Obituary
അങ്കമാലി: മാമ്പ്ര നാഗംവെലിൽ വീട്ടിൽ പരേതനായ മാത്തന്റെ മകൻ ഡോ. എൻ.എം. മാത്യൂസ് (78) നിര്യാതനായി. ഭാര്യ: ചിക്കമംഗ്ലൂർ ഈരാളിൽ ഗ്രേയ്സി. സംസ്കാരം വെള്ളിയാഴ്ച 10ന് പീച്ചാനിക്കാട് സെൻറ് പീറ്റേഴ്സ് കിഴക്കേ പുത്തൻ പള്ളി സെമിത്തേരിയിൽ.
പറവൂർ: വടക്കുംപുറം മനക്കിൽ പോൾ (79) നിര്യാതനായി. ഭാര്യ: കൂനമ്മാവ് പഴമ്പിള്ളി പ്രേമല. മക്കൾ: അജിത്, ബിജി. മരുമക്കൾ: സംദീപ, ആന്റണി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
കുറുമശ്ശേരി: ത്രിക്കല്ലൂർക്കുന്ന് വീട്ടിൽ കെ. രാമൻ (90) നിര്യാതനായി. മക്കൾ: സുബ്രഹ്മണ്യൻ, ശശി, കൃഷ്ണൻ, വത്സല, വിജിയ, മോഹനൻ, പരേതനായ വേലായുധൻ. മരുമക്കൾ: ഓമന, ഉഷ, ലീല, അനിത, സിജി, ശിവൻ, രാജൻ.
മുളന്തുരുത്തി: തുപ്പംപടി പാലക്കൽ വർഗീസിന്റെ ഭാര്യ മറിയാമ്മ (87) നിര്യാതയായി. മക്കൾ: തോമസ്, മോളി, ഏലിയാമ്മ, ജോയി. മരുമക്കൾ: ജാൻസി, വർഗീസ്, ബേബി, ഷിജി. സംസ്കാരം വെള്ളിയാഴ്ച 11ന് മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രൽ സെമിത്തേരിയിൽ.
മൂവാറ്റുപുഴ: കാരയ്ക്കാട്ട് പരേതനായ അഗസ്റ്റിന്റെ ഭാര്യ അന്നക്കുട്ടി (86) നിര്യാതയായി. മക്കള്‍: ജോർജുകുട്ടി (ജീവമില്ക്ക്), ബേബി, സണ്ണി (അമര്‍ ജ്യോതി ഗ്യാസ് ഏജന്‍സി), ജോസ്, ലിസ (ആസ്ട്രേലിയ). മരുമക്കള്‍: ബെറ്റി ചെരുവില്‍ (ജീവമില്ക്ക്), കൊച്ചുറാണി കാക്കനാട്ട്, റീബ തറയാനി, ലാലി കുട്ടമ്പുഴ (ഡെന്റ്കെയര്‍, മൂവാറ്റുപുഴ), സന്തോഷ് (ആസ്ട്രേലിയ). സംസ്കാരം വെള്ളിയാഴ്ച മൂന്നിന് മൂവാറ്റുപുഴ ഹോളിമാഗി ഫൊറോന പള്ളി സെമിത്തേരിയില്‍.
പറവൂർ: തുരുത്തിപ്പുറം മൂലക്കപറമ്പിൽ എം.കെ. ജയറാം (78) നിര്യാതനായി. വടക്കേക്കരയിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകനാണ്. ഭാര്യ: സൈന. മക്കൾ: സംഗീത, കൃഷ്ണരാജ് (ദുബൈ). മരുമക്കൾ: സുനിൽ, കൃഷ്ണ (ദുബൈ).
ആലുവ: പേങ്ങാട്ടുശ്ശേരി മഹല്ലിൽപ്പെട്ട പെരുമ്പിള്ളി വീട്ടിൽ അവുക്കറിന്റെ മകൻ സലീം (52) നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ: റംസിന, റഹിയാൻ. മരുമകൻ: സഹിൽ.
ആലുവ: തായിക്കാട്ടുകര കുന്നത്തേരിയിൽ താമസിക്കുന്ന കല്ലറക്കൽ അബ്ദു (72) നിര്യാതനായി. മുമ്പ് ദാറുസ്സലാം നഗറിൽ താമസിച്ചിരുന്നു. ഭാര്യ: പ്ലാപ്പിള്ളി കുടുംബാംഗം താച്ചി. മക്കൾ: സഫിയ, ഹുസൻ, സുധീർ (ഫാമിലി സൂപ്പർമാർക്കറ്റ്, കുന്നത്തേരി), ആയിഷ.
കൂത്താട്ടുകുളം: ചെള്ളക്കപ്പടി വരീക്കൽ വി.സി. മാത്യു (83) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജെസി, ഡാർലി, റോയി, വിൻസന്റ്, ജോജി. മരുമക്കൾ: ജോഷി ജോസഫ്, സിറിൽ ജോസ്, ലിസി, സിൽവി, ബീന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വടകര സെന്റ് ജോൺസ് കത്തോലിക്കാപ്പള്ളി സെമിത്തേരിയിൽ.
വടുതല: ശങ്കൂരിക്കൽ എസ്.എൽ. ജോസഫ് (94) നിര്യാതനായി. ഭാര്യ: തെറ്റയിൽ പരേതയായ റോസിലി. മക്കൾ: സാബു, ഷാജി, സാന്റി, പരേതയായ മേരി ഷീല. മരുമക്കൾ: ഷേർളി, വത്സ, ലൗലി, പരേതനായ റാഫേൽ കൊമ്പൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് സെൻറ് മേരീസ് ബസിലിക്ക സെമിത്തേരിയിൽ.
വൈറ്റില: ജനത റോഡ് ലൈൻ നമ്പർ 37ൽ പാരിക്കാപ്പിള്ളി വീട്ടിൽ പീറ്റർ (റിട്ട. കൊച്ചി നഗരസഭ -71) നിര്യാതനായി. ഭാര്യ: ജെസി. മക്കൾ: എലിസബത്ത് (ഹൈകോടതി), ജിൻസി. മരുമക്കൾ: വില്യംസ്, ജെയിംസ്. സംസ്കാരം വെള്ളിയാഴ്ച 11.30ന് തൈക്കൂടം സെന്റ് റാഫേൽ ദേവാലയ സെമിത്തേരിയിൽ.
പെരുമ്പാവൂർ: ആക്രി സാധനങ്ങൾ വിൽപന നടത്തുന്ന അസം സ്വദേശിയായ നൂറുവിനെ (25) കടവരാന്തയിൽ മരിച്ചനിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ 8.45ന് ലക്കി തിയറ്ററിന് സമീപമാണ് മൃതദേഹം കണ്ടത്. വിലാസം ലഭ്യമല്ല. പെരുമ്പാവൂർ പൊലീസ് കേസെടുത്തു.