Obituary
പൊലിക്കോട്: കൊച്ചഴികത്ത് വീട്ടിൽ ബി. രാജമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ സുകുമാരപിള്ള. മക്കൾ: രാധാകൃഷ്ണപിള്ള, മോഹനൻപിള്ള, ഓമനക്കുട്ടൻ (ജി.എം.എച്ച്.എസ്, പാറത്തോട്). മരുമക്കൾ: മായ, വിമലകുമാരി, ശ്രീലത (എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് തിരുവനന്തപുരം). സഞ്ചയനം ഞായറാഴ്ച ഏഴിന്.
തങ്കശ്ശേരി: കിഴക്കേ പുത്തൻവീട്ടിൽ ആഗ്നസ് (73) നിര്യാതനായി. ഭർത്താവ്: പരേതനായ ഏലിയാസ്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് തങ്കശ്ശേരി ഹോളിക്രോസ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: ജാക്വലിൻ, രാജൻ, റോസി. മരുമക്കൾ: റിച്ചാർഡ്, ശോഭ, ടെറൻസ്.
മുളവന: പള്ളിക്കൽമുക്ക് ഞാറക്കൽ വീട്ടിൽ എം. ചന്ദ്രൻപിള്ള (80) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച 10നു വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മയമ്മ. മക്കൾ: മധുസൂദനൻ പിള്ള, ശിവപ്രസാദ്, രാജേന്ദ്രൻപിള്ള. മരുമക്കൾ: സിന്ധു, ബിന്ദു കുമാരി, ശ്രീലത. സഞ്ചയനം 17ന് എട്ടിന്.
മയ്യനാട്: കൂട്ടിക്കട പുളിയത്തുമുക്ക് ചിത്രാ മന്ദിരത്തിൽ സത്യരാജന്റെ (റിട്ട. ബി.എസ്.എൻ.എൽ) ഭാര്യ സുഗദാ ദേവി (85-റിട്ട. എച്ച്.എം ശാസ്താംകോവിൽ സ്കൂൾ, മയ്യനാട്) നിര്യാതയായി. മക്കൾ: പരേതനായ സുനിൽകുമാർ, സുജിത് കുമാർ (സൗദി), ഡോ. സന്തോഷ് കുമാർ (ലണ്ടൻ). മരുമക്കൾ: ദീപ, ലിഷ.
കുമ്പളം: പുളിമുക്ക് പ്ലാവില കിഴക്കതിൽ പരേതരായ ലോറൻസിന്റെയും മേരിയുടെയും മകൻ അനിൽകുമാർ (42) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച 10നു കുമ്പളം സെന്റ് മൈക്കിൾസ് ദേവാലയ സെമിത്തേരിയിൽ.
നല്ലില: സി.പി.ഐ ആദ്യകാല പ്രവർത്തകൻ പുലിയില അഴകത്ത് പുത്തൻവീട്ടിൽ എസ്. സുഗതൻ (72) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ആര്യ, ആതിര. മരുമക്കൾ: എസ്. അനീഷ്, വിഷ്ണുരാജ്. സംസ്കാരം ചൊവ്വാഴ്ച 11നു വീട്ടുവളപ്പിൽ.
ഓച്ചിറ: ക്ലാപ്പന വരവിള വലിയവീട്ടിൽ ഗംഗാധരന്റെ ഭാര്യ സരസമ്മ (86) നിര്യാതയായി. മക്കൾ: ഭാസുരൻ, ദിനേശൻ, ഇന്ദിര, ഹരിക്കുട്ടൻ, ഷാജി. മരുമക്കൾ: സുഷമ, അനിത, ചിത്രഭാനു, ബിന്ദു, ശ്രീകല. സഞ്ചയനം ഞായറാഴ്ച എട്ടിന്.
പുനലൂർ: ശാസ്താംകോണം ഗീതുഭവനിൽ വർഗീസ് തോമസ് (72-കുഞ്ഞുമോൻ ) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി (ലിസി). മക്കൾ: ഗീതു വർഗീസ്, മിതു വർഗീസ്. മരുമക്കൾ: ഷാജി, സന്തോഷ്. സംസ്കാരം ചൊവ്വാഴ്ച 11.30ന് കരവാളൂർ ഡിവൈൻ വർഷിപ് സെന്റർ ചർച്ചിന്റെ പ്ലാച്ചേരി സെമിത്തേരിയിൽ.
കൊല്ലം: പള്ളിവിള ഷംല മൻസിലിൽ പരേതനായ ഇബ്രാഹിം കുട്ടിയുടെ മകൻ താഹിർ (60) നിര്യാതനായി. മക്കൾ: റംസി താഹിർ, ലിൻസ, അൻസി. മരുമക്കൾ: അൻസർ, അനസ്, അർഷാന അസ്മി.
പരവൂർ: നെടുങ്ങോലം ശിവപാർവതി ക്ഷേത്രത്തിനു സമീപം മധുരിമയിൽ വി.എം. സുഭാഷ് ബാബു (56) നിര്യാതനായി. ഭാര്യ: ജയകുമാരി. മകൻ: പരേതനായ വിവേക്. സഹോദരങ്ങൾ: വി.എം. സതീഷ് ബാബു, വി.എം.സുരേഷ് ബാബു, വി.എം. സുധീന്ദ്ര ബാബു, വി.എസ്. വത്സലാദേവി. സഞ്ചയനം 15ന്.
മയ്യനാട്: താന്നി തുണ്ടിൽ വീട്ടിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ സൗദാമിനി (91) നിര്യാതയായി. മക്കൾ: വത്സല, വിമല, പരേതനായ വിമൽകുമാർ, വിശ്വേശ്വരി, വിദ്യാസാഗർ, വസന്ത. മരുമക്കൾ: സുചീന്ദ്രൻ, പരേതനായ സുകുമാരൻ, സുരേഷ് ബാബു, സിന്ധു, വസന്തൻ.
കടയ്ക്കൽ: പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപം ബിജു ഭവനിൽ (കീഴ്പാലഴികത്ത് വീട്) സുകുമാരൻ നായർ (76-പൊടിയൻ) നിര്യാതനായി. ഭാര്യ: സരസ്വതി. മകൻ: ബിജു.