Obituary
പന്തളം: മുടിയൂർക്കോണം മുളയ്ക്കൽ വീട്ടിൽ എം.കെ. യോഹന്നാന്റെ (കുഞ്ഞച്ചൻ) ഭാര്യ ഏലിയാമ്മ (അമ്മിണി -73) നിര്യാതയായി. മക്കൾ: അനീഷ് (ആർമി), ആൻസി. മരുമക്കൾ: ലിൻസി, ഷാജി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് അറത്തിൽ സെന്റ് ജോർജ് ഓർത്തഡോക്സ് മഹാ ഇടവക സെമിത്തേരിയിൽ.
റാന്നി: പുല്ലൂപ്രം മാളിയേക്കൽ (പൊന്മേലിൽ) രാജശേഖരൻ നായർ (74) നിര്യാതനായി. ഭാര്യ: ചന്ദ്രികാമണി. മക്കൾ: വരദ (ശാന്തി), ശരണ്യ (ചീരു). മരുമക്കൾ: പ്രവീൺ, സിജു.
ചിറ്റാര്‍: സെലീനാ ഭവനില്‍, റിട്ട.വില്ലേജ് ഓഫീസര്‍ പരേതനായ സുകുമാരന്റെ ഭാര്യ കെ.എന്‍. ചെല്ലമ്മ (96, റിട്ട. ഹിന്ദി അധ്യാപിക, ചിറ്റാര്‍ ഗവ. ഹൈസ്കൂള്‍) നിര്യാതയായി. ഇടയാറന്മുള കൊല്ലന്പടിക്കല് കുടുംബാംഗമാണ്. മക്കള്‍: സെലീന, ഉഷ, ലത, അമ്പിളി. മരുമക്കള്‍: ആന്റന്‍ സുപ്പീഗര്, ബാബുരാജ്, പ്രേമചന്ദ്രന്, അശോകന്.
പാലയ്ക്കത്തകിടി: കാരയ്ക്കാട് പരേതനായ മാധവന്റെ ഭാര്യ കുഞ്ഞമ്മ(84) നിര്യാതയായി. മക്കൾ: രവി,ജയൻ,രജനി. മരുമക്കൾ: ഉഷ, കൊച്ചുമോൾ, ബിജു.
കല്ലൂപ്പാറ: ചാക്കോഭാഗം മുറിയിൽ വടക്കേ തോണിപ്പുറത്ത് ശ്രീലയം എസ്. ലക്ഷ്മണൻ പിള്ള (68)നിര്യാതനായി. മല്ലപ്പള്ളി സി.എം.എസ് ഹൈസ്കൂൾ റിട്ട. അധ്യാപകനും ഹരിപ്പാട് നീണ്ടൂർ ആലുംമൂട്ടിൽ തറയിൽ കുടുംബാംഗവുമാണ്. കല്ലൂപ്പാറ ഭഗവതി ക്ഷേത്രം ഹൈന്ദവ സേവ സമിതി മുൻ വൈസ് പ്രസിഡന്റ്, ബി.ജെ.പി കല്ലൂപ്പാറ പഞ്ചായത്ത് മുൻ പ്രസിഡന്റ്, തോണിപ്പുറത്ത് കുടുംബം പ്രസിഡന്റ്, ചാക്കോഭാഗം കരയോഗം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശ്യാമള കുമാരി (റിട്ട. സെക്രട്ടറി, ആനിക്കാട് സർവീസ് സഹകരണ ബാങ്ക്). മക്കൾ: ശ്യാം ലക്ഷ്മൺ (മസ്കത്ത്), ശ്യാമ ലക്ഷ്മൺ(അധ്യാപിക, ഡി.ബി.എച്ച്.എസ്.എസ്,തിരുവല്ല). മരുമക്കൾ: ആരതി ശ്യാം, മഹേഷ് .കെ.വി.(സ്റ്റാഫ് കേരള ബാങ്ക്).
എം.സി റോഡിൽ പൊലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു
പന്തളം: എം.സി റോഡിൽ പൊലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് കാർ യാത്രികനായ വ്യാപാരി മരിച്ചു. എ.ആർ ക്യാമ്പിലെ അസി. കമാൻഡന്റ് ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. മുട്ടാർ തേവാലപ്പടിയിൽ എസ്.എസ് കോഴിക്കട നടത്തുന്ന പന്തളം മങ്ങാരം തേവാലയിൽ പരേതനായ സുലൈമാൻ റാവുത്തരുടെ മകൻ അഷ്റഫ് ടി.എസ് (52) ആണ് മരിച്ചത്. എം.സി റോഡിൽ കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്കുസമീപം ബുധനാഴ്ച രാവിലെ 7.30ന് ആയിരുന്നു അപകടം. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന തൃപ്പൂണിത്തുറ ഒന്നാം നമ്പർ എ.ആർ ക്യാമ്പിലെ അസി. കമാൻഡന്റ് വിനോദ് കുമാർ (58), പൊലീസ് വാഹനം ഓടിച്ചിരുന്ന കോഴിക്കോട് കുന്ദമംഗലം താഴേ മറവാട്ടിൽ അർജുൻ (29), പൊലീസ് റൈറ്റർ എറണാകുളം മുളവുകാട് പണ്ടാരപ്പറമ്പിൽ വിഷ്ണുപ്രസാദ് (32), കാറിന് പിന്നാലെ സ്കൂട്ടറിൽ വരുകയായിരുന്ന പരുമല ആശുപത്രിയിലെ നഴ്സ് പറന്തൽ പൊങ്ങലടി മലമുറ്റത്ത് ഡോളി തോമസ് (39 ) എന്നിവർക്കാണ് പരിക്കേറ്റത്. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തേക്ക് യോഗത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്ന അസി. കമാൻഡന്റ് സഞ്ചരിച്ച പൊലീസ് വാഹനം എതിർദിശയിൽ വന്ന കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടസ്ഥലത്തുതന്നെ അഷ്റഫ് മരിച്ചു. അപകടത്തിൽ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ അടൂർ താലൂക്ക് ആശുപത്രിയിലും കാറിന് പിന്നിലിടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രിക ഡോളി തോമസിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊലീസ് വാഹനം അമിതവേഗത്തിൽ ആയിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പ്രവാസി ജീവിതം അവസാനിപ്പിച്ച് അഷ്റഫ് രണ്ടുവർഷമായി മുട്ടാർ ജങ്ഷനിൽ കട നടത്തിവരുകയായിരുന്നു. കടയിലേക്ക് രാവിലെ വ്യാപാരത്തിന് ഇറച്ചിക്കോഴി വാങ്ങാൻ മുളക്കുഴ ഫാമിേലക്ക് പോയതാണ്. അഷ്റഫിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം മങ്ങാരം മുസ്ലിം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മാതാവ്: മൈമൂന്‍. ഭാര്യ: റജീന. മക്കൾ: നൂറ, ഷമീറ. മരുമകൻ: അജ്മൽ.
