ചങ്ങനാശ്ശേരി: സെയിൽസ് ടാക്സ് പ്രാക്ടീഷണറായിരുന്ന കൂനന്താനം വടക്കുംമുറിയിൽ വി.ഡി. കുര്യാക്കോസ് (88) നിര്യാതനായി. ചങ്ങനാശ്ശേരിയിലെ ഷോപ് എംപ്ലോയീസ് യൂനിയൻ ജനറൽ സെക്രട്ടറി, ചെത്തിപ്പുഴ തിരുഹൃദയ ഇടവകയിലെ ട്രസ്റ്റി, കൂനന്താനം കരുണ റെസിഡൻറ്സ് വെൽഫെയർ അസോസിയേഷൻ ട്രഷറർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: അമ്മിണി ഇടമുറിയിൽ നെടുങ്കുന്നം. മക്കൾ: ഷീലമ്മ ജോസഫ്, ഷിബു, ഷീബ, ഷീന (അധ്യാപിക, എ.കെ.എം പബ്ലിക് സ്കൂൾ). മരുമക്കൾ: ജാൻസി (അധ്യാപിക, സെൻറ് തെരേസാസ് ജി.എച്ച്.എസ്, നെടുങ്കുന്നം), അജി (പ്രിൻസിപ്പൽ, കേന്ദ്രീയ വിദ്യാലയം, ജമ്മു-കശ്മീർ), ജോസ് മാത്യു, പരേതനായ ഡി. ജോസഫ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.