Obituary
കുനിശ്ശേരി: പല്ലാവൂർ കുന്നത്തുവീട്ടിൽ കറുപ്പൻകുട്ടിയുടെ ഭാര്യ ശാന്തകുമാരി (74) നിര്യാതയായി. മക്കൾ: ഉണ്ണികുമാരൻ (റെയ്ഡ് കോ തൃശൂർ), മുരളീധരൻ, മീനാക്ഷികുട്ടി, രാധിക (അധ്യാപിക ജി.എച്ച്.എസ്.എസ് പിറവം). മരുമക്കൾ: സുജാത (അധ്യാപിക, കൊല്ലങ്കോട് ആലംമ്പള്ളം എ.യു.പി സ്കൂൾ), ഷൈന, ദേവദാസ് (ആർ.പി.എഫ്), പ്രവീൺ (പാമ്പാക്കുട ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ).
പത്തിരിപ്പാല: അകലൂർ ഉണ്ണത്ത് മനയിലെ രാമൻ നമ്പൂതിരി (കുട്ടപ്പൻ നമ്പൂതിരി -70) നിര്യാതനായി. ഭാര്യ: രത്നകുമാരി. മക്കൾ: നാരായണൻ നമ്പൂതിരി, സന്ധ്യ. മരുമക്കൾ: രേഖ, വിനു നമ്പൂതിരി.
പുതുക്കോട്: ചൂലിപ്പാടം പുലിക്കോട് ചന്ദ്രൻ (84) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: അശോകൻ, അരവിന്ദാക്ഷൻ, അനിൽ, നാരായണൻ, അജയൻ, രതീഷ്, രമേഷ്. മരുമക്കൾ: ചന്ദ്രിക, ദേവി, സിന്ധു, സുഭാഷിണി, ഗിരിജ.
തോണിപ്പാടം: തോടുകാട് പടിഞ്ഞാറെ കൊളുബിൽ മാധവൻ (63) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ധനേഷ്, ധന്യ. മരുമക്കൾ: മായ, രതീഷ്. സഹോദരങ്ങൾ: മാണിക്കൻ, ആറുമുഖൻ, കമലാക്ഷി, മീനാക്ഷി.
കുനിശ്ശേരി: കണ്ണമ്പുള്ളിയിൽ മാണിക്കൻ (68) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: മഞ്ജു, ഷർമിള, മണികണ്ഠൻ, സൗമ്യ, അനിൽകുമാർ. മരുമക്കൾ: വിജയകുമാർ, രാമചന്ദ്രൻ, രതീഷ്. സഹോദരങ്ങൾ: പഴനിമല, തത്ത.
പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം തെക്കേതിൽ ഗൗരി (26) നിര്യാതയായി. ഭർത്താവ്: സന്തോഷ്. മകൾ: സാൻവിക.
പത്തിരിപ്പാല: അകലൂർ പുത്തൂർ ആലങ്കോട് വീട്ടിൽ മോഹൻദാസ് (68) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: പ്രമോദ്, പ്രവീണ. മരുമക്കൾ: സുചിത്ര, രാമചന്ദ്രൻ.
ഒറ്റപ്പാലം: വാണിയംകുളം പനയൂർ ദുബായ് പടി പള്ളിക്ക് സമീപം ചോലയിൽ ശൈഖ് അബ്ദുൽ ഖാദറിന്റെ മകൾ മുർശിദ (16) നിര്യാതയായി. വൃക്സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. കൂനത്തറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനിയാണ്. മാതാവ്: ഫാത്തിമ. സഹോദരൻ: അബ്ദുറസാഖ് (വിദ്യാർഥി വാണിയംകുളം ടി.ആർ.കെ സ്കൂൾ).
പത്തിരിപ്പാല: മണ്ണൂർ മുണ്ടഞ്ചേരി വീട്ടിൽ അബ്ദുൽ ഖാദർ ഹാജി (ചെറുണ്ണി ഹാജി -74) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: അബ്ദുൽ ഹകീം, അബ്ദുൽ റഫീക്ക്, അബ്ദുൽ സലീം. മരുമക്കൾ: ഷാജിത, സബീന, സജ്ന.
കിഴക്കഞ്ചേരി: ഇളവം പാടം പെരുമാടൻ കൊച്ചുത്രേസ്യ (79) നിര്യാതയായി. ഭർത്താവ്: പരേതനായ വർഗീസ്. മക്കൾ: ആന്റോ, ഫ്രാൻസിസ്, പരേതനായ ജോയ്. മരുമക്കൾ: ലീന, ജിൻസി. സംസ്കാരം തിങ്കളാഴ്ച പകൽ മൂന്നിന് ഇളവംപാടം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.
പത്തിരിപ്പാല: മണ്ണൂർ കൊട്ടക്കുന്ന് വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ കുഞ്ഞുലക്ഷ്മി (72) നിര്യാതയായി. മക്കൾ: മഹേഷ് (ഖത്തർ), സുരേഷ് (യു.എ.ഇ), ദിനേഷ്. മരുമക്കൾ: ഹർഷ, ദിവ്യ, ലാവണ്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഐവർ മഠത്തിൽ.
പട്ടാമ്പി: തിരുവേഗപ്പുറ പടിയ്ക്കലാത്ര ശങ്കര നാരായണൻ (55) നിര്യാതനായി. ഭാര്യ: രാധിക. മക്കൾ: അഭിരാം, രഞ്ജിമ. മാതാവ്: ദേവകി. പിതാവ്: പരേതനായ ഗോവിന്ദൻ നായർ.