Obituary
കൊല്ലങ്കോട്: വാഴയിൽ വീട്ടിലെ കമല അമ്മയുടെയും നെയ്തില്ലത്തു കൃഷ്ണൻ കുട്ടി മേനോന്റെയും മകൻ ഗിരീഷ് കുമാർ(49) നിര്യാതനായി. സഹോദരങ്ങൾ: വത്സരാജ്, രമ രാധാകൃഷ്ണൻ, പരേതനായ പത്മകുമാർ.
എടത്തറ: മാനംതൊടി വീട്ടിൽ സുകുമാരൻ (62) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: സുമേഷ്, സുകന്യ. മരുമക്കൾ: നന്ദൻ, രമ്യ. സഹോദരങ്ങൾ: രാമകൃഷ്ണൻ, ഗോപാലൻ, തങ്ക. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് ഐവർമഠത്തിൽ.
പട്ടാമ്പി: കൊടലൂര്‍ കല്ലേകാട്ടില് സൈതാലി (72) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അസീസ്, ബഷീര്‍, മൊയ്തീന്‍കുട്ടി, അനീസ്, നസീമ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10.30 ന് കൊടലൂര്‍ ജുമാ മസ്ജിദ് ഖബർസ്ഥാനില്‍.
ഒറ്റപ്പാലം: അമ്പലപ്പാറ ഐശ്വര്യയിൽ (എരുമക്കുഴി കളം) ചന്ദ്രകുമാറിന്റെയും ശാന്താദേവിയുടെയും മകൻ പ്രദീപ് (53) എറണാകുളം ചെമ്പുമുക്കിലെ വി.ബി ഗാർഡനിൽ നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മക്കൾ: നന്ദന, നിരഞ്ജൻ. സഹോദരി: പ്രീതി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് കാക്കനാട് നഗരസഭ വൈദ്യുത ശ്മശാനത്തിൽ.
ഷൊർണൂർ: കവളപ്പാറ കാരക്കാട് തെക്കെപുലാക്കൽ ബാലകൃഷ്ണൻ (71) നിര്യാതനായി. ഭാര്യ: അംബുജാക്ഷി. മക്കൾ: ബിനോജ്, ബിനിത. മരുമക്കൾ: വേണുഗോപാലൻ, ഐശ്വര്യ.
കോങ്ങാട്: പ്രേം നിവാസിൽ എം. പ്രേംനാഥ് (കുട്ടൻ -59) നിര്യാതനായി. പരേതനായ പള്ളത്ത് നാരായണൻ നായരുടെയും മൂർക്കത്ത് വീട്ടിൽ പങ്കജാക്ഷി അമ്മയുടെയും മകനാണ്. എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, തിരുമാന്ധാംകുന്ന് പൂരാഘോഷ കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രേഖ. മകൾ: ആരതി. മരുമകൻ: വിനായകൻ. സഹോദരി: പ്രേമലത. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ഐവർമഠം ശ്മശാനത്തിൽ.
കല്ലടിക്കോട്: കരിമ്പ പനയമ്പാടം വെട്ടത്ത് മുട്ടത്തുകുന്നേല്‍ കുട്ടപ്പന്റെ (പീറ്റർ) ഭാര്യ റോസമ്മ പീറ്റര്‍ (81) നിര്യാതയായി. മക്കള്‍: ടെന്‍സി, തോമസ്, വിന്‍സെന്റ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് കരിമ്പ ലിറ്റില്‍ ഫ്ലവര്‍ ചർച്ച് സെമിത്തേരിയിൽ.
ആനക്കര: പടിഞ്ഞാറങ്ങാടി ഇസ്ലാഹിയക്കടുത്ത് ചോലക്കുളങ്ങര കുഞ്ഞുമൊയ്തു (73) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷക്കീല, ഹസീന, മുസ്തഫ, സലീന, സഫീന. മരുമക്കൾ: ഫൈസൽ, മൊയ്തീൻ, റിയാസ്, ജിൻഷ, ഫിറോസ്.
കിഴക്കഞ്ചേരി: മൂലങ്കോട് മുനിക്കോടം വീട്ടിൽ കെ.വി. രാമകൃഷ്ണൻ (70) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ചു വേലായുധൻ. മാതാവ്: ചെല്ല. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: സുമൻ, സൗമ്യ. മരുമക്കൾ: അനുഭൂതി, അജീഷ്. സഹോദരങ്ങൾ: വിജയൻ, കാർത്യായനി.
പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം തലവെച്ച പറമ്പിൽ രാമൻകുട്ടി (89) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: സേതുമാധവൻ, നന്ദിനി, സുരേഷ്, രമേഷ്. മരുമക്കൾ: പ്രേമകുമാരി, ഉണ്ണികൃഷ്ണൻ, പ്രതീഷ, സോന.
ചെർപ്പുളശ്ശേരി: നെല്ലായ മോളൂർ മഠം വിലാസിനി കോവിലമ്മ (88) നിര്യാതയായി. നെല്ലായ പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്നു. ഭർത്താവ്: മോളൂർ മഠത്തിൽ പരേതനായ രാധാകൃഷ്ണൻ. മക്കൾ: വരദരാജൻ, വേണുഗോപാൽ, മാലിനി, നന്ദിനി, പത്മിനി. മരുമക്കൾ: ബിന്ദു, മോഹൻ ചന്ദ്രൻ, രഘുത്തമൻ, ദേവദാസ്.
വടക്കഞ്ചേരി: കൊന്നഞ്ചേരി നെടുകത്തറയിൽ ചീറമ്പ (92) നിര്യാതയായി. ഭർത്താവ്: പരേതനായ കൊലവൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കൊളയക്കാട് പഞ്ചായത്ത് ശ്മശാനത്തിൽ.