Obituary
മല്ലപ്പള്ളി: പുത്തൂത്തറ പരേതനായ ഈപ്പൻ ലൂക്കിന്റെ ഭാര്യ എലിസബേത്ത് (82) നിര്യാതയായി. മക്കൾ: അനീറ്റ, പരേതനായ ദിനേശ് ലൂക്ക്. മരുമകൾ: നീതു ലൂക്ക്. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് കോയമ്പത്തൂർ ഓൾ സോൾസ് പള്ളി സെമിത്തേരിയിൽ.
ആറന്മുള: മണ്ണാറവേലി മോടിയില്‍ തങ്കമ്മ (62) നിര്യാതയായി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍.
ചന്ദനപ്പള്ളി: ‘മാധ്യമം’ പത്തനംതിട്ട ബ്യൂറോ റിപ്പോർട്ടർ പി.ടി. തോമസിന്റെ പിതാവ് അങ്ങാടിക്കൽ വടക്ക് പെരുമല വീട്ടിൽ ടി. തങ്കച്ചൻ (88) നിര്യാതനായി. ഭാര്യ: നരിയാപുരം കൈതോട്ടത്തിൽ കുടുംബാംഗം പരേതയായ അന്നമ്മ. മകൾ: മേരിക്കുട്ടി. മരുമക്കൾ: ഷാജി ബേബി, മിനി. ബി (അംഗൻവാടി അധ്യാപിക, ചന്ദനപ്പള്ളി). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ശേഷം ചന്ദനപ്പള്ളി സെന്റ് ജോർജ് തീർഥാടന കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ.
വടശ്ശേരിക്കര: പൂതക്കല്ലിൽ മണിയാർ തങ്കച്ചൻ (84) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: വത്സമ്മ, രാജു, ദിനേശൻ (പരേതൻ). മരുമക്കൾ: ചാക്കോ ജോസഫ്, ബീന, ഗിരിജ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ 12 വരെ മണിയാർ ന്യൂ ഇന്ത്യ ദൈവ സഭയിൽ വെച്ചുള്ള ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് ഒന്നിന് വടശ്ശേരിക്കര ന്യൂ ഇന്ത്യ ദൈവ സഭ സെമിത്തേരിയിൽ.
മല്ലപ്പള്ളി: മുരണി പൗവ്വത്തിപ്പടി: ഈട്ടിക്കൽ ആർ. രാജൻ (57) നിര്യാതനായി. ഭാര്യ: കല്ലൂപ്പാറ വെള്ളാംപൊയ്കയിൽ ലത.മക്കൾ: ആരോമൽ, പരേതനായ ഗോപു രാജ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ഹെവൻലി ഫീസ്റ്റ് ചർച്ചിന്റെ ചെങ്കൽ സെമിത്തേരിയിൽ.
അടൂർ: മേലൂട് മാമ്പറ്റത്ത് വീട്ടിൽ വിജയന്റെ മകൻ രാജി മോൻ (37) നിര്യാതനായി. രത്നമ്മയാണ് മാതാവ്. ഭാര്യ: സന്ധ്യ. മകൾ: സാൻവി.
മല്ലപ്പള്ളി: കൈതക്കാട്ട് പരേതനായ കെ.കെ. കുര്യന്റെ ഭാര്യ ശോശാമ്മ (അമ്മിണി -87) നിര്യാതയായി. വീയപുരത്ത് പുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ഡെയ്സി എബ്രഹാം, ഡോളി സജി, ഡെന്നി കുര്യൻ. മരുമക്കൾ: തിരുവല്ല തെങ്ങുംതോട്ടത്തിൽ ജോർജ് എബ്രഹാം (എറണാകുളം), കോഴഞ്ചേരി മിത്രമഠത്തിൽ സജി മാത്യു (മുംബൈ), പരുമല തോപ്പിൽ കിഴക്കേതിൽ ജീൻ ഡെന്നി (എറണാകുളം). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12.30ന് മല്ലപ്പള്ളി പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.
