Obituary
ചെറുവത്തൂർ: മാണിയാട്ട് ചൂട്ടാടിലെ മുഹമ്മദ്കുഞ്ഞി (80) നിര്യാതനായി. ഭാര്യ: ടി. ആയിശ (ഉദിനൂർ). മക്കൾ: ടി. റസിയ (മാണിയാട്ട്), ടി. അബ്ദുൽ റഷീദ് (മലേഷ്യ). മരുമക്കൾ: എം.ടി.പി. അബ്ദുൽ സത്താർ (മാണിയാട്ട്), ഷംഷീദ (തൈക്കടപ്പുറം). സഹോദരി: സഫിയ.
ചെറുവത്തൂർ: കാരിയിൽ നാപ്പയിൽ മെട്ടക്ക് പൊക്കൻ (85) നിര്യാതനായി. ഭാര്യ: സി. മാധവി. മക്കൾ: ഗീത, പത്മിനി, അനിത. മരുമക്കൾ: ശശി (മാവിലാകടപ്പുറം), പരേതരായ കുഞ്ഞിക്കണ്ണൻ (മടിക്കൈ), പ്രഭാകരൻ(ചെമ്മാക്കര). സഹോദരങ്ങൾ: അമ്പു, കുഞ്ഞിരാമൻ, നാരായണി, പരേതനായ കുട്ടുമൻ.
ചെറുവത്തൂർ: പിലിക്കോട് എരവിലെ പി.വി. നാരായണൻ (66) നിര്യാതനായി. ഭാര്യ: സുമതി (തളിപ്പറമ്പ്). മക്കൾ: നിഖിൽ നാരായണൻ (മുംബൈ), അഖിൽ നാരായണൻ (മുംബൈ). മരുമകൾ: സൗമ്യ നിഖിൽ (തൃശൂർ). സഹോദരങ്ങൾ: പരേതനായ പി.വി. രവീന്ദ്രൻ, പി.വി. കൃഷ്ണൻ (ഏച്ചിക്കൊവ്വൽ), പി.വി. മീനാക്ഷി (എരവിൽ), പി.വി. രമണി (കാറമേൽ), പി.വി. ഉഷ ബിനോയി (നഴ്സിങ് സൂപ്പർവൈസർ തൃശൂർ).
കാഞ്ഞങ്ങാട്: മീനാപ്പീസ് കടപ്പുറത്തെ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ബി. പത്മാവതി (70) നിര്യാതയായി. മക്കൾ: തുളസി, വിനോദ്, ബിന്ദു. മരുമക്കൾ: ശ്രീശൻ (കോഴിക്കോട്), രാജശ്രീ. സഹോദരങ്ങൾ: ശ്രീമതി, പരേതനായ വിശ്വൻ.
നീലേശ്വരം: പള്ളിക്കരയിലെ കോണത്ത് രാംകുമാർ നമ്പ്യാർ (56) ബാംഗ്ലൂരിൽ നിര്യാതനായി. പരേതരായ സി.എച്ച്. തമ്പാൻ നമ്പ്യാരുടെയും കോണത്ത് വത്സല അമ്മയുടെയും മകനാണ്. ഭാര്യ: യമുന (അരോളി). മകൾ: രേവതി (വിദ്യാർഥിനി). സഹോദരങ്ങൾ: പ്രീതി ദിവാകരൻ (ഗുജറാത്ത്), ശ്രീലക്ഷ്മി സോമരാജൻ (തളിപ്പറമ്പ്). ഞായറാഴ്ച ഉച്ചക്ക് 12ന് കണ്ണൂർ അരോളിയിലെ സമുദായ ശ്മശാനത്തിൽ സംസ്കാരം.
തൃക്കരിപ്പൂർ: നടക്കാവിലെ ടി. ലിജു(37) നിര്യാതനായി.
ലക്ഷ്മണൻ-പരേതയായ ലീല ദമ്പതിമാരുടെ മകനാണ്. സഹോദരി: ലിജ.
പാലക്കുന്ന്: കരിപ്പോടി കണ്ണംകുളം പരേതനായ അമ്പുഞ്ഞിയുടെ ഭാര്യ നാരായണി(80) നിര്യാതയായി. പരേതരായ വെള്ളുങ്ങന്റെയും ചോയിച്ചിയുടെയും മകളാണ്. മകൻ: കുമാരൻ.
