Obituary
പെരുമ്പാവൂർ: റയോണ്‍പുരം അമ്പാടന്‍ വീട്ടില്‍ പരേതനായ പരീക്കുട്ടിയുടെ മകന് കുഞ്ഞുമുഹമ്മദ് (മൈമി- 72) നിര്യാതനായി. തണ്ടേക്കാട് കാരോത്തി കുടുംബാംഗം സുഹ്റയാണ് ഭാര്യ. മക്കള്‍: ഷാജഹാന്, ഷംസാദ്, ബീന. മരുമക്കള്‍: റുബീന, സബീന, മിര്‍ഷാദ്.
പെരുമ്പാവൂർ: കുറിച്ചിലക്കോട് പുതിയേടത്ത് വീട്ടിൽ മാധവൻ നായർ (85) നിര്യാതനായി. കൂവപ്പടി പഞ്ചായത്ത് മുൻ അംഗമാണ്. ഭാര്യ: സരോജിനിയമ്മ. മക്കൾ: വിജയകുമാർ, സുനിൽകുമാർ, അനിൽകുമാർ. മരുമക്കൾ: നിഷ, മഞ്ജു, സിന്ധു.
പെരുമ്പാവൂർ: വല്ലം റയോൺപുരം മാളിയംവീട്ടിൽ ഇബ്രാഹീം (അവറാൻ-74) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അബൂബക്കർ (സബ് എൻജിനീയർ, കെ.എസ്.ഇ.ബി), മുഹമ്മദ് ഷഫീക്ക് (എൻജിനീയർ, ഹാർബർ എൻജിനീയറിങ് വകുപ്പ്), ഷെമീന. മരുമക്കൾ: റാവിയ, ഷിനു, പരേതനായ ഖാലിദ്.
മൂവാറ്റുപുഴ: കുന്നുക്കുരുടി തട്ടുപാലം പൊക്കത്തായിൽ റെയ്ച്ചൽ (74) നിര്യാതയായി. കീഴില്ലം പുളിക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പൗലോസ്. മക്കൾ: മിനി ബേബി, സുനി പൗലോസ്, സാനി ബിജു, എൽദോ പി. പൗലോസ്. മരുമക്കൾ: ബേബി മങ്ങാട്ട്, എം.വൈ. പൗലോസ്, ബിജു ജോസഫ്, വിപിന എൽദോ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മണ്ണൂർ സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.
പറവൂർ: വള്ളുവള്ളി കടവിലാൻ വീട്ടിൽ ബുനിയാമിന്റെ ഭാര്യ ജമീല (62) നിര്യാതയായി. മക്കൾ: കാസിം, റഷീദ, റുക്കിയ, ഷഹന. മരുമക്കൾ: പരേതനായ യൂസഫ്, ഷമീർ സേട്ട്, സാജിത്ത്, ബിദായ.
കറുകുറ്റി: നാലുകെട്ട് ചക്കാലമറ്റത്ത് പനകുളം കുര്യൻ (റിട്ട. ഇറിഗേഷൻ -69) നിര്യാതനായി. ഭാര്യ: ചമ്പന്നൂർ കാച്ചപ്പിള്ളി ഡെയ്സി. മക്കൾ: ഡെൽമി (അബൂദബി), റോസ്മി, ജിസ്മി. മരുമക്കൾ: അലക്സ് (അബൂദബി), പരേതനായ ജിജോ, ഷഫീഖ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് നാലുകെട്ട് ശാന്തിഗിരി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
മട്ടാഞ്ചേരി: നാഷനൽ ഓപൺ ഫോറം ചെയർമാനും മാധ്യമപ്രവർത്തകനുമായ മട്ടാഞ്ചേരി ചെറളായി ടി.ഡി ഹൈസ്ക്കൂളിന് സമീപം താമസിക്കുന്ന ജി.പി. ശിവൻ (48) നിര്യാതനായി. ഭാര്യ: അമ്പിളി. മകൾ: പൂജ.
പള്ളുരുത്തി: ഇടക്കൊച്ചി നമ്പൂരി കണ്ടത്തിൽ റിട്ട. എസ്.ബി.ഐ ജീവനക്കാരൻ എൻ.ടി. ശശിയുടെ ഭാര്യ ശാലിനി (55) നിര്യാതയായി. മക്കൾ: ശരത്ത് (നെടുമ്പാശ്ശേരി എയർപോർട്ട്), സഞ്ജയ് (കെ.എസ്.ആർ.ടി.സി, തിരുവനന്തപുരം). മരുമക്കൾ: ഹരീഷ്മ, നിഷ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ആലുവ ആലങ്ങാട് പൊതുശ്മശാനത്തിൽ.
ചേരാനല്ലൂർ: വടുതല ചക്കാലപറമ്പിൽ വീട്ടിൽ ഡോ. കെ. വേലായുധൻ (സായിബാബ ഹോമിയോ ക്ലിനിക്, സ്കൂൾപടി-78) നിര്യാതനായി. ഭാര്യ: പരേതയായ രേവതി. മക്കൾ: രഞ്ജിനി അനിൽകുമാർ, ഡോ. ദീപ പ്രേംകുമാർ. മരുമക്കൾ: അനിൽകുമാർ(ആഫ്രിക്ക), സി.വി. പ്രേംകുമാർ (പ്രഫസർ, കൊച്ചിൻ യൂനിവേഴ്സിറ്റി). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പച്ചാളം പൊതുശ്മശാനത്തിൽ.
പള്ളുരുത്തി: കടേഭാഗം പുത്തൻതറ വീട്ടിൽ രാമകൃഷ്ണന്റെ ഭാര്യ സുജാത (74) നിര്യാതയായി. മക്കൾ: ശശികല, സുധീർ, ബൈജു, ബിൽജു. മരുമക്കൾ: രാജു, പ്രീതി, ഷീന, ദിലീഷ്.
ചേരാനല്ലൂർ: മങ്കുഴി നടുപ്പിള്ളിത്തോട് തോട്ടങ്കര ശൗരുവിന്റെ മകൻ ബിജു (43) നിര്യാതനായി. മാതാവ്: കോടനാട് വെള്ളാട്ടുകുടി കുടുംബാംഗം പരേതയായ മേരി. അവിവാഹിതനാണ്. സഹോദരങ്ങൾ: മിനി, ബിനു, സിനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മങ്കുഴി തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ.
ചേരാനല്ലൂർ: ഇടവൂർ ചെറുകുന്നത് അയ്യപ്പൻ മാധവൻ (95) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ദാസൻ, രമണി, ഗീത, മിനി, അനിൽ കുമാർ. മരുമക്കൾ: രതിദാസ്, വി.വി. ഷൺമുഖൻ, സുനിൽ, അശ്വതി.