പത്തനംതിട്ട: നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സനും പതിനഞ്ചാം വാർഡ് കൗൺസിലറുമായ കുമ്പഴ ഇന്ദിരാലയത്തിൽ (ചിറ്റയ്ക്കാട്ട് മുരുപ്പേൽ) ഇന്ദിര മണിയമ്മ. എ.ജി (63) നിര്യാതയായി. ഭർത്താവ്: ചന്ദ്രശേഖരൻ നായർ. മക്കൾ: അനൂജ് (ജില്ല പൊലീസ് എംപ്ലോയീസ് സഹകരണ സംഘം പത്തനംതിട്ട), അഞ്ജു (ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ, ആസ്പയർ റസിഡൻഷ്യൽ പബ്ലിക് സ്കൂൾ, പെരുമ്പാവൂർ). മരുമക്കൾ : അശ്വതി (ന്യൂസിലാൻഡ്), സുജിത്ത് (കാനഡ). കുമ്പഴ 82ാം നമ്പർ അംഗൻവാടിയിൽ 40 വർഷമായി അധ്യാപികയായിരുന്നു. രണ്ടുപ്രാവശ്യം സംസ്ഥാന ബെസ്റ്റ് വർക്കർ അവാർഡ് നേടി. നാരി ശക്തി പുരസ്കാരവും ലഭിച്ചു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. രാവിലെ 9.30 മുതൽ 10.30 വരെ പത്തനംതിട്ട നഗരസഭ ടൗൺ ഹാളിൽ പൊതുദർശനമുണ്ടായിരിക്കും.
നാരങ്ങാനം: മഠത്തുംപടി കീഴേത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ നായർ (72) നിര്യാതനായി. ഭാര്യ: അമ്മിണി അമ്മ. മക്കൾ: ബിന്ദു ജി. നായർ, ജി. രതീഷ് കുമാർ (ഖത്തർ), സ്മിത ജി. നായർ. മരുമക്കൾ: കെ.എസ്. രമേശ്, സി.എസ് മിനി. സംസ്കാരം പിന്നീട്.
ആറൻമുള മല്ലപ്പുഴശ്ശേരി കല്ലുമണ്ണിൽ തോമസ് മാത്യു (മോഹൻ 68) നിര്യാതനായി. ഭാര്യ: കോഴഞ്ചേരി കീഴുകര മലവുംതിട്ടയിൽ പരേതയായ സാലി. മക്കൾ: അലിൻ (സില്ലാ), സിബി ഇരുവരും കുവൈത്ത്. മരുമക്കൾ റാന്നി ചെത്തോങ്കര തടത്തിൽ റെജി, റാന്നി പുത്തൻകാവിൽ എലൻ. സംസ്കാരം പിന്നീട്.
പത്തനംതിട്ട: കുമ്പഴ മീരാകനിപുരയിടം പരേതനായ എം.എം ഹനീഫിന്റെ ഭാര്യ സഹകരണ വകുപ്പ് പത്തനംതിട്ട റിട്ട. ഇൻസ്പെക്ടർ സഫിയ ബീവി (70) നിര്യാതയായി. മകൻ: അഡ്വ. സുഹാസ് എം. ഹനീഫ് (എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ്). മരുമകൾ: നദിയാ സി. സജീവ് (സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ). സഹോദരി: നസീമ ബീവി. ഖബറടക്കം ചൊവ്വാഴ്ച 12ന് കുലശേഖരപതി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനില്‍.
നാരങ്ങാനം: നാരങ്ങാനം നോർത്ത് തെക്കേമാവുംങ്കമണ്ണിൽ ഹാജി കെ. എം. കാസിം കുഞ്ഞ് (98) നിര്യാതനായി. ഭാര്യ: ബൽക്കിസ്. മക്കൾ: പരേതനായ സുബൈർ, ഉമയിബാൻ, ഹംസക്കുട്ടി (ബഹ്റൈൻ), നൗഷാദ് (ബിസിനസ്, എരുമേലി), ഷംനാദ് (ബഹ്റൈൻ). മരുമക്കൾ: ഐഷാബീവി, പരേതനായ അസിസ് റാവുത്തർ, ഷംല ബീവി, പരേതയായ ഹൗലത്ത്, ഷാനി. ഖബറടക്കം ഞായറാഴ്ച (12-03-2023) രാവിലെ 10 മണിക്ക് നാരങ്ങാനം നോർത്ത് കെ.എൻ.റ്റി.പി ഹിദായത്തുൽ ഇസ്ലാം ജമാഅത്ത് (പുത്തൻ പള്ളി) ഖബർസ്ഥാനിൽ.