Obituary
കാലടി: പിരാരൂർ അലങ്കശ്ശേരി പരേതനായ പരമേശ്വരന്റെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. മക്കൾ: ഗിരിജ, സതീശൻ, ബാബു, ഷാജി, സജീവ്. മരുമക്കൾ: സിദ്ധാർഥൻ, രമ, സന്ധ്യ, ഷീബ, വിജി
മൂവാറ്റുപുഴ: ആവോലി കൊടക്കത്താനം ദേവസ്യ മത്തായി (കുഞ്ഞ് -67) നിര്യാതനായി. ഭാര്യ: മൂവാറ്റുപുഴ പുത്തൻകുടിയിൽ ത്രേസ്യാമ്മ. മക്കൾ: സിനി, സിജി, സിമി. മരുമക്കൾ: ബിനോയി, അജിൻ, സണ്ണി. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് നടുക്കര സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയിൽ.
കോതമംഗലം: ചെറുവട്ടൂർ കോട്ടേപീടിക പറമ്പായത്ത് അലിയാർ (63) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: റഫീഖ്, റഫീന. മരുമക്കൾ: ഷിജി, റഷീദ്.
ആലങ്ങാട്: ചിറയ്ക്കൽ മണവാളൻ ജോർജിന്റെ ഭാര്യ അമ്മിണി (82) നിര്യാതയായി. ആലങ്ങാട് വിതയത്തിൽ കുടുംബാംഗമാണ്. മക്കൾ: ടൈറ്റസ്, ജോജോ, ജിൻസി. മരുമക്കൾ: ബീന, ഷെർലി, വർഗീസ്.
പറവൂർ: പറവൂത്തറ പുത്തേഴത്ത് വീട്ടിൽ പരേതനായ ചന്ദ്രന്റെ ഭാര്യ കൗസല്യ (93) നിര്യാതയായി. മക്കൾ: പ്രേമ, തമ്പി. മരുമക്കൾ: സിന്ധു, പരേതനായ രാജു.
കോതമംഗലം: തലക്കോട് അള്ളുങ്കൽ പുൽപറമ്പിൽ വിൽസന്റെ ഭാര്യ ജാൻസി (50) നിര്യാതയായി. കൊടുങ്ങല്ലൂർ വിതയത്തിൽ കുടുംബാംഗമാണ്. മക്കൾ: ഡെനിൽസ്, ഡെസിൻ. സംസ്കാരം വെള്ളിയാഴ്ച 10.30ന് അള്ളുങ്കൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
പെരുമ്പാവൂർ: ഇരിങ്ങോൾ മൂലേക്കുടി വീട്ടിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ സാറാമ്മ (87) നിര്യാതയായി. കൊമ്പനാട് മനേക്കുടി കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുകുഞ്ഞ്, ബേബി, പരേതയായ മേഴ്സി, ചിന്നമ്മ ജോസ്, സാജു, മിനി പൗലോസ്. മരുമക്കൾ: വി.ജി. ജോസ്, പൗലോസ്, ആനീസ്, മിനി, ബിസി. സംസ്കാരം വെള്ളിയാഴ്ച 10ന് പെരുമ്പാവൂർ ബഥേൽ സുലോക്കോ യാക്കോബായ പള്ളി സെമിത്തേരിയിൽ.
അങ്കമാലി: മൂക്കന്നൂർ മാടശ്ശേരി വീട്ടിൽ എം.ഡി ജോസ് (റിട്ട.ഗ്രൗണ്ട് വാട്ടർ വകുപ്പ്-67) നിര്യാതനായി. മൂക്കന്നൂർ റബർ പ്രൊഡ്യൂസേഴ്സ് സൊസൈറ്റി പ്രസിഡന്റാണ്. ഭാര്യ: മാണിക്കമംഗലം കോലഞ്ചേരി മേരി (റിട്ട.മൂക്കന്നൂർ സഹകരണ ബാങ്ക്). മക്കൾ: ജസ്റ്റിൻ (ജർമനി), ജെറിൻ (മർച്ചന്റ് നേവി). മരുമക്കൾ: ആൻ (ജർമനി), നിവിയ (രാജഗിരി ആശുപത്രി ചുണങ്ങംവേലി). സംസ്കാരം ശനിയാഴ്ച 10ന് മൂക്കന്നൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
അങ്കമാലി: മാമ്പ്ര നാഗംവെലിൽ വീട്ടിൽ പരേതനായ മാത്തന്റെ മകൻ ഡോ. എൻ.എം. മാത്യൂസ് (78) നിര്യാതനായി. ഭാര്യ: ചിക്കമംഗ്ലൂർ ഈരാളിൽ ഗ്രേയ്സി. സംസ്കാരം വെള്ളിയാഴ്ച 10ന് പീച്ചാനിക്കാട് സെൻറ് പീറ്റേഴ്സ് കിഴക്കേ പുത്തൻ പള്ളി സെമിത്തേരിയിൽ.
പറവൂർ: വടക്കുംപുറം മനക്കിൽ പോൾ (79) നിര്യാതനായി. ഭാര്യ: കൂനമ്മാവ് പഴമ്പിള്ളി പ്രേമല. മക്കൾ: അജിത്, ബിജി. മരുമക്കൾ: സംദീപ, ആന്റണി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
കുറുമശ്ശേരി: ത്രിക്കല്ലൂർക്കുന്ന് വീട്ടിൽ കെ. രാമൻ (90) നിര്യാതനായി. മക്കൾ: സുബ്രഹ്മണ്യൻ, ശശി, കൃഷ്ണൻ, വത്സല, വിജിയ, മോഹനൻ, പരേതനായ വേലായുധൻ. മരുമക്കൾ: ഓമന, ഉഷ, ലീല, അനിത, സിജി, ശിവൻ, രാജൻ.
മുളന്തുരുത്തി: തുപ്പംപടി പാലക്കൽ വർഗീസിന്റെ ഭാര്യ മറിയാമ്മ (87) നിര്യാതയായി. മക്കൾ: തോമസ്, മോളി, ഏലിയാമ്മ, ജോയി. മരുമക്കൾ: ജാൻസി, വർഗീസ്, ബേബി, ഷിജി. സംസ്കാരം വെള്ളിയാഴ്ച 11ന് മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രൽ സെമിത്തേരിയിൽ.