തളിക്കുളം: ആദ്യകാല ജമാഅത്തെ ഇസ്ലാമി പ്രവർത്തകനും വാടാനപ്പള്ളി ഓർഫനേജ്, തളിക്കുളം ഇസ്ലാമിയ കോളജ് കമ്മിറ്റികളുടെ സ്ഥാപക അംഗവും തൃശൂർ പോസ്റ്റ് ഓഫിസ് റോഡിലെ ഐ.പി.എച്ച് ടവർ ഉടമയും ജനസേവന രംഗത്ത് നിറസാന്നിധ്യവുമായ പുതിയ വീട്ടിൽ അബ്ദുൽ ഖാദർ (പി.കെ. തളിക്കുളം- 81) നിര്യാതനായി. മാധ്യമത്തിെൻറ തുടക്കത്തിൽ ഏജൻറായിരുന്നു. മാധ്യമം പത്രത്തിെൻറ പ്രചാരണ രംഗത്ത് സജീവമായിരുന്നു. ഗൾഫാർ മുഹമ്മദ് അലിയുടെ നേതൃത്വത്തിലുള്ള റീജനൽ എജുക്കേഷൻ ഡെവലപ്മെൻറിെൻറ (റീഡ്) സെക്രട്ടറി, ഇടശ്ശേരി സി.എസ്.എം സെൻട്രൽ സ്കൂൾ ട്രസ്റ്റ് കമ്മിറ്റി അംഗം, ജമാഅത്തെ ഇസ്ലാമി ജില്ല സമിതി അംഗം തുടങ്ങി വിവിധ മേഖലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് അലി, റസിയ, ഇക്ബാൽ, ആരിഫ്, സുമയ്യ, അസീം, അമീറ, സമീറ. മരുമക്കൾ: നിഷ, മൻസൂർ, ജബീന, ഹുസ്ന, നജീബ്, ജസീറ, ഷഫീർ, ഷെറിൻ.