മരുമകൾ: സുമതി. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, മാധവി, ബാലകൃഷ്ണൻ, അമ്മാളു, കുഞ്ഞിരാമൻ, ശീലാവതി, കരുണാകരൻ, ദേവി, ഉപേന്ദ്രൻ, പരേതനായ നാരായണൻ. സഞ്ചയനം ഞായറാഴ്ച.
നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവലിലെ പരേതനായ ഉപ്പ്യംവീട്ടിൽ കുഞ്ഞിരാമൻ നായരുടെ ഭാര്യ പഞ്ചിക്കിൽ ശാരദ അമ്മ (79) നിര്യാതയായി. മകൻ: ജയശേഖരൻ (ഗൾഫ്). മരുമകൾ: റീന (മണിയറ). സഹോദരങ്ങൾ: ശകുന്തള, പത്മിനി, ഗോപാലകൃഷ്ണൻ, കൃഷ്ണകുമാർ, രാഗിണി.
ബദിയടുക്ക: ബാറടുക്ക ഹിദായത്ത് നഗറിലെ അബ്ദുല്ല പുളിന്റടി (70) നിര്യാതനായി. ഭാര്യ: കദീജ. മക്കള്‍: ഇബ്രാഹിം, മുഹമ്മദ്, കാദര്‍, ബഷീര്‍ ഫൈസി (എസ്.കെ.എസ്.എസ്.എഫ് ബദിയടുക്ക മേഖല വൈസ് പ്രസിഡന്റ്), ജുമൈല. മരുമക്കള്‍: അമീര്‍, ലത്തീഫ്, സുബൈദ, ശമീമ, റംസീന, ഹസീന. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുൾ ഖാദര്‍, പരേതയായ ആസ്യമ്മ.
കാഞ്ഞങ്ങാട്: കലയറക്കടുത്ത് താമസിക്കുന്ന കുഞ്ഞിക്കണ്ണൻ (82) നിര്യാതനായി. ഭാര്യ: കാർത്യായനി.മക്കൾ: സുരേശൻ, സുനിത, സുരേഖ. മരുമക്കൾ: ബാലകൃഷ്ണൻ (മുത്തപ്പനാർകാവ്), പ്രദീപൻ (കരിവെള്ളൂർ-പുത്തൂർ). സഹോദരങ്ങൾ: ചിരുതക്കുഞ്ഞി, കുഞ്ഞിമാണിക്കം ടീച്ചർ, ബാലകൃഷ്ണൻ മാസ്റ്റർ (കാസർകോട്), പരേതരായ ഉണ്ട മാസ്റ്റർ, മാധവൻ, മീനാക്ഷി, കുഞ്ഞിരാമൻ.
ചെമ്പിരിക്ക: പൂച്ചക്കാട് മൊയ്തീൻ കുഞ്ഞിയുടെയും തണ്ണിപ്പള്ള ഹലീമയുടെയും മകൻ ചെമ്പിരിക്കയിലെ പി.എം. യൂസഫ് നിര്യാതനായി. പ്രവാസിയായിരുന്ന യൂസഫ് കുറച്ചുകാലമായി ചെമ്പിരിക്കയിലെ അൽ - അമീൻ സ്റ്റോർ നടത്തിവരികയായിരുന്നു.ഭാര്യ: ഫാത്തിമ തളങ്കര പടിഞ്ഞാർ. മക്കൾ: ഹലീമത്ത് ഷഹദ, വിദ്യാർഥികളായ സഫ, ഷിസ, മുഹമ്മദ്. മരുമകൻ: മുജ്തബ കുണിയ.സഹോദരങ്ങൾ: പി.എം. അബ്ദുൽ ഹമീദ്, പി.എം. ബഷീർ പുലിക്കുന്ന്, പി.എം. സഫിയ കാപ്പിൽ, പരേതനായ പി.എം. ഹംസ.
മൊഗ്രാൽ പുത്തൂർ: സി.പി.എം ചൗകി ബ്രാഞ്ച് മെംബർ കല്ലൻകൈയിലെ ടൈലർ രാമചന്ദ്ര ഗട്ടി ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. വീടിനടുത്ത് കട നടത്തിവരികയായിരുന്നു. കടക്കകത്ത് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഭാര്യ: ശാലിനി. മക്കൾ: രേഷ്മ, രേഖ, ഷൈലേഷ്.