Obituary
കായംകുളം: പെരിങ്ങാല വിത്തുതറയിൽ ഉണ്ണികൃഷ്ണപിള്ള (82) നിര്യാതനായി. ഭാര്യ: ലീലാഭായി കുഞ്ഞമ്മ. മക്കൾ: ജഗജിത് പിള്ള (മസ്കത്ത്), ജൂലി (ബംഗളൂരു). മരുമക്കൾ: രാജൻ, ലീഷ.
വള്ളികുന്നം: കടുവിനാൽ കുറ്റിവടക്കതിൽ മേക്ക് ഇബ്രാഹീംകുട്ടി (70) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: റഷീദ, റജീന, ഷാമില, ബുഷ്റ, നിസാം. മരുമക്കൾ: സലിം, സമദ്, റഷീദ്, നൗഷാദ്, ഷീജ.
തുറവൂർ: തുറവൂർ പഞ്ചായത്ത് ഏഴാം വാർഡ് വളമംഗലം വടക്ക് ആനക്കോട്ടിത്തറ വീട്ടിൽ ഗംഗാധരൻ (77) നിര്യാതനായി. ഭാര്യ: രമണി, മക്കൾ: സുബി, സുരേഷ്, സുബാഷ്, സുനിത. മരുമക്കൾ: രാജു, ശാലി, കുഞ്ഞുമോൻ.
ചേര്‍ത്തല: കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിലെ ജോളി സ്റ്റോഴ്സ് ഉടമ നഗരസഭ 26ാം വാര്‍ഡില്‍ പുല്ലൂരുത്തിക്കരി ജോസഫ് അലക്സാണ്ടര്‍ (ജോപ്പന് -78) നിര്യാതനായി. ഭാര്യ: തുറവൂര്‍ പള്ളത്ത് കുടുംബാംഗം മേരിക്കുട്ടി. മക്കള്‍: ജോഷി ജോസഫ് (ദുബൈ), സണ്ണി, ജോമോന്, പരേതരായ ജോളി, ജോയ്സി. മരുമക്കള്‍: ജ്യോതി (അസി. പ്രഫസര്‍ എസ്.എന്‍.ജി.എം കാറ്ററിങ് കോളജ് തുറവൂര്‍), ബിനി.
ചെങ്ങന്നൂർ: മലങ്കര ഓർത്തഡോക്സ് സഭയിലെ മുതിർന്ന വൈദികനും ചെങ്ങമനാട് ആശ്രമ അംഗവുമായിരുന്ന ചെറിയനാട് ഇടവങ്കാട് കീത്തലതറയിൽ വീട്ടിൽ ഫാ. കെ.എം. ഉമ്മൻ (86) നിര്യാതനായി. അടൂർ കടമ്പനാട് സെൻറ് തോമസ് സ്കൂൾ അധ്യാപകനായും ചൊവ്വള്ളൂർ സെൻറ് ജോർജ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായും പ്രവർത്തിച്ചുണ്ട്. സഹോദരങ്ങൾ: കെ.എം. മാത്തുണ്ണി, കെ.എം. വർഗീസ്, കെ.എം. ഈശോ, കെ.എം. ബർസൗമ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ചെറിയനാട് ഇടവങ്കാട് സെൻറ് മേരീസ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ.
ഹരിപ്പാട്: കുമാരപുരം പൊത്തപ്പള്ളി അടിമന പുത്തൻവീട്ടിൽ ചെല്ലപ്പൻ (88) നിര്യാതനായി. ഭാര്യ: പരേതയായ വിജയമ്മ. മക്കൾ: ബേബി, ബോബൻ, ബോസ്, പരേതനായ ബാബുരാജ്. മരുമക്കൾ: റോജ, രാജലക്ഷ്മി, ധന്യ, കമലാകുമാരി.
തുറവൂർ: കുത്തിയതോട് പഞ്ചായത്ത് ആറാം വാർഡ് പുതുവൽ നികർത്തിൽ വിശ്വനാഥൻ (64) നിര്യാതനായി. ഭാര്യ: വിജയമ്മ, മക്കൾ: ധനപാലൻ, വിനീത. മരുമക്കൾ: സരിത, സജീവൻ.
ചെങ്ങന്നൂർ: പുന്തലത്താഴം പ്രദീപ് ഭവനിൽ പുരുഷോത്തമൻ പിള്ള (64) നിര്യാതനായി. ഭാര്യ: പദ്മകുമാരി (സുമ). മക്കൾ: അഞ്ജലി, നന്ദകുമാർ പരേതരായ പ്രദീപ്, അനൂപ്. മരുമകൻ: കൃഷ്ണകുമാർ.
ചെങ്ങന്നൂർ: പാണ്ടനാട് വടക്ക്. മുളവനപ്പറമ്പില് വീട്ടിൽ എം.സി വര്‍ഗീസിെൻറ ഭാര്യ ഹരിപ്പാട് വീയപുരം ചാവടിയില്‍ കുടുംബാംഗം കുഞ്ഞമ്മ (65) നിര്യാതയായി. മക്കള്‍: ഷിബു വര്‍ഗീസ്, ആനി വര്‍ഗീസ്, റാണി വര്‍ഗീസ്. മരുമക്കള്‍: ബിന്ദു ജേക്കബ്, റെജി വര്‍ഗീസ്, പരേതനായ തോമസ് എബ്രഹാം. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് നാക്കട സെൻറ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.
ശ്രീമൂലനഗരം: കൂളിക്കര പൊറുത്തൂക്കാരൻ പി.സി. ജോസഫ് (80) നിര്യാതനായി . ഭാര്യ: നെടുവന്നൂർ പുതുശ്ശേരി കുടുംബാംഗം എൽസി. മക്കൾ: ബിനു, ബിനോയ്. മരുമക്കൾ: ജോയി,സിന്ധു.
നെട്ടൂർ: വെളിപ്പറമ്പിൽ പരേതനായ ശങ്കരെൻറ ഭാര്യ കല്യാണി (86)നിര്യാതയായി. മക്കൾ: പരേതയായ ഉമാവതി ഹരിദാസ്, മാലതി, അംബിക, സുനിൽകുമാർ. മരുമക്കൾ: പരേതനായ ഹരിദാസ്, വിശ്വനാഥൻ, മോഹനൻ, അജിത സുനിൽകുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് നെട്ടൂർ ശാന്തിവനം ശ്മശാനത്തിൽ.