Obituary
ആലത്തൂർ: കാട്ടുശ്ശേരി കാക്കാമൂച്ചിക്കാട്ടിൽ പരേതനായ കാസിമിെൻറ മകൻ ഇബ്രാഹിം (45) നിര്യാതനായി. ഉമ്മ: ജമീല. ഭാര്യ: ജമീല. മക്കൾ: ജസ്ന, ഹസ്ന.
കൂറ്റനാട്: രാമചന്ദ്ര ക്രെയിൻ സർവിസ് ഉടമയായിരുന്ന കൂറ്റനാട് വിജയമന്ദിരത്തിൽ രാമചന്ദ്രന് (രാമു-63) നിര്യാതനായി. ഭാര്യ: സതി. മക്കൾ: ശാലിനി, ശാരിക. മരുമക്കൾ: പ്രശാന്ത്, ഹരീഷ്. സഹോദരങ്ങൾ: മണി (ക്രെയിന് സർവിസ്, കൂറ്റനാട് ), ജയൻ, പ്രസന്ന, പരേതരായ വിജയൻ, വിലാസിനി.
പത്തിരിപ്പാല: അതൃക്കാട് കോയിലത്തും പടിവീട്ടിൽ പരേതനായ ഭാസ്കരെൻറ ഭാര്യ വേദവതി(84) നിര്യാതയായി. മക്കൾ: ശ്രീരാമകൃഷ്ണൻ, ലത. ബാബുരാജ്. മരുമക്കൾ: മോഹനൻ, റീന, അബിത.
പട്ടാമ്പി: വടക്കുമുറി വിക്കിരവത്ത് സേതുമാധവൻ നായർ (69) നിര്യാതനായി. ബി.ജെ.പി മുൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറാണ്. ഭാര്യ: ഭവാനി അമ്മ. മക്കൾ: സജിത് കുമാർ, സുജിത് കുമാർ, സജില, സുരാജ് കുമാർ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, വിദ്യ, ഡോ. അഞ്ജലി.
പത്തിരിപ്പാല: മണ്ണൂർപള്ളിയിൽ പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ കാർത്യായനിയമ്മ (85) നിര്യാതയായി. മകൻ: ഗോപാലകൃഷ്ണൻ. മരുമകൾ: സിന്ധു.
പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം കോഴിച്ചുണ്ടവീട്ടിൽ കെ.എ. നാരായണെൻറ ഭാര്യ രുക്മിണി (76) നിര്യാതയായി. മക്കൾ: അഡ്വ. കെ.എൻ. പത്മകുമാർ, അമ്പിളി പുഷ്കരൻ, ധന്യ രാജേഷ്. മരുമക്കൾ: എം.കെ. പുഷ്കരൻ (റിട്ട. എസ്.പി.) ശോഭ പത്മകുമാർ, രാജേഷ് ബാബു.
പട്ടാമ്പി: ആമയൂർ പരേതനായ കണ്ണാടൻ വീരൻകുട്ടി ഹാജിയുടെ മകൻ ഹനീഫ (50) നിര്യാതനായി. ഭാര്യ: റുബീന. മക്കൾ: ഹിസാന, മുഹ്സിന, ജംഷീന, ഫയാസ്. മരുമക്കൾ: ഷാഫി (കൊടുമുടി), ഷമീം (കൊപ്പം).
പട്ടാമ്പി: ആമയൂർ എളാംപറമ്പിൽ മുഹമ്മദ് (76)നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മുസ്തഫ, അഷ്റഫ് അലി, നൗഫൽ, ഫൈസൽ, കദീജ, സാജിത. മരുമക്കൾ: സുഹ്റ, ഫൗസിയ, ഷംന, ഷെറിൻ, ഉമൈർ, നാസർ.
പട്ടാമ്പി: പെരുമുടിയൂർ മുളക്കൽ പരേതനായ മൊയ്തീെൻറ മകൻ മുഹമ്മദ് അഷറഫ് എന്ന ബാവ (50) നിര്യാതനായി. മാതാവ്: ബീപാത്തു. ഭാര്യ: ബുഷറ. മക്കൾ: അൻഷിഫ്, ആഷിഖ്, അൻസിൽ.
ചിറ്റൂർ: ചെങ്ങണാംകോട് വൃന്ദാവനം വീട്ടിൽ പി.വി. സുനിത (48) നിര്യാതയായി. കണ്ണാടി ഹൈസ്കൂൾ അധ്യാപികയാണ്. ഭർത്താവ്: ശ്രീനിവാസൻ (എസ്.ബി.ഐ തത്തമംഗലം, ബെഫി ജില്ല സെക്രട്ടറി). മക്കൾ: നിധിൻ, നവീൻ (വിദ്യാർഥികൾ). സഹോദരൻ: സുനിൽ രാജ്. പിതാവ്: വേല നാഗൻ. മാതാവ്: പരേതയായ കമലാക്ഷി.
കൂറ്റനാട്: ദീർഘകാലമായി ആറംങ്ങോട്ടുകരയിൽ ആയുർവേദ വൈദ്യശാല നടത്തിയിരുന്ന തലശ്ശേരി കരിപ്പാലി രാമൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ദാക്ഷായണി. മക്കൾ: മുരളീധരൻ, കുമാരി, ഭാഗ്യലത. മരുക്കൾ: ഷീജ, വിദ്യാധരൻ, ദാസൻ.
വടക്കഞ്ചേരി: കണ്ണമ്പ്ര ആർ മംഗലം അവിഞ്ഞിക്കാട് വീട്ടിൽ ബാലൻ നായർ (78) നിര്യാതനായി. ഭാര്യ: നാണിക്കുട്ടിയമ്മ. മക്കൾ: സുജാത, സുരേഷ്, സുപ്രിയ. മരുമക്കൾ: രാജൻ, ലത, മണികണ്ഠൻ. സഹോദരങ്ങൾ: ജാനകിയമ്മ, പ്രഭാകരൻ നായർ.