Obituary
ചന്ദനത്തോപ്പ്: ഷാജി മൻസിലിൽ ഷാജി (51) ദമ്മാമിൽ നിര്യാതനായി. ഭാര്യ: സജീന (ദമ്മാം). മക്കൾ: ഷാനവാസ്, സുഹൈൽ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11.30ന് മേക്കോൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
എഴുകോൺ: പുതുശ്ശേരിക്കോണം പ്ലാവിള വീട്ടിൽ റിട്ട. കെ.എസ്.ആർ.ടി.സി. ഉദ്യോഗസ്ഥൻ (ചെക്കിങ് ഇൻസ്പെക്ടർ) കെ. മൈതീൻകുഞ്ഞ് (83) നിര്യാതനായി. ഭാര്യ: ഫാത്തിമാബീവി. മക്കൾ: നിസാം, നജീം, ലൈല, ജമീല, സബീല. മരുമക്കൾ: സക്കീന, അലീമ, ജലീൽ, സമദ്, മുജീബ്.
ഓച്ചിറ: മഠത്തിക്കാരായ്മ കോയിക്കലേത്ത് ബാലകൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: സുശീല . മക്കൾ: സുബി, നീതു കൃഷ്ണൻ. മരുമകൻ: സന്തോഷ് കുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.
കല്ലുവാതുക്കൽ: വിലവൂർക്കോണം മിനി ഭവനിൽ രാജു ചെട്ടിയാർ (62) നിര്യാതനായി. ഭാര്യ: സരസമ്മാൾ. മക്കൾ: വിനോദ്, മിനി. മരുമക്കൾ: അശ്വതി, ബിജു. സഞ്ചയനം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന്.
മഞ്ഞപ്പാറ: പാവൂർ ദാറുൽ അമാനിൽ ഹാഷിം ഹാജിയുടെ ഭാര്യ സുഹറാബീവി (70) നിര്യാതയായി. മക്കൾ: അമീൻ ഫയാനി, സലീനാബീവി, അൻസാരി. മരുമക്കൾ: ഷീജാബീവി, റഹീം, ടീന നസിറുദ്ദീൻ.
പുനലൂർ: കോമളംകുന്ന് കുമ്പഴക്കുഴിയിൽ പരേതനായ പി.എം തോമസിന്റെ ഭാര്യ കുഞ്ഞമ്മ റേയ്ചൽ ഡേവിഡ് (88) നിര്യാതയായി. പുനലൂർ എൻ.എസ്.വി ഹൈസ്കൂൾ റിട്ട. അധ്യാപികയും പുനലൂർ ബഥേൽ കുടുംബാംഗവുമാണ്. മക്കൾ: ബിജു മാത്യു, ബിജോയ് മാത്യു, അജോയ് മാത്യു, ഷിബു മാത്യു. മരുമക്കൾ: ബീന പി. ജോർജ്, ആനി തോമസ്, ബിനു വർഗീസ്, അനുപ മേരി മാത്യു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് പുനലൂർ തൊളിക്കോട് സെന്റ് തോമസ് മാർത്തോമ ദേവാലയ സെമിത്തേരിയിൽ.
വടക്കുംതല: പനയന്നാർകാവ് കുമ്പളത്ത് വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (85) നിര്യാതയായി. മക്കൾ: സതീഷ്കുമാർ, ശ്രീകുമാർ, രേണുക. മരുമക്കൾ: ആശ, ശ്രീലത, കുമ്പളത്ത് രാജേന്ദ്രൻ (പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ല വൈസ് പ്രസിഡന്റ്, പനയന്നാർകാവ് െറസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ്). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പനയന്നാർകാവ് ക്ഷേത്രത്തിനുസമീപമുള്ള വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
കരുനാഗപ്പള്ളി: പട.വടക്ക് വേരോളിൽ വീട്ടിൽ ബാലഗാനേശൻ (77) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: പരേതയായ സിന്ധു, സന്ധ്യ. മരുമക്കൾ: സുനിൽ കുമാർ, സുരേഷ് ബാബു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
ഓച്ചിറ: തഴവ കുതിരപ്പന്തി ഷാജി ഭവനത്തിൽ തങ്കച്ചന്റെ ഭാര്യ ജി. ശിമോനി (75) നിര്യാതയായി. മക്കൾ: ഷീജ വർഗീസ്, ഷാജി, ഷിജി. മരുമക്കൾ: രാജൻ, സിനി, ബെന്നി ജോൺ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കൊറ്റമ്പള്ളി മാർ ഏലിയാ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
ശാസ്താംകോട്ട: പള്ളിശ്ശേരിക്കൽ തടത്തിലഴികത്ത് എം.എസ്. സലിം (67- റിട്ട. ഓഫിസ് സൂപ്രണ്ട്, ഇ.എസ്.ഐ.സി) നിര്യാതനായി. ഭാര്യ: ഷംല. മക്കൾ: സലീഹാ സലിം (നഴ്സിങ് ഓഫിസർ, ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം, ശൂരനാട് നോർത്ത്), ഹിലാൽ സലിം. മരുമകൻ: വൈ. മുനീർ (സീനിയർ ക്ലർക്ക്, താലൂക്ക് ഓഫിസ്, കരുനാഗപ്പള്ളി) .
ചവറ: പുതുക്കാട് മറ്റപ്പള്ളിൽ വടക്കേതറയിൽ ബാബുവിന്റെ ഭാര്യ സിന്ധു (56) നിര്യാതയായി. മക്കൾ: സിധീഷ് ബാബു, സരിതബാബു. മരുമകൻ: സതീഷ് ബാബു. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.
കിഴക്കേകല്ലട: കൊടുവിള പുളിവിള വീട്ടിൽ ജി. സിൽവസ്റ്ററിന്റെയും ഗ്രേസിക്കുട്ടിയുടേയും മകൻ സുരേഷ് സിൽവസ്റ്റർ (57-റിട്ട. അധ്യാപകൻ) നിര്യാതനായി. ഭാര്യ: ടീന. മക്കൾ: കിരൺ എസ്. സിൽവെസ്റ്റർ, ആൻഡ്രിയ സിൽവെസ്റ്റർ.