Obituary
കുമരംപുത്തൂർ: സൗത്ത് പള്ളിക്കുന്നിലെ പരേതനായ വാളിയാടി ഖാദർ ഹാജിയുടെ ഭാര്യ ആയിഷ ഉമ്മ (88) നിര്യാതയായി. മക്കൾ: അഷ്റഫ്, അബ്ദുൽ അസീസ്, ജമീല, സക്കീന. മരുമക്കൾ: ഹംസ എന്ന വാപ്പു, മുഹമ്മദ് എന്ന വാപ്പുട്ടി ചിറക്കൽ, സലീന, നസ്രിൻ.
കൊല്ലങ്കോട്: കമിതാക്കളായ യുവാവും വിദ്യാർഥിനിയും തീപൊള്ളലേറ്റ് മരിച്ചു. കൊല്ലങ്കോട് കിഴക്കേഗ്രാമം രമേശിന്റെ മകൻ സുബ്രഹ്മണ്യൻ എന്ന ശിവ (24), പാവടി ശെങ്കുന്തർ മണ്ഡപം റോഡിൽ ശെൽവന്റെ മകൾ ധന്യ എന്ന ശ്രേയ (16) എന്നിവരാണ് മരിച്ചത്. സുബ്രഹ്മണ്യന്റെ വീട്ടിലെ മുറിയിൽ ഞായറാഴ്ച രാവിലെ ഏഴോടെയാണ് സംഭവം.മുറിക്കകത്തുനിന്ന് തീയും പുകയും ഉയരുന്നത് സുബ്രഹ്മണ്യന്റെ മാതാവ് രാധയാണ് ആദ്യം കണ്ടത്. ഇവരുടെ ബഹളം കേട്ട് നാട്ടുകാരെത്തി വാതിൽ ചവിട്ടിത്തുറന്നാണ് തീയണച്ചത്. ഇരുവരെയും നെന്മാറ സ്വകാര്യ ആശുപത്രികളിലെ പ്രാഥമിക ചികിത്സക്കു ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രണ്ടുപേരും ഉച്ചയോടെ മരിച്ചു.സുബ്രഹ്മണ്യന്റെ വീടിന് 200 മീറ്റർ അകലെയാണ് ധന്യയുടെ വീട്. ട്യൂഷന് പോകുന്നെന്ന് പറഞ്ഞാണ് പുലർച്ച ആറോടെ വീട്ടിൽനിന്ന് ധന്യ ഇറങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. സുബ്രഹ്മണ്യന്റെ വീട്ടിലേക്ക് ധന്യ എത്തിയത് ആരും അറിഞ്ഞിരുന്നില്ല.ഒരു വർഷം മുമ്പുവരെ ധന്യയുടെ വീട്ടുകാർ സുബ്രഹ്മണ്യന്റെ വീടിന് സമീപം വാടകക്ക് താമസിച്ചിരുന്നു. ഈ സമയത്താണ് ഇരുവരും പ്രണയത്തിലായത്. നാല് വർഷത്തിനുശേഷം വിവാഹം കഴിപ്പിക്കാമെന്ന ധാരണയിൽ ഇരുവീട്ടുകാരും സംസാരിച്ച് ധാരണയായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. എം.ബി.എ കഴിഞ്ഞ് ഐ.ടി കമ്പനിയിൽ വർക്ക് ഫ്രം ഹോമായി ജോലി ചെയ്യുന്ന സുബ്രഹ്മണ്യന്റെ ഇരുപത്തിനാലാം ജന്മദിനമായിരുന്നു ഞായറാഴ്ച. കൊല്ലങ്കോട് ബി.എസ്.എസ്.എച്ച്.എസ്.എസിൽ പ്ലസ് വൺ വിദ്യാർഥിനിയാണ് ധന്യ. കൊല്ലങ്കോട് സി.ഐ എ. വിപിൻദാസിനാണ് അന്വേഷണച്ചുമതല. മൃതദേഹങ്ങൾ എറണാകുളം സ്വകാര്യ ആശുപത്രിയിൽ. രാധയാണ് സുബ്രഹ്മണ്യന്റെ മാതാവ്. സഹോദരൻ: ഗണേശ്. ധന്യയുടെ മാതാവ്: അമുദ, സഹോദരൻ: രാഹുൽ.
