Obituary
പട്ടാമ്പി: വിളയൂർ പാറമ്മൽ പാലോളി മുഹമ്മദ് (80) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: മുഹമ്മദലി, നജ്മ, ശിഹാബ്, റിയാസ്, ശരീഫ്. മരുമക്കൾ: അബ്ബാസ് വട്ടുള്ളി, ഫാത്തിമ, സുഹറ, റഷീദ, ഹബീബ.
ആലത്തൂർ: അത്തിപ്പൊറ്റ പെരുബ്രോട്ടിൽ കാർത്യായനി അമ്മ (83) നിര്യാതനായി. സഹോദരങ്ങൾ: ശങ്കരൻ കുട്ടി, സുകുമാരൻ, പത്മനാഭൻ, മാധവി, കല്യാണി, പരേതരായ കൃഷ്ണൻ, മണി.
കുനിശ്ശേരി: കൂട്ടാല കാട്ടിൽ വീട്ടിൽ ഉണ്ണികുമാരൻ (68) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: മാധവദാസ്, ശിവപ്രിയ, രേവതി. മരുമക്കൾ: ശ്രീജിത്ത്, വിപിൻ. സഹോദരരി: സരസ്വതി.
മംഗലംഡാം: രണ്ടാം പുഴ തെങ്ങിനാൽ വിക്രമൻ നായർ (മണിക്കുട്ടൻ-59) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: വിമൽ (കെ.എസ്.ആർ.ടി. സി), വിനിത. സംസ്കാരം ശനിയാഴ്ച മൂന്നിന് നെന്മാറ വക്കാവിൽ.
പൊൻപാറ: നിലയാനിക്കൽ അബു (85) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഹംസ, മുഹമ്മദ്, ഹസനത്ത്, മുംതാസ്, സുബൈർ, ലുഖ്മാൻ. മരുമക്കൾ: അബൂബക്കർ, ജമാൽ, ഹഫ്സത്ത്, ഷറഫുന്നീസ, ജിൻസിയ, റംലത്ത്.
ആലത്തൂർ: എരിമയൂര്‍ ഉണിക്കാട്ട് വീട്ടില്‍ പി. ബാലകൃഷ്ണന്റെ ഭാര്യ വണ്ടാഴി തെക്കേവെളുത്താക്കല്‍ വീട്ടിൽ ടി.വി. ഗീത (62) നിര്യാതയായി.മക്കള്‍: ഗിരീഷ് (ഹൈദരാബാദ്), അനീഷ്. മരുമകള്‍: ജലജ. സഹോദരങ്ങള്‍: വേണുഗോപാല്‍, ബാലകൃഷ്ണന്. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.
കൊടുവായൂർ: എത്തനൂർ വളത്തുകാട് കുന്നേക്കാട് ചരണാത്തുകളം പരേതനായ ശിവരാമന്റെ മകൻ സുജിത്ത് (35) നിര്യാതനായി. റേഷൻ കട ഉടമയാണ്. മാതാവ്: സുഭദ്ര. സഹോദരങ്ങൾ: സജിത്ത്, സുജ. സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന് ചിറ്റൂർ വാതക ശ്മശാനത്തിൽ.
കേരളശ്ശേരി: തടുക്കശ്ശേരി കിഴക്കീട്ടിൽ പരേതനായ മാധവൻ നായരുടെ ഭാര്യ മാധവി അമ്മ (തങ്കമ്മ -88) നിര്യാതയായി. മക്കൾ: ഇന്ദിര ദേവി, കൊച്ചുകുമാരി, രാധാകൃഷ്ണൻ, സജിത. മരുമക്കൾ: വേണുഗോപാലൻ, മാധവൻ നായർ, ഗോവിന്ദൻ.
കുത്തനൂർ: കല്ലുകാട് വീട്ടിൽ പഴനിമല (90) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: വാസു, ശശിധരൻ, സുദേവൻ, ശാരദ, ഉഷ. മരുമക്കൾ: തങ്കമണി, സുനിത, മണി, മോഹൻ.
