Obituary
കരുനാഗപ്പള്ളി: കുലശേഖരപുരം കടത്തൂർ ചെങ്കിലാത്ത് സുബൈർകുട്ടി (60- മുക്കട) നിര്യാതനായി. ഭാര്യ: പരേതയായ മിസ്റിയ. മക്കൾ: അഖില, ഐഷ, ഷാമോൻ, ആസിഫ്. മരുമക്കൾ: അമീർ, നഹാസ്.
കൊല്ലം: ഉളിയക്കോവിൽ ശ്രീഭദ്രാ നഗർ 157 വി.എസ്. മന്ദിരത്തിൽ ശശിധരൻ (ബേബി, 81) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: പരേതനായ രമേശൻ, വിജയകുമാരി, പ്രമീള, ദിനേശൻ, ഷീല. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.
പരവൂർ: പൂതക്കുളം ഇടയാടി മുക്കം ചരുവിളവീട്ടിൽ ജോസഫ് (യേശുദാസ്, 71) നിര്യാതനായി. ഭാര്യ: റജീന. മക്കൾ: ഉഷ, ജോസ്, സുനിൽ, ഷൈലജ. മരുമക്കൾ: സ്റ്റാൻലി, ഡോളിമോൾ, അഡോൾഫ, ജോസ്.
കൊട്ടിയം: വഞ്ചിമുക്ക് കാർത്തികയിൽ വി.കെ. സത്യശീലന്റെ മകനും ആദിച്ചനല്ലൂർ ഫാർമേഴ്സ് ബാങ്ക് ജീവനക്കാരനുമായ എസ്. സനിൽ (43) നിര്യാതനായി. മാതാവ്: വത്സല. സഹോദരൻ: എസ്. സജിൽ.
കുന്നത്തൂർ: നെടിയവിള കുന്നത്തൂർ പടിഞ്ഞാറ് മേലൂട്ടുവിളവീട്ടിൽ പരേതനായ ഭാർഗവൻപിള്ളയുടെയും (മുൻ റേഷൻകട വ്യാപാരി) രാധാമണിയുടെയും മകൻ എം.ബി. പ്രസാദ് (47- കെ.എസ്.ആർ.ടി.സി കണ്ടക്ടർ, കൊട്ടാരക്കര) നിര്യാതനായി. ഭാര്യ: സീമ പ്രസാദ്. മക്കൾ: ദിവ്യ പ്രസാദ്, അഭിനന്ദ പ്രസാദ്. സഹോദരൻ: പ്രകാശ്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
പൊലിക്കോട്: ചരുവിള പുത്തൻവീട്ടിൽ കെ. കൃഷ്ണൻനായരുടെ ഭാര്യ രാജമ്മ (83) നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
കുട്ടിക്കട: വാളത്തുംഗൽ തച്ചൻവീട്ടിൽ കിഴക്കതിൽ ശിവാനന്ദന്റെയും സുശീലയുടെയും മകൻ സജീവ് (50) നിര്യാതനായി. ഭാര്യ: സുചിത്ര. മക്കൾ: ശിവാനന്ദ്, ശിവനന്ദ. സഞ്ചയനം ബുധനാഴ്ച.
കൊട്ടിയം: ഓട്ടുപുരവീട്ടിൽ എം. അശോകൻ (പവിത്രൻ) നിര്യാതനായി. ഭാര്യ: റാണി. മക്കൾ: രോഷ്നി, രോഷ്ന. മരുമകൻ: പി. നിഥിൻ. സംസ്കാരം ശനിയാഴ്ച 12ന് വീട്ടുവളപ്പിൽ. സഞ്ചയനം ബുധനാഴ്ച.
പുനലൂർ: കുന്നിക്കോട് കാവൽപ്പുര പാറക്കടയിൽ അനു ഭവനിൽ പരേതനായ എസ്. ആനന്ദിന്റെ ഭാര്യ ബി. രാജമ്മ (83) നിര്യാതയായി. മകൻ: മഞ്ജുനാഥ്. മരുമകൾ: രജനി.
നിലമേൽ: എ.എസ്.ആർ.ബിൽഡിങ്ങിൽ പരേതനായ അബ്ദുൽ സത്താറിന്റെ ഭാര്യ റഷീദാബീവി (74) നിര്യാതയായി. മക്കൾ: റാഹില, റീന, റിയാസ്, റിജു. മരുമക്കൾ: നിസാർ, നഹാസ്, ജാരിയ, സജീന.
വട്ടപ്പാറ: പെരുംകൂർ രാം നിവാസിൽ ജി. ശശി (71) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അഭിലാഷ്, അഭിജിത്. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.
കുളത്തൂപ്പുഴ: ഡാലി ആനവട്ടച്ചിറ വയറക്കുന്നില്‍ പരേതനായ ലൂയിസ് - ഏലിയാമ്മ ദമ്പതികളുടെ മകന് ജോസഫ് (ജോണി -65) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 12ന് കുളത്തൂപ്പുഴ സെന്റ് മേരീസ് കത്തോലിക്കാ ചര്‍ച്ച് സെമിത്തേരിയില്‍.