Obituary
വർക്കല: ചാവടിമുക്ക് പനയറ അൻസി കോട്ടേജിൽ പരേതനായ സുകുമാരന്റെ ഭാര്യ സുമതി (69) നിര്യാതയായി. മകൻ: അഡ്വ. എസ്. സുനിൽ. മരുമകൾ: അൻസി സുനിൽ.
വര്‍ക്കല: മേല്‍വെട്ടൂര്‍ കൊച്ചുവിള എ.എ നിവാസില്‍ വിക്രമന് (85) നിര്യാതനായി. ഭാര്യ: പരേതയായ സുശീല. മക്കള്‍: വിമല, വിശ്വകല, രജനി, അശ്വതി. മരുമക്കള്‍: സതീശന്, ഷാബു, അനില്‍, ദീപേഷ്.
വെള്ളറട: കുന്നത്തുകാല്‍ ചാവടി അരുണ്‍ നിവാസില്‍ കുട്ടപ്പന് നായര്‍ (80) നിര്യാതനായി. ഭാര്യ: എസ്. ചന്ദ്രിക. മക്കള്‍: അനില്‍കുമാര്‍, അജിത കുമാരി, അരുണ്‍കുമാര്‍. മരുമക്കള്‍: സന്ധ്യ, രാജശേഖരന്, ശ്വതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
നെടുമങ്ങാട്: കൊന്നമൂട് ആറ്റിൻകര വീട്ടിൽ ആന്റണി (60)നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കൾ: റോബിൻ, റീജ. മരുമകൾ: ആർദ്ര. മരണനാന്തര പ്രാർത്ഥന ചൊവ്വാഴ്ച രാവിലെ എട്ടിന് കുറുപുഴസെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ.
വർക്കല: പാലച്ചിറ റേഷൻകട ഷെരീഫ് മൻസിലിൽ കർഷക കോൺഗ്രസ് ചെറുന്നിയൂർ മണ്ഡലം മുൻ പ്രസിഡന്റ് ഷെരീഫുദ്ദീൻ (72) നിര്യാതനായി. ഭാര്യ: സുഹറ ബീവി. മക്കൾ: ഷഹന, സുമിന. മരുമക്കൾ: സഫീർ, ജാസർ.
തിരുവനന്തപുരം: പാപ്പനംകോട് എസ്റ്റേറ്റ് റോഡ് തൂക്ക് വിളയിൽ സുഹ്റ മൻസിലിൽ സുഹ്റ ബീവി (80) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ ഖാദർ. മക്കൾ: അഹമ്മദ് (തിരുവനന്തപുരം നഗരസഭ), നൂർജഹാൻ നിസാർ, താഹ (വീഡിയോഗ്രാഫർ), താജു (വൈസ് പ്രസി. പാപ്പനംകോട് സർവിസ് സഹകരണ ബാങ്ക് ), നാസർ (തിരുവനന്തപുരം നഗരസഭ). മരുമക്കൾ: നിസാർ (ആർ.ടി.ഒ ഓഫിസ് തിരുവനന്തപുരം), ഷമീറ അഹമ്മദ്, ഷീബ താഹ, മുബീന താജ്, ഷെമി നാസർ.
വെള്ളറട: കേവുല്ലൂര് കടയാവീട്ടില് സുരേന്ദ്രന് നായര്‍ (68) നിര്യാതനായി. ഭാര്യ: വി. രാജേശ്വരി. മക്കള്‍: ഇന്ദുജ, ഇന്ദ്രജിത്ത്, സൂര്യ. മരുമക്കള്‍: വരുണ്‍, രാജേഷ്, രശ്മി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.
മലയിൻകീഴ്: പേയാട് കാട്ടുവിള സൗപർണികയിൽ പരേതനായ മണികണ്ഠൻനായരുടെ ഭാര്യ എം. പങ്കജാക്ഷിയമ്മ (75, വിളപ്പിൽ പഞ്ചായത്ത് മുൻ ജീവനക്കാരി) നിര്യാതയായി. മക്കൾ: ലത, ശ്രീലേഖ, ശ്രീദേവി, ഉണ്ണികൃഷ്ണൻ, ഉഷാകുമാരി. മരുമക്കൾ: പരേതനായ കെ. ശിവൻകുട്ടി, എ. ബാബു, പരേതനായ എസ്. സുനിൽകുമാർ, കെ. വിനേദ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.