പട്ടാമ്പി: മുതുതല വടക്കുമുറി എടപ്പയിൽ ഉമർ മുസ്ലിയാർ (74) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ശരീഫ് ഹുദവി, അസ്ഹർ, സുഹൈൽ നിസാമി, റഫീഖ, അസ്മ. മരുമക്കൾ: സ്വാദിഖ് അഹ്സനി, സൈനുദ്ദീൻ ഫൈസി, ഹഫ്സത്, ഹഫീല, ശാകിറ ഫർസാന. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് മുതുതല വടക്കുമുറി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
കഞ്ചിക്കോട്: ദേശീയപാത ചടയൻകാലായിൽ ചരക്കുലോറി സ്കൂട്ടറിൽ ഇടിച്ച് റോഡിലേക്കു തെറിച്ചുവീണ ഇരട്ടസഹോദരങ്ങളുടെ ശരീരത്തിലൂടെ പിന്നാലെയെത്തിയ ലോറി കയറിയിറങ്ങി ഇരുവരും തൽക്ഷണം മരിച്ചു. എറണാകുളം ചോറ്റാനിക്കര തിരുവാങ്കുളം വടവുകോട് കൈമണ്ണിൽ വീട്ടിൽ ജോണിന്റെ മക്കളായ ദീപക് മാത്യു ജോൺ (35), ദീപു ജോൺ ജോൺ (35) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തരയോടെ കഞ്ചിക്കോട് ഐ.ടി.ഐക്ക് മുന്നിലായിരുന്നു അപകടം. ഇരുവരും സോളർ പ്ലാന്റ് സ്ഥാപിക്കുന്ന എൻജിനീയർമാരാണ്. ജോലി ആവശ്യത്തിന് കോയമ്പത്തൂരിലെത്തിയ ഇവർ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. സ്കൂട്ടർ ദേശീയപാതയിലെ ഫാസ്റ്റ് ട്രാക്കിലേക്ക് കയറുന്നതിനിടെ ലോറി ഇടിച്ച് ഇരുവരും റോഡിലേക്കു തെറിച്ച് പിന്നാലെയെത്തിയ മറ്റൊരു ലോറിക്കടിയിൽ പെടുകയായിരുന്നെന്നു കസബ പൊലീസ് അറിയിച്ചു. തിരുച്ചിറപ്പള്ളിയിലെ അരിയല്ലൂരിൽനിന്ന് കൊച്ചിയിലേക്ക് സിമന്റ് മിശ്രിതവുമായി പോയ ലോറിക്കടിയിലാണ് പെട്ടത്. അതേസമയം, ആദ്യം സ്കൂട്ടറിൽ ഇടിച്ച ലോറി കണ്ടെത്താനായിട്ടില്ല.മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത വിധം ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അര മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. ദീപക് മാത്യുവിന്റെ ഭാര്യ: ജിൻസി. മകൻ: ആരോൺ.ഹൈവേ പൊലീസും ഇൻസ്പെക്ടർ എൻ.എസ്. രാജീവിന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും അസി. സ്റ്റേഷൻ ഓഫിസർ കെ. മധുവിന്റെ നേതൃത്വത്തിലുള്ള കഞ്ചിക്കോട് അഗ്നിരക്ഷ സേനയും സ്ഥലത്തെത്തി അപകടത്തിൽപെട്ട വാഹനങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
അലനല്ലൂർ: അലനല്ലൂരിലെ ആദ്യകാല വ്യാപാരി പൂക്കാട്ടിൽ അസൈനാർ (ബാപ്പുട്ടി -82) നിര്യാതനായി. ഭാര്യ: പരേതയായ ആലായൻ ഖദീജ. മക്കൾ: മുജീബ് (സൈൻ ബേക്കറി, അലനല്ലൂർ), ഗഫൂർ (ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ), ഷമീറ, നജീബ് (സൈൻ ബുക്ക്സ്റ്റാൾ, അലനല്ലൂർ). മരുമക്കൾ: ഹംസ (കുന്തിപ്പുഴ), ഷറീന (തുവ്വൂർ), മിനീഷ (മഞ്ചേരി), സാജിദ (ശ്രീകൃഷ്ണപുരം). ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മുണ്ടത്ത്പള്ളി ഖബർസ്ഥാനിൽ.