കല്ലടിക്കോട്: നിയന്ത്രണം വിട്ട കാറിടിച്ച് യുവാവ് മരിച്ചു. ബൈക്ക് നിർത്തിയിട്ട് ദേശീയപാതയോരത്ത് സംസാരിച്ചുനിന്ന തച്ചമ്പാറ പൊന്നംകോട് ചന്ദനംകുണ്ട് കോളനിയിലെ ഉണ്ണികൃഷ്ണൻ (32) ആണ് മരിച്ചത്. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ തച്ചമ്പാറക്കടുത്ത് പൊന്നംകോട് ഞായറാഴ്ച വൈകീട്ട് ആറോടെയാണ് അപകടം. മഞ്ചേരിയിലെ വിവാഹത്തിൽ പങ്കെടുത്ത് പാലക്കാട്ടേക്ക് പോകുന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. തൊട്ടടുത്ത തട്ടുകടയിലേക്ക് ഇടിച്ചുകയറി മൂന്നുപേരെ ഇടിച്ചു പരിക്കേൽപ്പിച്ച ശേഷമാണ് വാഹനം നിന്നത്. സാരമായി പരിക്കേറ്റ ഉണ്ണികൃഷ്ണനെ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റുള്ളവരെ തച്ചമ്പാറയിലെയും മണ്ണാർക്കാട്ടെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഉണ്ണികൃഷ്ണന്റെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിൽ. പിതാവ്: പരേതനായ കുട്ടൻ. മാതാവ്: തങ്ക. ഭാര്യ: രേഷ്മ.
കല്ലടിക്കോട്: നിയന്ത്രണം വിട്ട കാറിടിച്ച് യുവാവ് മരിച്ചു. ബൈക്ക് നിർത്തിയിട്ട് ദേശീയപാതയോരത്ത് സംസാരിച്ചുനിന്ന തച്ചമ്പാറ പൊന്നംകോട് ചന്ദനംകുണ്ട് കോളനിയിലെ ഉണ്ണികൃഷ്ണൻ (32) ആണ് മരിച്ചത്. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ തച്ചമ്പാറക്കടുത്ത് പൊന്നംകോട് ഞായറാഴ്ച വൈകീട്ട് ആറോടെയാണ് അപകടം.
മഞ്ചേരിയിലെ വിവാഹത്തിൽ പങ്കെടുത്ത് പാലക്കാട്ടേക്ക് പോകുന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. തൊട്ടടുത്ത തട്ടുകടയിലേക്ക് ഇടിച്ചുകയറി മൂന്നുപേരെ ഇടിച്ചു പരിക്കേൽപ്പിച്ച ശേഷമാണ് വാഹനം നിന്നത്. സാരമായി പരിക്കേറ്റ ഉണ്ണികൃഷ്ണനെ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റുള്ളവരെ തച്ചമ്പാറയിലെയും മണ്ണാർക്കാട്ടെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഉണ്ണികൃഷ്ണന്റെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിൽ. പിതാവ്: പരേതനായ കുട്ടൻ. മാതാവ്: തങ്ക. ഭാര്യ: രേഷ്മ.
അലനല്ലൂർ: ഭീമനാട് പെരിമ്പടാരിയിലെ പരേതനായ തിരുവാലപ്പറ്റ മുഹമ്മദിന്റെ മകൻ അബ്ദുൽ സലീം (49) നിര്യാതനായി. വെട്ടത്തൂർ ഷിഫ ഓട്ടോ പാർട്സ് ഉടമയാണ്. മാതാവ്: ആസ്യ. ഭാര്യ: റഹീന മേക്കോടൻ (തിരുവിഴാംകുന്ന്). മക്കൾ: മുഹമ്മദ് ഷഹീം, ഷഹ്മ, സ്വാലിഹ്. സഹോദരങ്ങൾ: ജമാലുദ്ദീൻ, ഫൈസൽ, ഷറീന. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് അലനല്ലൂർ മുണ്ടത്ത്പള്ളി ഖബർസ്ഥാനിൽ.
