Obituary
അടൂർ: അറപ്പുരയ്ക്കൽ ടി.വി. വർഗീസിന്റെ ഭാര്യ ലീലാമ്മ വർഗീസ് (89) നിര്യാതയായി. മല്ലപ്പള്ളി മോടയിൽ കുടുംബാംഗമാണ്. മക്കൾ: ജോർജ് വർഗീസ് (മുംബൈ), റീന മാത്യു(യു.എസ്.എ). മരുമക്കൾ: മാത്യു (യു.എസ്.എ),സുബി(മുംബൈ). സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് മുംബൈ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സിറിയൻ പള്ളിയുടെ മുലെൻഡ് വെസ്റ്റ് സെവ്രി ക്രിസ്ത്യൻ സെമിത്തേരിയിൽ.
പുന്നവേലി: പിടന്നപിലാവ് സുധാഭവനിൽ ശിവൻകുട്ടി നായർ (81) നിര്യാതനായി. ഭാര്യ: പരേതയായ ശാരദാമ്മ. മക്കൾ: സുധ, സുമ. മരുമക്കൾ: എരുമേലി പുഷ്പവിലാസം സന്തോഷ് കുമാർ, അനിൽ കോട്ടയം. സംസ്കാരം ഞായറാഴ്ച രാവിലെ11.30ന് വീട്ടുവളപ്പിൽ.
പന്തളം: തോന്നല്ലൂർ ലക്ഷ്മിവിളയിൽ (മഞ്ജുസ് ) ഷാഹുൽ ഹമീദ് റാവുത്തർ (78) നിര്യാതനായി.ദീർഘ കാലം കാസർകോട്,ഒമാൻ സ്കൂളുകളിൽ ഹെഡ്മാസ്റ്റർ ആയിരുന്നു. ഭാര്യ: പരേതയായ ലത്തീഫാ ബീവി. മക്കൾ : സാജു, മഞ്ജു. മരുമക്കൾ: അക്ബർഷെരീഫ്, അഖില.
കടമ്മനിട്ട: ശ്രീനിലയത്തിൽ ടി.കെ. പങ്കജാക്ഷൻ നായർ (73) നിര്യാതനായി. ഭാര്യ: പരേതയായ ജഗദമ്മ പി.നായർ.സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
നാരകത്താനി: കല്ലുറമ്പിൽ രഹബോത്തിൽ ഏലിയാമ്മ തോമസ് (തങ്കമ്മ -92) നിര്യാതയായി. ഭർത്താവ്: പാലയ്ക്കൽ പരേതനായ പാസ്റ്റർ പി.ഐ.തോമസ്. മക്കൾ: മറിയാമ്മ മത്തായി (മുംബൈ), മേഴ്സി പി.ജോൺ (തുരുത്തിക്കാട്), എൽസി ജോസ് (യു.എസ്), പാസ്റ്റർ ഐസക്ക് തോമസ് (ഐ.പി.സി എബനേസർ,കീഴ് വായ്പൂര്). മരുമക്കൾ: ജോൺ പി.മാത്യു, ജോസ് മാത്യു, ഏലിയാമ്മ ഐസക്ക്, പരേതനായ പി.ടി. മത്തായി. സംസ്കാരം പിന്നീട്.
ഇരവിപേരൂർ: ശങ്കരമംഗലം ചേറ്റുകണ്ടത്തിൽ കുടുംബാംഗവും ഡൽഹി ഐ.ഐ.ടി മുൻ സിസ്റ്റംസ് പ്രോഗ്രാമറുമായ ഡോ. ജോസഫ് കുര്യൻ (82) വിർജിനിയയിൽ (യു.എസ്.എ)നിര്യാതനായി.ഭാര്യ: സൂസി ജോസഫ് ഹൈദരാബാദ്. മകൾ: ഡോ. ആനി കൃഗർ. മരുമകൻ: സ്കോട് കൃഗർ. സംസ്കാരം ശനിയാഴ്ച വിർജിനിയയിൽ നടക്കും.
കോന്നി: ഐരവൺ വിളയിൽ കിഴക്കേതിൽ വീട്ടിൽ പരേതനായ ടി.എ. നാരായണന്റെ ഭാര്യ ഭവാനി (89) നിര്യാതയായി. മക്കൾ: സാവിത്രി വിശ്വംഭരൻ,തങ്കമണി, ശശി നാരായണൻ(റിപ്പോർട്ടർ, ന്യൂസ് 18 ടി.വി, പത്തനംതിട്ട). മരുമക്കൾ: നിർമ്മല, തങ്കച്ചൻ, ലതാകുമാരി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒരുമണിക്ക് വീട്ടുവളപ്പിൽ.
പത്തനംതിട്ട: വലഞ്ചുഴി ചാഞ്ഞപിലാക്കൽ പരേതനായ സദാനന്ദൻ ആചാരിയുടെ ഭാര്യ മണി (71) നിര്യാതയായി. മക്കൾ: ബിജു, ബിന്ദു, പരേതനായ ബിനു. മരുമക്കൾ: ദിലീപ് കുമാർ, ജയനി.
കല്ലൂപ്പാറ: കടമാൻകുളം കവലക്കൽ പി.കെ. രാജപ്പൻ നായർ (88) നിര്യാതനായി. ഇത്തിത്താനം പുത്തൂർ കുടുംബാംഗമാണ്. ഭാര്യ: സരസമ്മ. മക്കൾ: ഓമനക്കുട്ടൻ, ബാലൻ പിള്ള, ശോഭന, സുനിൽ,സുരേഷ്. മരുമക്കൾ: റീനാ ,രാധാമണി,ജയപ്രകാശ്, കൃഷ്ണകുമാരി,നിഷ. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.
പന്തളം: ഭിലായ് സ്റ്റീൽ പ്ലാന്റ് റിട്ട. സെക്ഷൻ ഓഫീസർ, തോന്നല്ലൂർ മണികണ്ഠൻതറയിൽ ഓം നിവാസിൽ ജി. ശ്രീധരൻ(86) നിര്യാതയായി.ഭാര്യ: സുശീല. മകൾ: പ്രീജ. മരുമകൻ: ജിനേഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
ഓമല്ലൂർ: ഐമാലി നെല്ലിക്കുന്നത്ത് കെ.എസ്. നടരാജൻ (87) നിര്യാതനായി. കേരള ഫാർമസി ഉടമയാണ്. ഭാര്യ: പത്മിനിയമ്മ. മകൾ: രേഖ. മരുമകൻ: ജയചന്ദ്രൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.
ബംഗളൂരു: മഞ്ഞനാംകുഴിയിൽ കുരുവിള എബ്രഹാം (രാജു -70) നിര്യാതനായി. ഭാര്യ: ചേലകൊമ്പ് മണ്ണിൽ വത്സമ്മ. മക്കൾ: അനീഷ, അനീഷ്, ആൻസി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ബംഗളൂരു സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.