Obituary
ഗുരുവായൂര്‍: അരിയന്നൂര്‍ വളാഞ്ചേരി വീട്ടില്‍ പരേതനായ അബൂബക്കറിന്റെ ഭാര്യ സഫിയ (64) നിര്യാതയായി. മക്കള്‍: റിയാസ്, സഹീര്‍. മരുമക്കള്‍: റിന്‍സി, സമീറ.
പുത്തൻചിറ: കൊമ്പത്ത്കടവ് ആനപ്പാറ പാലക്കാപ്പിള്ളി പരേതനായ സ്കറിയയുടെ ഭാര്യ മേരി (70) നിര്യാതയായി. മക്കൾ: ഷീജ, ലിന്റ, പരേതനായ ജോജു.
വടക്കേക്കാട്: വൈലത്തൂർ പരേതനായ ആലത്തൂരയിൽ അഹമ്മുവിന്റെ മകൻ ഒന്നരക്കാട്ടയിൽ ഖാദർ (75) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: റിയാദ് (ഖത്തർ), റിജാസ്, ഷമീറ, ഷജീറ. മരുമക്കൾ: മുഹമ്മദ് ഫാറൂഖ്, മുഹമ്മദ് ഷാഫി. മുർഷിദ. ഖബറടക്കം ശനിയാഴ്ച 10ന് വൈലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
കണ്ടശാംകടവ്: വടക്കേ കാരമുക്ക് ചിറയത്ത് നാരായണന്റെ ഭാര്യ സരോജ (76) നിര്യാതയായി. കണ്ണുകൾ തൃശൂർ ഗവ. മെഡിക്കൽ കോളജിലേക്ക് ദാനം ചെയ്തു. മക്കൾ: ജ്യോതി, സജീവൻ കാരമുക്ക് (കേരള കൗമുദി ലേഖകൻ). മരുമക്കൾ: ഷൺമുഖൻ, കാഞ്ചന. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് കാഞ്ഞാണി പഞ്ചായത്ത് ശ്മശാനത്തിൽ.
ഗുരുവായൂർ: ഇരിങ്ങപ്പുറം മണിഗ്രാമം ക്ഷേത്രത്തിന് സമീപം ഗീത ഭവനിൽ പരേതനായ ഒ.കെ. കുമാരമേനോന്റെ മകൻ ശ്രീകൃഷ്ണഭവൻ ഗ്രൂപ് പാർട്ണർ പതിയാരി കുറ്റിപ്പെട്ടി സുരേഷ് കുമാർ (സുര -64) നിര്യാതനായി. ഭാര്യ: തുളസി. മക്കൾ: സൂരജ്(സ്വിറ്റ്സർലൻഡ്), ലക്ഷ്മി. മരുമക്കൾ: അജിത്ത് രവീന്ദ്രൻ (സിംഗപ്പൂർ), സേതു പാർവതി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.
ചാലക്കുടി: കലിക്കൽ മിനിനഗർ ചുണ്ടങ്ങപ്പറമ്പിൽ പരേതനായ ഗംഗാധരന്റെ ഭാര്യ തങ്കമണി (81) നിര്യാതയായി. മക്കൾ: ഷീല, സതീശൻ, ഷീബ. മരുമക്കൾ: ദിനേശൻ, മഞ്ജു, ടോമി.
പുത്തൻചിറ: കളിപറമ്പിൽ ജബ്ബാർ (65) നിര്യാതനായി. പുത്തൻചിറ മങ്കിടിയിലെ പലചരക്ക് വ്യാപാരിയാണ്. ഭാര്യ: റംലത്ത്. മക്കൾ: സനൂജ, അനൂജ്. മരുമക്കൾ: സമദ് (ദുൈബ), തസ്നിം.
മുള്ളൂർക്കര: ഇരുന്നിലംകോട് തലാടിക്കുന്നത്ത് വീട്ടിൽ കൃഷ്ണൻകുട്ടി (82) നിര്യാതനായി. ഭാര്യ: അംബുജാക്ഷി. മക്കൾ: ഗീത, അനിത, സുനിത, സജിത. മരുമക്കൾ: ഷാജി, ചന്ദ്രൻ, മനോജ്, ശ്രിതീഷ് (കണ്ണൻ).
പഴയന്നൂർ: വടക്കേത്തറ കിളിയണ്ണിയിൽ (കെയർ ഹോം, കല്ലേപാടം) നാരായണൻ (64) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: നവീൻ, നിധിൻ. മരുമകൾ: ജെഷിത. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.
പെരിഞ്ഞനം: കുറ്റിലക്കടവ് പരേതനായ കാരയിൽ മാധവന്റെ മകൻ സത്യശീലൻ (69) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: നിധിൻ, ഐശ്വര്യ.
ദേശമംഗലം: വെസ്റ്റ് പല്ലൂർ മഹല്ലിൽ മലബാർ കോളജിന് സമീപം താമസിക്കുന്ന കുറുഞ്ചാമയിൽ വീട്ടിൽ ഹംസ (80) നിര്യാതനായി. ഭാര്യ: പരേതയായ ബീവാത്തു. മക്കൾ: അബ്ദുൽ സലാം, സുഹറ. മരുമക്കൾ: ഐഷാബീവി, ഉമർ.
അണ്ടത്തോട്: പെരിയമ്പലം വേട്ടക്കരൻ ക്ഷേത്രത്തിന് സമീപം മാക്കാലിക്കൽ ശശികുമാർ (54) നിര്യാതനായി. പിതാവ്: ശേഖരൻ. മാതാവ്: കുഞ്ഞിമോൾ. ഭാര്യ: ഷീല. മക്കൾ: ശിഷിൽ, സിനിൽ. മരുമക്കൾ: മായാമോഹൻ, ശ്രീലക്ഷ്മി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്.