തിരുവനന്തപുരം: തിരുമല പെരുകാവ് ചന്ദൻ വില്ലയിൽ പരേതനായ ടി.ആർ. കുമാരന്റെ ഭാര്യ പി.ആർ. തങ്കമണി (77) കോയമ്പത്തൂർ മെഡിക്കൽ കോളജിൽ നിര്യാതയായി. മക്കൾ: ടി.കെ. ജയരാജൻ, ടി.കെ. ദീപ, ടി.കെ. സുജിത്ത് (കാർട്ടൂണിസ്റ്റ്, കേരളകൗമുദി). മരുമക്കൾ: രജനി, ബി. രാജശേഖരൻ, അഡ്വ. എം. നമിത. സഞ്ചയനം 22ന് രാവിലെ കോയമ്പത്തൂർ കഞ്ചിക്കോണം പാളയം വെള്ളലൂരിലെ വസതിയിൽ.
കാട്ടാക്കട: കുറ്റിച്ചൽ അകരത്തും വീട്ടിൽ സിന്ധു ഭവനിൽ എ.എസ്. കൃഷ്ണപിള്ള (90) നിര്യാതനായി. കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ കുറ്റിച്ചൽ പ്രസിഡന്റ്, രക്ഷാധികാരി, എൻ.എസ്.എസ് താലൂക്ക് യൂനിയൻ അംഗം, കുറ്റിച്ചൽ മേഖല കൺവീനർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: സത്യഭാമ അമ്മ (റിട്ട.ഹെഡ്മിസ്ട്രസ്). മക്കള്‍: എ.കെ. സുരേഷ് കുമാർ (റിട്ട.സൂപ്രണ്ട് ജില്ല കോടതി എറണാകുളം),എ.കെ. സന്തോഷ്കുമാർ(അഡ്വക്കറ്റ് നെടുമങ്ങാട്), എ.കെ. സജീവ് കുമാർ(സാരാഭായ് എൻജിനീയറിങ് കോളജ് വെള്ളനാട്), എ.എസ്. സിന്ധു(സാൽവേഷൻ ആർമി സ്കൂൾ കവടിയാർ). മരുമക്കൾ: ദീപ.വി.എം(സബ്കോർട്ട് എറണാകുളം), റീന.എസ്.ആർ(തിരുവനന്തപുരം കോർപറേഷൻ ഓഫിസ്), സരിത.എം.എസ്(സരസ്വതി വിദ്യാലയം വട്ടിയൂർക്കാവ്), ഗോപകുമാർ(സീനിയർ സൂപ്രണ്ട് സി.പി.ടി വട്ടിയൂർക്കാവ്). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
വർക്കല: പുന്നമൂട് തേരകുളം ബാബൽ സാലാമിൽ റോണി എ. റിയാസ് (54) നിര്യാതനായി. ഭാര്യ: സരിത ഷെറിൻ ഗഫൂർ (അധ്യാപിക, ഇടവ മുസ്ലിം എച്ച്.എസ്.എസ്). മക്കൾ: കെവിൻ (അബൂദബി), അലീന.
നെടുമങ്ങാട്: ഇരിഞ്ചയം താന്നിമൂട് ബിനു ഭവനിൽ വി. ഗോപാലകൃഷ്ണൻ (81) നിര്യാതനായി. ഭാര്യ: വിലാസിനി (റിട്ട.റവന്യൂ വകുപ്പ് ). മക്കൾ: ഡോ. ബിന്ദു (ബെൻസീർ ഹോസ്പിറ്റൽ കൊല്ലം), ജി. ബിനു (കേരള പോലീസ്), ജി. ബിജു (കേരള പോലീസ്). മരുമക്കൾ: സുധീർ (റിട്ട. സൂപ്രണ്ടിങ് എൻജിനീയർ, വാട്ടർ അതോറിറ്റി), പ്രിയ രാധാകൃഷ്ണൻ, നിഷ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് ശാന്തിതീരത്തിൽ.