Obituary
കൂത്താട്ടുകുളം: തിരുമാറാടി കരോട്ടേടത്ത് ജോസഫിന്റെ ഭാര്യ ചിന്നമ്മ (74) നിര്യാതയായി. മക്കൾ: ജിബു, സിനിമോൾ (എം.പി.ഐ). മരുമക്കൾ: ജിജി, പരേതനായ ബെന്നി മാത്യു.
ശ്രീമൂലനഗരം: ചൊവ്വര തെറ്റാലി കൊടുമുടിക്കൽ തങ്കമ്മ (85) നിര്യാതയായി. ഭർത്താവ്: കുമാരൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് തെറ്റാലി എസ്.എൻ.ഡി.പി ശ്മശാനത്തിൽ.
ആലുവ: എടത്തല കുഴിവേലിപ്പടി തേക്കിലക്കാട് ആശാഹോമിൽ ശങ്കരൻകുട്ടി (74) നിര്യാതനായി. സി.പി.എം എടത്തല ലോക്കൽ കമ്മിറ്റി അംഗം ആയിരുന്നു. ഭാര്യ: മണിയമ്മ. മക്കൾ: ആശ, അരുൺകുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.
പറവൂർ: കിഴക്കേപ്രം കാടശ്ശേരിപ്പറമ്പ് ഗണേഷ് പത്തർ (79) നിര്യാതനായി. പറവൂരിലെ ആദ്യകാല വക്കീൽ ഗുമസ്തനാണ്. ഭാര്യ: സരസമ്മാൾ. മക്കൾ: കെ.ജി. നടരാജൻ (പറവൂർ സഹകരണ ബാങ്ക്), രാജലക്ഷ്മി. മരുമക്കൾ: മഞ്ജുള, വിനോദ് കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
ചേരാനല്ലൂർ: ഇടവൂർ ഓണമ്പിള്ളി നാനേത്ത് പരേതനായ മുഹമ്മദിന്റെ ഭാര്യ ഖദീജ (85) നിര്യാതയായി. കാഞ്ഞിരക്കാട് പാറമ്പുറം കുടുംബാംഗമാണ്. മക്കൾ: ജമാൽ, പരീത്, മീതീൻകുട്ടി, റുഖിയ, നസീമ, റഫീഖ്.
ചെങ്ങമനാട്: പാലപ്രശ്ശേരി പായ്മേൽ വീട്ടിൽ പരേതനായ ശ്രീധരൻ പിള്ളയുടെ മകൻ രാജേഷ്(51) നിര്യാതനായി. കൊച്ചി ചാവറ ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാരനും, യൂത്ത് കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറിയുമാണ്. ഭാര്യ: അഞ്ജന. മകൾ: തൃഷ. സംസ്കാരം പിന്നീട്.
പറവൂർ: കോട്ടയിൽ കോവിലകം പുളിക്കൽ ജോർജിന്റെ ഭാര്യ മാർഗിലി (79) നിര്യാതയായി. മക്കൾ: രാജു, ഷൈജൻ, ഷീബ. മരുമക്കൾ: ഷീജ, സുനിത, ഹാരിസൺ.
പറവൂർ: പറയകാട് മൂർക്കനാട് വീട്ടിൽ തിലകന്റെ ഭാര്യ ചന്ദ്രിക (83) നിര്യാതയായി. മക്കൾ: സുഷമ, സുജാത (കെ.എസ്.എഫ്.ഇ), സുനിൽ (സിംഗപ്പൂർ). മരുമക്കൾ: ജയരാജ്, മുകുന്ദൻ, മീര.
മട്ടാഞ്ചേരി: പനയപ്പിള്ളി ലക്ഷ്മി ഹോസ്പിറ്റലിന് എതിർവശം ആഞ്ഞിലിക്കൽ വീട്ടിൽ പരേതനായ എ.ബി. അബ്ദുൽ റഹ്മാന്റെ മകൻ എ.എ. അബ്ദുൽ റഷീദ് (59) നിര്യാതനായി. ഭാര്യ: ഉമൈബ. മക്കൾ: രഹന, റസീന, ഉബൈദ്. മരുമക്കൾ: ഫൈസ്, നിസാം.
ഇടപ്പള്ളി നോർത്ത്: വി.എ.ഐ പടിയിൽ ആസാദി ലെയ്നിൽ മരോട്ടിക്കൽ വീട്ടിൽ പരേതനായ മീതീന്റെ മകൻ ഹമീദ് (76) നിര്യാതനായി. മക്കൾ: മെഹർബാൻ, നവാസ്, നജീബ്, നൗഫൽ. മരുമക്കൾ: അക്ബർ, സാജിത, ഷബ്ന, മിഷ.
പറവൂർ: ചേന്ദമംഗലം പാറേക്കാട്ടിൽ പി.ടി. ദേവസിക്കുട്ടി (88) നിര്യാതനായി. ചേന്ദമംഗലം ജി.എൽ.പി.എസ് പ്രധാന അധ്യാപകനായി വിരമിച്ച ഇദ്ദേഹത്തിന് മികച്ച അധ്യാപകനുള്ള ദേശീയ, സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഏലമ്മ. മക്കൾ: ജെസി, ജിജി, ജിന്നി. മരുമക്കൾ: ജോയ്, സിബി, ഫിലിപ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ഹോളിക്രോസ് പള്ളി സെമിത്തേരിയിൽ.
കീഴില്ലം: കടമ്പേലിൽ കെ.ഒ. മത്തായി (പാപ്പച്ചൻ -86) നിര്യാതനായി. ഭാര്യ: പെരുമ്പാവൂർ മാഞ്ഞൂർ എലിസബത്ത് (രാജു). മക്കൾ: റെജി മാത്യു, സജി മാത്യു. മരുമക്കൾ: തിരുവല്ല മേപ്പുറത്തു ആൻ മാത്യു (മേഴ്സി), കോട്ടയം പൂവക്കുളത്തു സൈറ (ഇരുവരും യു.എസ്). സംസ്കാരം പിന്നീട്.