Obituary
കിളിമാനൂർ: പന്തുവിള ലക്ഷ്മി ഭവനിൽ സുഗതൻ (68) നിര്യാതനായി. ഭാര്യ: ലളിത. മകൻ: മനോജ്. മരുമകൾ: പ്രമീള മനോജ്. സഞ്ചയനം ഞായറാഴ്ച.
ആറ്റിങ്ങല്‍: കീഴാറ്റിങ്ങല്‍ കൽപകം ഹൗസില്‍ റിട്ട. കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ പി. ശശിധരന് ആശാരി (78) നിര്യാതനായി. ഭാര്യ: പരേതയായ ഗ്രേസി മസ്ക്രീന്. മക്കള്‍: സാബു, ഷാജി, സജിത. മരുമക്കള്‍: സന്ധ്യ, ജയ, തുളസീദാസ്.
കല്ലമ്പലം: കവലയൂർ ബിജി വിലാസത്തിൽ ശ്രീനിവാസൻ (73) നിര്യാതനായി. ഭാര്യ: പരേതയായ ബേബി. മക്കൾ: ബിജി, ബിനു. മരുമക്കൾ: ബിജു, നീമ.
കല്ലമ്പലം: ചാവർകോട് കാറ്റാടിമുക്ക് കാർത്തികയിൽ മദനൻ (62) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: അതുല്യ, അരുൺ. മരുമകൻ: ഷൈമേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
കല്ലമ്പലം: നാവായിക്കുളം നൈനാംകോണം ചരുവിള വീട്ടിൽ സുകുമാരൻ (68) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: ബിജു, ഷിജു.
തിരുവനന്തപുരം: പേട്ട കാർത്തിക നഗർ മേപ്പള്ളി ഗാർഡൻസ് കുഴിയിൽ വീട്ടിൽ പരേതനായ അപ്പാവു ആചാരിയുടെയും സുലോചനയുടെയും മകൻ അശോകൻ (67) നിര്യാതനായി. നിരവധി സിനിമ, സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജയചന്ദ്രൻ (ബംഗളൂരു), രാജേന്ദ്രപ്രസാദ് (പ്രസിഡൻറ് ആർട്ടിസാൻസ് കോ ഒാപറേറ്റിവ് സൊസൈറ്റി, ചീഫ് എഡിറ്റർ ശബ്ദവീചി), സുധ, കുമാരികല, സജില, യമുന (ടീച്ചർ ചാല യു.പി.എസ് ) ഷാജി (ആർട്ടിസ്റ്റ്), ഷീബ (കവിത മസ്കത്ത്). സഞ്ചയനം 20ന് രാവിലെ 8.30ന്.
വർക്കല: ഇടവ റിയാസ് കോട്ടേജിൽ സക്കീർ ഹുസൈെൻറയും റജിയത്തിെൻറയും മകൻ ഫർഹത്ത് ഹുസൈൻ (20) നിര്യാതനായി. പള്ളിക്കൽ യു.ഐ.ടിയിൽ ബി.കോം വിദ്യാർഥിയായിരുന്നു. സഹോദരങ്ങൾ: സൈറാ ഹുസൈൻ, സാറാ ഹുസൈൻ.
നെടുമങ്ങാട്: കരമനയാറ്റിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ട് കാണാതായ പാലോട് പെരിങ്ങമ്മല ബംഗ്ലാവുവിള വയലരികത്തുവീട്ടിൽ സജിത്തിെൻറ (19) മൃതദേഹം കണ്ടെത്തി.
രണ്ട് ദിവസത്തെ തിരച്ചിലിെനാടുവിലാണ് കരമനയാറ്റിലെ കൂവകുടി പാലത്തിനുസമീപത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്.
സജിത്ത് ഒഴുക്കിൽപെട്ടതോടെ രക്ഷിക്കാൻ ചാടുന്നതിനിടെ മുങ്ങിമരിച്ച വെള്ളനാട് കുളക്കോട് ചിത്തിരയിൽ അരുണിെൻറ (36) മൃതദേഹം അന്നുതന്നെ കണ്ടെത്തി. ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് അരുണിെൻറ കുടുംബത്തോടൊപ്പം സജിത്തും കരമനയാർ കാണാൻ എത്തിയത്. കുളിക്കാൻ ഇറങ്ങിയ സജിത്ത് ഒഴുക്കിൽപെട്ടതോടെ രക്ഷിക്കാനായി അരുണും ആറ്റിലേക്ക് ചാടുകയായിരുന്നു. ശിവൻ-ബിന്ദു ദമ്പതികളുടെ മകനായ സജിത്ത് സ്വകാര്യ ആശുപത്രിയിൽ ക്ലീനിങ് തൊഴിലാളി ആയിരുന്നു. സഹോദരൻ: ശരത്.
അഴിക്കോട്: ഊറ്റുകുഴി വീട്ടിൽ പരേതനായ ഇബ്രാഹിം ഹാജിയുടെ ഭാര്യ ഖദീജ ബീവി (76) നിര്യാതയായി. മക്കൾ അബ്ദുൽ ജലീൽ (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ ), റംല ബീവി, അബ്ദുൽ സലീം (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ), അയ്യൂബ് ഖാൻ (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ) നുജൂം ഖാൻ (എൻ.എ. ഹോളോബ്രിക്സ്, ചുള്ളിമാനൂർ), അജിത് ഖാൻ (സ്റ്റൈൽ ആൻഡ് സ്റ്റൈൽ കാട്ടാക്കട), സോഫിയ. മരുമക്കൾ: ലത്തീഫ ബീവി, അബ്ദുൽ അസീസ്, റാഹിലത് ബീവി, റജില ബീവി, ഹസീന ബീവി, മാജിത.
വര്‍ക്കല: ഗവ.എച്ച്.എസ്.എസിനു സമീപം വടക്കേ കൂട്ടപ്പുര വീട്ടില്‍ ശ്രീജയന്‍ (46-സമാന്തര കോളജ് അധ്യാപകന്) നിര്യാതനായി. ഭാര്യ: മിനി. മക്കള്‍: അഭിനന്ദ്, അയന.
നെടുമങ്ങാട്: മഞ്ച സുറുമിയിൽ സിദ്ദീഖ് (65) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: ആമിന, സുമിന, സുറുമി. മരുമക്കൾ: മൻസൂർ, സമീർ, ജാസിം. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഏഴിന് വാളിക്കോട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
വെഞ്ഞാറമൂട്: മൂന്നാനക്കുഴി സോനാ ഭവനില്‍ റവ.എച്ച്. ദേവരാജ് (65) നിര്യാതനായി. ഭാര്യ. ശോഭന. മക്കള്‍. ജയരാജ്, ബിജുലാല്‍. മരുമക്കള്‍: വിദ്യ, ഗ്രീഷ്മ. പ്രാര്‍ഥന ശനിയാഴ്ച രാത്രി 10ന്.