മക്കൾ: കുഞ്ഞഹമ്മദ്, റഷീദ്, സുബൈദ, ഹാജറ, റംല. മരുമക്കൾ: അന്ത്രു, അസീസ്, താഹിറ, മൈമൂന, പരേതനായ കുഞ്ഞാലി.
ഇടിയങ്ങര: എഴുത്തച്ഛൻ കണ്ടിപറമ്പ് പടന്നപ്പള്ളി റോഡ്, നന്മ 27ലെ പി.ടി. സുഹറാബി (62) നിര്യാതയായി. മക്കൾ: ഫിറോസ, റാഷിദ്, അബ്ദു (കോൺട്രാക്ടർ), ശുഹൈബ്. നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് കണ്ണം പറമ്പ് ജുമുഅത്ത് പള്ളി.
കൂരാച്ചൂണ്ട്: ആദ്യകാല കുടിയേറ്റ കർഷകൻ മലേപ്പറമ്പിൽ ചാണ്ടി (മാത്തച്ചൻ -89) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി കൊഴുവനാൽ. മക്കൾ: ജോസഫ് (കാനഡ), ദേവസ്യ (റിട്ട. എസ്.പി), ലിസി തോമസ്, സിസ്റ്റർ മേഴ്സി അലക്സ് (മദർ ഹോം പരിയാരം), ബിജു (യു.എസ്.എ). മരുമക്കൾ: ജൂലി ഒറ്റപ്പാക്കൽ (കാനഡ), ഷൈല ചെറുപറമ്പിൽ (പുല്ലൂരാംപാറ), തോമസ് ചേറ്റാനിയിൽ, രാജി ഒറ്റപ്ലാക്കൽ (യു.എസ്.എ). സംസ്കാരം ശനിയാഴ്ച മൂന്നിന് കൂരാച്ചുണ്ട് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.
ചേവായൂർ: നെല്ലിക്കോട് പരേതനായ പഴംതോട്ടത്തിൽ വേലുക്കുട്ടിയുടെ മകൻ ദാസ് വില്ലയിൽ രാമദാസ് (77) നിര്യാതനായി. മാതാവ്: പരേതയായ നാരായണി. ഭാര്യ: ലതാദാസ്. മക്കൾ: രൂപേഷ് ദാസ് (കേരള വാട്ടർ അതോറിറ്റി), മഹേഷ് ദാസ്. മരുമകൾ: നീതു സുരേന്ദ്രൻ. സംസ്കാരം ശനിയാഴ്ച ഉച്ച 12ന് മാവൂർ റോഡ് ശ്മശാനത്തിൽ. സഞ്ചയനം തിങ്കളാഴ്ച.
പാനൂർ: മേലെ ചമ്പാട് പി.എം മുക്കിൽ നന്മയിൽ മദീന ഹനീഫ (61) നിര്യാതനായി. പരേതനായ കെ.എം. മുഹമ്മദിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: പരേതയായ വലിയപറമ്പത്ത് ഹഫ്സത്ത്. മക്കൾ: നൂറ, ഫാത്തിമ (ദുബൈ). മരുമക്കൾ: ഷുഹൈബ്, ഹാറൂൺ (ദുബൈ). സഹോദരങ്ങൾ: മദീന മൻസിൽ ഖാലിദ്, പരേതനായ ഇസ്മായിൽ. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് മേലെ ചമ്പാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
പാനൂർ: പാറാട് കണ്ണങ്കോട്ടെ പോതിയോടുത്ത് അബൂബക്കർ ഹാജി (80) നിര്യാതനായി. പരേതരായ പക്കറിന്റെയും കദീജയുടെയും മകനാണ്. ഭാര്യ: കതീശ്ശ. മക്കൾ: ഷൗക്കത്ത് (ദുബൈ), സുഹറ, ഫൗസിയ, റസീന. മരുമക്കൾ: ഇസ്മായിൽ കോട്ടളൻ (പാറാട്), അശ്റഫ് (കണ്ണവം), അൻസാർ (വാണിമേൽ). സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്മദ് ഹാജി, അസൈനാർ ഹാജി, കുഞ്ഞി പാത്തു.
പാനൂർ: എലാങ്കോട് പൂലേരി ചാലിൽ അജേഷ് (43) നിര്യാതനായി. പരേതരായ അച്ചുതന്റെയും നന്ദിനിയുടെയും മകനാണ്. ഭാര്യ: ഷൈലജ. മകൾ: ഐശ്വര്യ. സഹോദരങ്ങൾ: ബാബു, വിനോദ്, രാജേഷ്, വിജേഷ്, ഷീല.
പാടിയോട്ടുചാൽ: പാടിയോട്ടുചാൽ അയ്യപ്പ ക്ഷേത്രത്തിന് സമീപം കുരിക്കൾ വീട്ടിൽ തമ്പായി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ തെക്കുമ്പാടൻ കുഞ്ഞപ്പൻ. മക്കൾ: രവീന്ദ്രൻ (ഐ.എൻ.ടി.യു.സി പാടിയോട്ടു ചാൽ), പത്മിനി, വേണുഗോപാലൻ (എം.ടി.എസ് ചെറുപുഴ പോസ്റ്റോഫിസ്, എഫ്.എൻ.പി.ഒ കണ്ണൂർ ഡിവിഷൻ വർക്കിങ് ചെയർമാൻ), അരവിന്ദാക്ഷൻ (തിരുവനന്തപുരം), ശാന്ത. മരുമക്കൾ: പുഷ്പ, രാജൻ, സ്മിത (നഴ്സ്, കണ്ണൂർ ഗവ. ആയുർവേദ കോളജ്), സിനി, തമ്പാൻ. സഞ്ചയനം തിങ്കളാഴ്ച.
പയ്യന്നൂർ: കാരയിലെതായമ്പത്ത് മോഹനൻ (66) നിര്യാതനായി. ഭാര്യ: എം.കെ. ശോഭ. മക്കൾ: സജിന, സനോജ്. സഹോദരങ്ങൾ: പ്രേമ, ശ്യാമള, സുമതി (സുരഭി നഗർ). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് അന്നൂർ പടിഞ്ഞാറെക്കര സമുദായ ശ്മശാനത്തിൽ.
കേളകം: പൊയ്യമലയിലെ പള്ളിപ്പറമ്പിൽ (ഇടപ്പള്ളി) ആഗസ്റ്റിന്റെ ഭാര്യ ആനീസ് (74) നിര്യാതയായി. മക്കൾ: ലാലി, ലിയ (റിട്ട. അധ്യാപിക, കല്ലാനോട് ഹൈസ്കൂൾ), ലിസി (പ്രഥമാധ്യാപിക ഗവ. യു.പി സ്കൂൾ അടക്കാത്തോട്). മരുമക്കൾ: ജോർജ് എന്നമ്പ്രയിൽ, ഷാജു കൂരാപ്പള്ളി, ഷാജി പാറയിൽ.