Obituary
എരുവേലി: കുറൂർപൊറ്റയിൽ പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ (90) നിര്യാതയായി. മക്കൾ: മേരി, വർഗീസ്, തോമസ്, സണ്ണി, പരേതരായ സാറാക്കുട്ടി, ശോശാമ്മ. മരുമക്കൾ: റെജിമോൾ, അന്നക്കുട്ടി, സുജ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മുളന്തുരുന്തി മാർത്തോമൻ കത്തീഡ്രൽ സെമിത്തേരിയിൽ.
കലൂർ: എസ്.ആർ.എം റോഡിൽ കിഴക്കൻമുറി പറമ്പിൽ സെയ്തു (76) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: ബാബു, നജ്മ, അസ്മ, ജാസ്മിൻ, നജീബ്. മരുമക്കൾ: യൂസുഫ്, സൈനുദ്ദീൻ, നിഷാദ്, സലീമ, ഷംല.
കലൂർ: ദേശാഭിമാനി റോഡിൽ മുല്ലോത്ത് ലെയ്നിൽ പരേതനായ ഹംസയുടെ മകൻ എം.എച്ച്. അബ്ദുൽ കലാം (53) നിര്യാതനായി. ഭാര്യ: പരേതയായ ഷീജ. മക്കൾ: റിസ്വാൻ, അർഫാസ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30ന് കലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
കളമശ്ശേരി: എലൂർ വടക്കുംഭാഗം കള്ളേപ്പാടത്ത് വീട്ടിൽ കെ.ബി. ഷുക്കൂറിന്റെ ഭാര്യ ഷാഹിദ (44) നിര്യാതയായി. മക്കൾ: ഷാമിൽ, ഷിഫ.
ചെങ്ങമനാട്: കപ്രശ്ശേരി മോളത്ത് വീട്ടിൽ വിനോദ് (49) നിര്യാതനായി. പിതാവ്: പരേതനായ തങ്കപ്പൻ. മാതാവ്: ലക്ഷ്മി. ഭാര്യ: പ്രീത. മക്കൾ: യദുകൃഷ്ണൻ, നകുൽകൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കപ്രശ്ശേരി എസ്.എൻ.ഡി.പി ശ്മശാനത്തിൽ.
പഴങ്ങനാട്: വട്ടോലിക്കര കോയിക്കര ജേക്കബിന്റെ ഭാര്യ മേരി (85) നിര്യാതയായി. മക്കൾ: പീറ്റർ (മസ്കത്ത്), ജോസ്, ആനി, ജോർജ്, മേരി, ബെന്നി. മരുമക്കൾ: റാണി, ഷീബ, എബ്രഹാം മാത്യു, ഡെൻസി, ബാബു, ജോസ്മി.
പള്ളുരുത്തി: ഇ.എസ്.ഐ റോഡ് തോട്ടുങ്കൽ വീട്ടിൽ നാരായണൻകുട്ടി (റിട്ട. കനറാ ബാങ്ക് -85) നിര്യാതനായി. ഭാര്യ: കല്യാണിക്കുട്ടി. മക്കൾ: അരുൺ, ബിനിത. മരുമക്കൾ: ധന്യ, രാജേഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.
ഫോർട്ട്കൊച്ചി: തുരുത്തി വാട്ടർടാങ്കിനു സമീപം തയ്യൽ വീട്ടിൽ പരേതനായ ടി.എ. മജീദിന്റെ ഭാര്യ സുഹറ മജീദ് (71) നിര്യാതയായി. മക്കൾ: ഷീജ, ശിഹാബ്, ഷീബ, ഷിബി. മരുമക്കൾ: നവാസ്, സബ്ന, ഫിറോസ്, ജലീൽ.
അങ്കമാലി: കറുകുറ്റി എടക്കുന്ന് പേരാട്ട് വീട്ടിൽ ചാത്തൻ (95) നിര്യാതനായി. ഭാര്യ: പരേതയായ കുട്ടി. മക്കൾ: കണ്ണപ്പൻ, സുബ്രൻ, വാസു, തങ്കു, തങ്ക, പരമു, ചന്ദ്രൻ, ഷൈല, സജി.
കൂത്താട്ടുകുളം: വടകര മധുരമറ്റത്തിൽ വർഗീസിന്റെ മകൻ സണ്ണി (53) നിര്യാതനായി. ഭാര്യ: വെളിയന്നൂർ ഇളൻതുരത്തിമലയിൽ മിനി. മക്കൾ: അനില, അമൽ, അനിൽ.
കൂത്താട്ടുകുളം: കിഴകൊമ്പ് നെടുവേലി പുത്തൻപുരയിൽ (എടാട്ടുകുന്നേൽ) എം.വി. അവിരാച്ചൻ (71) നിര്യാതനായി. ഭാര്യ: പെരുമ്പടവം പുറപ്പുഴയിൽ സാറാമ്മ. മക്കൾ: മഞ്ജു (അയർലൻഡ്), മഞ്ജേഷ് (യു.കെ). മരുമക്കൾ: മാറിക കൊച്ചുകുന്നേൽ സഞ്ജിത് (അയർലൻഡ്), ലിൻസി വൈക്കം (യു.കെ). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് വടകര സെന്റ് ജോൺസ് മുത്തപ്പൻ പള്ളി സെമിത്തേരിയിൽ.
കോതമംഗലം: വടാട്ടുപാറ റോക് ജങ്ഷനിൽ പറമ്പനാൽ പി.ജി. കുട്ടപ്പൻ (62) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അനീഷ് , അജിത. മരുമക്കൾ: ആശ, സുധീഷ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.