തിരുവല്ല: പെരിങ്ങര ഗണപതിപുരം പൂത്തരിപറമ്പിൽ രവീന്ദ്രൻ പി. (84) നിര്യാതനായി. മക്കൾ: രഹ്ന, രതീഷ് ബാബു, രഞ്ജിത്ത്, രേഖ. മരുമക്കൾ: ബാലൻ, വിനോദ്, ശ്യാമള, രാധിക. സംസ്കാരം പിന്നീട്.
തുമ്പമൺ: മംഗലത്ത് പുത്തൻവീട്ടിൽ പരേതരായ കെ.സി.സാമുവലിന്റെയും മറിയാമ്മയുടെയും മകൻ എസ്.ജോൺ (ജോയി-74) നിര്യാതനായി. സഹോദരങ്ങൾ: പരേതനായ എസ്.തോമസ്,പാസ്റ്റർ ജേക്കബ് സാമുവൽ,പരേതനായ ജോർജ് സാമുവൽ,പരേതനായ വർഗീസ് സാമുവൽ, റോസമ്മ, പരേതയായ എസ്തേർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് തുമ്പമൺ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് സെമിത്തേരിയിൽ.
കല്ലൂപ്പാറ: അമ്പാട്ടുഭാഗം കപ്പമാവുങ്കൽ ടി. കുഞ്ഞൂഞ്ഞ് (98) നിര്യാതനായി.സി.പി.എം കോമളം ബി മുൻ ബ്രാഞ്ച് അംഗവും കെ.എസ്.കെ.ടി.യു കുംഭമല മുൻ യൂനിറ്റ് സെക്രട്ടറിയുമായിരുന്നു. ഭാര്യ: ചരൽക്കുന്ന് ചാലുങ്കരോട്ട് പരേതയായ കുട്ടിയമ്മ. മക്കൾ: തമ്പി, വിജയമ്മ (റിട്ട. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ),ശാന്തമ്മ, പൊന്നമ്മ, അനിയൻ. മരുമക്കൾ: ശ്രീധരൻ(റിട്ട. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ), ലീലാമ്മ, പ്രദീപ് കുമാർ ഓതറ, പുഷ്പലത ചെങ്ങന്നൂർ, പരേതനായ ഉണ്ണി പുല്ലാട്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിക്ക് വീട്ടുവളപ്പിൽ.
പ്രമാടം: വലഞ്ചുഴി മണ്ണിൽ വീട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ സരസമ്മ (82) നിര്യാതയായി. മക്കൾ:വസന്തകുമാരി,എം.ജി. വിജയകുമാർ(റിട്ട. മൃഗസംരക്ഷണ വകുപ്പ്), അജിതകുമാരി. മരുമക്കൾ: പരേതനായ ഈശ്വർ നായക് (എസ്.ബി.ഐ മാനേജർ), ശ്രീലത.പി.(അധ്യാപിക ഗവ.യുപി സ്കൂൾ, പൂഴിക്കാട്), മനോഹരൻ നായർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.
കോന്നി: കൊല്ലൻപടി ശ്രീനന്ദനം വീട്ടിൽ സുരേന്ദ്രൻ (86) നിര്യാതനായി. മക്കൾ:സന്ധ്യ എസ് (ഹെഡ്മിസ്ട്രസ്, വടക്കേക്കര എച്ച്.എസ്, ചങ്ങനാശ്ശേരി), പ്രദീപ് എസ് (വാട്ടർ അതോറിറ്റി,പുല്ലാട്). മരുമക്കൾ: മൃണാൾസൻ (റിട്ട സപ്ലൈ ഓഫീസർ), സൗമ്യ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ കൊല്ലൻപടിയിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് നാലിന് മാരൂർ ചേനവിള വീട്ടുവളപ്പിൽ.
റാന്നി: ട്യൂഷൻ സെന്റർ ഉടമയെ ക്ലാസ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. റാന്നി തോട്ടമൺ വടക്കേതിൽ കുട്ടപ്പനാചാരിയുടെ മകൻ വി.കെ. സുരേഷ് കുമാറിനെയാണ് (53) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ 7.30ടെയാണ് സാർക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലാസ് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ചതായി കണ്ടത്. സാമ്പത്തിക ബാധ്യതയുള്ളതായി വീട്ടുകാർ പറഞ്ഞതായി പൊലീസ് അറിയിച്ചു. അവിവാഹിതനാണ്. സ്ഥാപനത്തിലെ അധ്യാപകൻ കൂടിയാണ്. റാന്നി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.