ചങ്ങനാശ്ശേരി: ഫെര്വൻറ് ഡോട്ടേഴ്സ് ഓഫ് ദ സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് സന്യാസ സമൂഹാംഗമായ സിസ്റ്റര്‍ അന്‍സീന പന്തലൂക്കാരന്‍ എഫ്.ഡി.എസ്.എച്ച്.ജെ (ആനിയമ്മ -48) നിര്യാതയായി. ചാലക്കുടി വറീത് പന്തലൂക്കാരന്‍-അന്നമ്മ ദമ്പതികളുടെ മകളാണ്. ചാരമംഗലം, തോട്ടുവാത്തല, പുന്നമട, കുമരങ്കരി, കോട്ടയം സംരക്ഷ, കുമരകം, സീറോ-മലങ്കര ബിഷപ്സ് ഹൗസ് കീഴില്ലം, കുന്നന്താനം സെഹിയോന്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: റോസി, മേരി, ലോനപ്പന്, സിസ്റ്റര്‍ ത്രേസ്യാ എഫ്.എച്ച്.ജി.എസ്. സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച രാവിലെ 9.30ന് പുന്നവേലി ജനറലേറ്റ് ചാപ്പലില്‍ വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച്് പുന്നവേലി പത്തായപ്പാറ ചെറുപുഷ്പ ദൈവാലയ സെമിത്തേരിയില്‍.