Obituary
ചെങ്ങന്നൂർ: എറണാകുളം കളമശ്ശേരി അപ്പോളോ ടയേഴ്സ് റിട്ട. ഉദ്യോഗസ്ഥൻ ചെങ്ങന്നൂർ കോടുകുളഞ്ഞി കരോട് കടപ്പള്ളിൽ അരവിന്ദം വീട്ടിൽ ഗോപിനാഥ കുറുപ്പ് (69) നിര്യാതനായി. ഭാര്യ: ശാന്തികുമാരി (എസ്.ബി.ഐ റിട്ട. മാനേജർ). മക്കൾ: ആരതി, അർച്ചന (എല്ലാവരും ന്യൂസിലൻഡ്). മരുമക്കൾ: മുരളീകൃഷ്ണൻ, റിഞ്ചോ ജോർജ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
കായംകുളം: കണ്ണമ്പള്ളിഭാഗം ഇല്ലികുളത്ത് ഖാലിദ് (68) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ: ഹാഷിം (സൗദി), സോഫിയ, റൂബി. മരുമക്കൾ: മുഹമ്മദ് ഷാജി, റഷീദ്, ഷംല.
മണ്ണഞ്ചേരി: പഞ്ചായത്ത് 11ാം വാർഡ് പോട്ടയിൽ പി.കെ. ബേബി (64) നിര്യാതനായി. ഭാര്യ: കുശലകുമാരി (മണ്ണഞ്ചേരി പ്രാഥമികാരോഗ്യകേന്ദ്രം). മക്കൾ: ഹരീഷ്, അമ്പിളി. മരുമക്കൾ: ശ്രീദേവി, രാജീവ്.
കായംകുളം: കീരിക്കാട് തെക്ക് പനക്കൽ ദേവദാസ് (59) നിര്യാതനായി. ഭാര്യ: മിനി (ഉഷ). മക്കൾ: ദിവ്യ, ശ്രീക്കുട്ടി. മരുമക്കൾ: നിഷാന്ത്, അനൂപ്.
കൃഷ്ണപുരം: കാപ്പിൽമേക്ക് കൃഷ്ണവിലാസത്തിൽ പരേതനായ കരുണാകരെൻറ ഭാര്യ കെ.വി. രത്നമ്മ (80) നിര്യാതയായി. മകൾ: ആർച്ച. മരുമകൻ: അനിൽകുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
ആലപ്പുഴ: മുല്ലാത്ത് വാർഡ് ന്യൂ ഹൗസിൽ പരേതനായ അക്ബറിെൻറ മകൻ ഇഫ്തികാർ ബാബു (അഗ്രികൾചറൽ ഡിപ്പാർട്മെൻറ് -42) നിര്യാതനായി. ഭാര്യ: സുമയ്യ. മക്കൾ: ഇർഷാദ്കാർ, അർഷാദ്കാർ.
കായംകുളം: കണ്ടല്ലൂർ പുതിയവിള വടക്ക് ജോയി ഹട്ടിൽ എ. സുന്ദരേശൻ (64) നിര്യാതനായി. സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗവും കിസാൻസഭ പ്രസിഡൻറുമായിരുന്നു. ഭാര്യ: രത്നവല്ലി. മക്കൾ: ധന്യ, പൊന്നുണ്ണി. മരുമക്കൾ: വിനയ്, പൊന്നി.
മാന്നാർ: ബുധനൂര്‍ ശ്രീരഞ്ജിനിയിൽ (ജി.എസ് ഭവൻ) പരരേതനായ സി.ഡി. ഗോപിനാഥ പിള്ളയുെട മകന് സി.ജി. ശ്രീകുമാര്‍ (50) നിര്യാതനായി. അംബിക ട്രാവല്‍സ് ഉടമയായിരുന്നു. മാതാവ്: പരേതയായ സരോജിനിയമ്മ. ഭാര്യ: സ്മിത. മക്കള്‍: ശ്രീഗോവിന്ദ്, ലക്ഷ്മിപ്രിയ. സഹോദരന്: സി.ജി. ഗോപകുമാര്‍ (ബി.എം.എസ് സംസ്ഥാന സെക്രട്ടറി). സംസ്കാരം ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പില്‍.
തൃക്കുന്നപ്പുഴ: പാനൂർ പേരേത്ത് മുഹമ്മദ് കോയ (കൊച്ചുകുഞ്ഞ് -80) നിര്യാതനായി. ഭാര്യ: റാബിയത്ത്. മക്കൾ: നബീസത്ത്, സീനത്ത്, സലീന, നഹ്ല, മുഹമ്മദ് സാലി. മരുമക്കൾ: മുഹമ്മദ് കോയ, ഹനീഫ്, അൻസർ, സജീർ, ഷീജ.
തുറവൂർ: വളമംഗലം തെക്ക് കോതേൻതറ വീട്ടിൽ ഭാരതി (79) നിര്യാതയായി. മക്കൾ: അംബി, രാമചന്ദ്രൻ, ഗിരിജ. മരുമക്കൾ: ശാന്തൻ, ശ്രീദേവി, പരേതനായ ശ്രീനിവാസൻ.
ചെങ്ങന്നൂർ: ചെറിയനാട് ഇടവങ്കാട് പുതുപ്പള്ളി മൂത്തേടത്ത് കടവിൽ പരേതനായ കൊച്ചീപ്പെൻറ (ജോർജ്കുട്ടി) ഭാര്യ അന്നമ്മ (85) പുണെയിൽ നിര്യാതയായി. പത്തനംതിട്ട മെഴുവലിൽ പള്ളി തെക്കേതിൽ കുടുംബാംഗമാണ്. മക്കൾ: റെജി (പുെണ), ഓമന (മുംബൈ), രഞ്ജി (സൗദി). മരുമക്കൾ: ഷീബ, രാജി, യേശുദാസൻ.