കൂറ്റനാട്: ന്യൂ ബസാറിലെ കക്കുന്നത്ത് വലിയവീട്ടിൽ വാസുദേവൻ നമ്പ്യാർ (86) നിര്യാതനായി. സി.പി.എം പടാട്ടുകുന്ന് ബ്രാഞ്ച് സെക്രട്ടറി, ചാലിശ്ശേരി ലോക്കൽ കമ്മിറ്റി അംഗം, ചാലിശ്ശേരി പഞ്ചായത്ത് അംഗം, ചാലിശ്ശേരി സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശാരദ. മക്കൾ: ബൈജു, ബിന്ദു. മരുമക്കൾ: സയന, ബാബു. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.
വടക്കഞ്ചേരി: പാലക്കുഴി പി.സി.എയിൽ വാണിയപുരക്കൽ തോമസ് (67) നിര്യാതനായി. ഭാര്യ: ക്ലാരമ്മ (ചേന്നാട് വട്ടമറ്റത്തിൽ കുടുംബാംഗം). മക്കൾ: മിനി, സിനി, സിബി. മരുമക്കൾ: സജി, ജോയ്, ഹണി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് പാലക്കുഴി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.
കൊല്ലങ്കോട്: പയ്യല്ലൂർ ഗ്രാമത്തിലെ പി.ഇ. വെങ്കിടകൃഷ്ണയ്യർ (90) നിര്യാതനായി. ഭാര്യ: ബാലബാൾ. മക്കൾ: മോഹൻ, ഗുരുവായൂരപ്പൻ, സുബലക്ഷ്മി, രാധ, ശാന്തി, വിജയ. മരുമക്കൾ: ലക്ഷ്മി, ശാന്തി, സുധ.
ഒറ്റപ്പാലം: റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനും ചെറുമുണ്ടശ്ശേരി പോസ്റ്റ് ഓഫിസിലെ പോസ്റ്റ് മാസ്റ്ററുമായിരുന്ന തെക്കുംപുറത്ത് മാധവൻ നായർ (91) നിര്യാതനായി. ദീർഘകാലം എൻ.എസ്.എസ് ചെറുമുണ്ടശ്ശേരി യൂനിറ്റ് പ്രസിഡന്റായിരുന്നു. ഭാര്യ: മീനാക്ഷിക്കുട്ടി അമ്മ. മക്കൾ: ബാബു, വിജയലക്ഷ്മി, വിനോദ്, രവി നാരായണൻ. മരുമക്കൾ: ഹേമ, രാജഗോപാൽ, അനിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.
പത്തിരിപ്പാല: മണ്ണൂർ പെരടിക്കുന്ന് പുത്തൻപുര വീട്ടിൽ കൊല്ലാക്കെ ശാരദ (70) നിര്യാതയായി. മക്കൾ: ജയൻ, പരേതയായ രാധിക. മരുമകൾ: കമലം.
കുനിശ്ശേരി: കെ.എസ്.ഇ.ബി കരാർ ജീവനക്കാരനായിരുന്ന മാടമ്പാറ ആലിൻചുവട്ടിൽ കണ്ണൻ (65) നിര്യാതനായി. ഭാര്യ: പരേതയായ തത്ത. മക്കൾ: ബാബു, ബേബി, ബബിത. മരുമക്കൾ: ദീപപ്രഭ, ബാബു, മണികണ്ഠൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് പാലക്കാട് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.
എരിമയൂർ: പരേതനായ കൂട്ടാലയിൽ രാമന്റെ മകൻ ബാബു (45) നിര്യാതനായി. മാതാവ്: കല്യാണി. ഭാര്യ: രാധിക. മക്കൾ: അക്ഷയ, അഭിഷേക്.
കോട്ടായി: അയ്യംകുളം ഓടനിക്കാട് ബാലൻ എന്ന മണിയുടെ ഭാര്യ സരോജിനി (55) നിര്യാതയായി. മക്കൾ: ലത, ലതിക, പരേതനായ മോഹൻദാസ്. മരുമക്കൾ: രാമകൃഷ്ണൻ, കൃഷ്ണൻകുട്ടി.