മണ്ണുത്തി: പടിഞ്ഞാറെ വെള്ളാനിക്കര കാക്കനാട്ട് വീട്ടിൽ (മാഞ്ചേരി വളപ്പിൽ) പൈലോതിന്റെ മകൻ ഫ്രാൻസീസ് (93) നിര്യാതനായി. വെള്ളാനിക്കര സർവിസ് സഹകരണ ബാങ്ക്, വെള്ളാനിക്കര ഗ്രാമീണ വായനശാല എന്നിവയുടെ മുൻ പ്രസിഡന്റാണ്. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: മേരി (റിട്ട. അധ്യാപിക, ഇരിങ്ങാലക്കുട), പോൾ (റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ), ജോസ് (റിട്ട. മാനേജർ, സി.എസ്.ബി ഡൽഹി), ഫ്രാൻസീസ് (ടാക്സ് പ്രാക്ടീഷനർ), ജോർജ് (കെ.എഫ്.ആർ.ഐ, പീച്ചി), റോസലിന്റ് (കോട്ടയം), ഡോ. ആന്റോ (റിട്ട. പ്രഫസർ, ഗവ. എൻജിനീയറിങ് കോളജ്, തൃശൂർ), ഷേർളി, ഷാന്റി (നഴ്സ്, ഇ.എസ്.ഐ, ഡൽഹി). മരുമക്കൾ: സത്യദാസ്, ജോളി (റിട്ട. അധ്യാപിക), മഞ്ജുള (റിട്ട. ജീവനക്കാരി, കെ.എ.യു, വെള്ളാനിക്കര), ട്രീസ (പ്രഫസർ, വെറ്ററിനറി യൂനിവേഴ്സിറ്റി, മണ്ണുത്തി), കുര്യാക്കോസ്, മിനി (അധ്യാപിക, മംഗലംഡാം), തോമസ് (ബിസിനസ്, കോട്ടയം), ബേബി(ബിസിനസ്, ഡൽഹി). സംസ്കാരം ശനിയാഴ്ച 9.30ന് മുക്കാട്ടുക്കര സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.